ഫുജൈറ:ലോക റെക്കോർ ഡുകളുടെ പട്ടികയിൽ പുതിയ ചരിത്ര മെഴുതി യുഎഇയിലെ ഫുജൈറ എമിറേറ്റ്. ഫുജൈറയിലെ മ്യൂസിക്കൽ സ്ട്രീറ്റ്’ (സംഗീത റോഡ്) പദ്ധതിയെ ലോകത്തിലെ ഏറ്റവും നീളമേറിയ മ്യൂസിക്കൽ സ്ട്രീറ്റായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. പൊതുസ്ഥലങ്ങളെ കലയുമായി ബന്ധിപ്പിക്കുന്ന ഫുജൈറയുടെ സാംസ്കാരിക മുന്നേറ്റത്തിലെ ഒരു പ്രധാന നാഴിക ക്കല്ലാണിത്. ഫുജൈറ നഗര ത്തിന്റെ പ്രവേശന കവാടത്തിൽ, ഫുജൈറ കോടതിക്ക് മുൻപിലായി ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലാണ് **750 മീറ്ററിലധികം നീളമുള്ള ഈ അത്ഭുത പാത ഒരുക്കിയിരിക്കു ന്നത്. വാഹനങ്ങൾ നിശ്ചിത വേഗതയിൽ ഇതിലൂടെ കടന്നുപോ കുമ്പോൾ റോഡിൽ നിന്ന് സംഗീതം പുറപ്പെടുവിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. ഫുജൈറ ഫൈൻ ആർട്സ് അക്കാദമിയാണ് സാധാരണ നഗര റോഡുകളെ ഇത്തരത്തിൽ ജനങ്ങൾക്ക് ആസ്വദിക്കാനാകുന്ന ഒരു സാംസ്കാരിക അനുഭവമാക്കി മാറ്റിയ ഈ വേറിട്ട പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്.
എമിരി കോർട്ടിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി ഗിന്നസ് വേൾഡ് റെക്കോർഡ്സ് സർട്ടിഫി ക്കറ്റ് ഏറ്റുവാങ്ങി. ഫുജൈറ ഫൈൻ ആർട്സ് അക്കാദമി ഡയറക്ടർ ജനറൽ അലി ഉബൈദ് അൽ ഹഫിതിയിൽ നിന്നാണ് അദ്ദേഹം അംഗീകാരം സ്വീകരിച്ചത്. കിരീടാവകാശിയുടെ ഓഫീസിലെ ഡയറക്ടർ ഡോ. അഹമ്മദ് ഹംദാൻ അൽ സെയൂദിയും അക്കാദമിയിലെ മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തിന്റെ മാനസിക ഉല്ലാസത്തിനും ജീവിതനിലവാരം ഉയർത്തുന്നതിനും കലയ്ക്കും സംഗീതത്തിനും വലിയ പങ്കുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച കിരീടാവ കാശി ഷെയ്ഖ് മുഹമ്മദ് ഊന്നിപ്പ റഞ്ഞു. ഫുജൈറ ഭരണാധികാ രിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ കാഴ്ച പ്പാടുകൾക്ക് അനുസൃതമായി, ഇത്തരം ക്രിയേറ്റീവ് പ്രോജക്റ്റു കൾക്ക് ഫുജൈറ സർക്കാർ എന്നും പൂർണ്ണ പിന്തുണ നൽകു മെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നേട്ടത്തോടെ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൊതു കലാവിഷ്കാരങ്ങളുള്ള നഗരങ്ങളുടെ പട്ടികയിലേക്ക് ഫുജൈറയും ഉയർന്നു കഴിഞ്ഞു. ഒരു സാധാരണ റോഡിനെ പോലും സംഗീത സാന്ദ്രമാക്കി മാറ്റി സാംസ്കാരിക പുരോഗതി കൈവരിക്കാമെന്ന് ഫുജൈറ ഈ റെക്കോർഡിലൂടെ ലോകത്തിന് കാണിച്ചുതരുന്നു.
ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച് ഫുജൈറ; ലോകത്തിലെ ഏറ്റവും നീളമേറിയ ‘മ്യൂസിക്കൽ സ്ട്രീറ്റ്’ ഇനി യുഎഇയിൽ
Published:
Cover Story


