spot_img

വികാരങ്ങളുടെ സുഗന്ധം തേടി ദുബായ്; മേസൻ മാർഗിയേലയുടെ ‘സെൻസോറിയം’ പ്രദർശനം നവംബർ 20 മുതൽ

Published:

ദുബായ്: പ്രതീക്ഷയും ദേഷ്യവും വിസ്മയവുമെല്ലാം എന്ത് മണമായി രിക്കും നൽകുക? മനുഷ്യവികാരങ്ങളെയും സുഗന്ധ ങ്ങളെയും വേറിട്ടൊരു അനുഭവ ത്തിലൂടെ കോർത്തിണക്കി പ്രശസ്ത ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ മേസൻ മാർഗിയേല (Maison Margiela). ദുബായിൽ ഒരുക്കുന്ന ‘സെൻസോറിയം കലക്‌ഷൻ’ (Scentsorium Collection) നവംബർ 20 മുതൽ 22 വരെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുൾവാർഡിലെ ‘ദി ഫൗണ്ടറിയിൽ’ (The Foundry at Gallery 8) പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

​പ്രതീക്ഷ (Hope), ദേഷ്യം (Anger), വിസ്മയം (Wonder), ധൈര്യം (Audacity), ആനന്ദം (Euphoria), ഭ്രാന്തമായ ആവേശം (Folly) എന്നിങ്ങനെ ആറ് വ്യത്യസ്ത മനുഷ്യവികാരങ്ങളെ അടിസ്ഥാന മാക്കിയാണ് ലിംഗഭേദമില്ലാത്ത ഈ ആറ് സുഗന്ധക്കൂടുകൾ രൂപകൽ പ്പന ചെയ്തിരിക്കുന്നത്. പെർഫ്യൂം കുപ്പികളിൽ മാത്രം ഒതുങ്ങാതെ, ഓരോ വികാരത്തെയും ദൃശ്യങ്ങ ളുടെയും ശബ്ദങ്ങളുടെയും സുഗന്ധത്തിന്റെയും അകമ്പടി യോടെ ആഴത്തിൽ അനുഭവവേദ്യ മാക്കുന്നതാണ് ഈ പ്രദർശനം.

​ഓരോ വികാരത്തിനും പ്രത്യേക ഇൻസ്റ്റലേഷനുകളാണ് ഒരുക്കിയി രിക്കുന്നത്. ഉരുകിയൊലിക്കുന്ന മെഴുകുശില്പത്തിലൂടെ ‘പ്രതീക്ഷ’യും, പഴയകാല ടെലിവിഷനുകളിലൂടെയും ചുളിച്ചുവെച്ച കടലാസുകളി ലൂടെയും ‘ദേഷ്യ’വും ആവിഷ്കരി ക്കുന്നു. ചുവന്ന റോസാപ്പൂക്കളുടെ ഇതളുകൾക്കു കീഴിലൂടെയുള്ള ‘വിസ്മയം’, തകർന്ന കണ്ണാടിക ളുടെ മേയറായുള്ള ‘ധൈര്യം’, മുള്ളുകൾക്കും മിന്നുന്ന വെളിച്ച ത്തിനുമിടയിലെ ‘ആനന്ദം’, ഭ്രാന്തമായ കൈയക്ഷരങ്ങൾ നിറഞ്ഞ വെള്ളച്ചുവരുകളിലെ ‘ഫോളി’ എന്നിവ സന്ദർശകർക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കും.

​നവംബർ 20 മുതൽ 22 വരെ രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രദർശനം. ഇൻസ്റ്റലേഷനുകൾ കാണാൻ പ്രവേശനം തികച്ചും സൗജന്യമാണ്, മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല. സന്ദർശകർക്ക് സുഗന്ധദ്രവ്യങ്ങൾ പരിശോധിക്കാനും, വാങ്ങുന്ന ബോട്ടുകളിൽ പേര് കൊത്തി നൽകുന്ന (engraving) സൗകര്യവും ലഭ്യമാണ്.

​കൂടാതെ, ദിവസവും ഉച്ചയ്ക്ക് 12, 2:30, 4, 5:30 എന്നീ സമയങ്ങളിൽ 45 മിനിറ്റ് നീളുന്ന പ്രത്യേക ‘ഒൽഫാക്ടറി മാസ്റ്റർക്ലാസുകളും’ (Olfactory Masterclasses) ഉണ്ടായിരിക്കും. ഈ സെഷനു കളിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പെർഫ്യൂം പ്രേമികൾക്കും വ്യത്യസ്തമായ അനുഭവങ്ങൾ തേടുന്നവർക്കും നവംബറിലെ മികച്ചൊരു യാത്രയായിരിക്കും ഇത്.

Cover Story

Related Articles

Recent Articles