ദുബായ്: ഷോപ്പിംഗ് പ്രേമികൾക്ക് ആവേശമായി ദുബായിൽ വമ്പൻ വിലക്കുറവുമായി ‘3 ഡേ സൂപ്പർ സെയിൽ’ (3 Day Super Sale) എത്തുന്നു. നവംബർ 27 വെള്ളി യാഴ്ച മുതൽ നവംബർ 29 ഞായറാഴ്ച വരെയാണ് ഔദ്യോ ഗികമായി ‘3 ഡേ സൂപ്പർ സെയിൽ’ നടക്കുന്നത്. എന്നാൽ, വരാനിരി ക്കുന്ന ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിന) അവധി ദിവസങ്ങൾ കൂടി പ്രയോജനപ്പെടുത്തുന്നതി നായി ഡിസംബർ 3 വ്യാഴാഴ്ച വരെ ഈ ഓഫറുകൾ നഗരത്തിലുടനീളം നീട്ടിയിട്ടുണ്ട്. ബ്ലാക്ക് ഫ്രൈഡേ (Black Friday) ഷോപ്പിംഗ് വാരാന്ത്യ ത്തോട് അനുബന്ധിച്ചാണ് ഈ മെഗാ സെയിൽ സംഘടിപ്പി ക്കുന്നത്.
ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (DFRE) സംഘടിപ്പിക്കുന്ന ഈ മേളയിൽ മാൾ ഓഫ് ദി എമിറേറ്റ്സ് ഉൾപ്പെടെയുള്ള പ്രമുഖ മാളുക ളിലും ഓൺലൈൻ സ്റ്റോറുകളിലും 25 മുതൽ 90 ശതമാനം വരെയാണ് വിലക്കുറവ് ലഭിക്കുക. ഫാഷൻ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇലക്ട്രോണിക്സ്, ഗൃഹോപക രണങ്ങൾ തുടങ്ങി നൂറുകണക്കിന് അന്താരാഷ്ട്ര ബ്രാൻഡുകൾ മേളയുടെ ഭാഗമാകുന്നുണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് ഷോപ്പിംഗ് സമയം.
പ്രധാന ഓഫറുകൾ ഒറ്റനോട്ടത്തിൽ:
90% വരെ വിലക്കുറവ്: റോയൽ പാലസ് (Royal Palace), സോൾ തെറാപ്പി (Sole Therapy), വി പെർഫ്യൂംസ് (V Perfumes) എന്നിവി ടങ്ങളിൽ 90% വരെ കിഴിവ് ലഭിക്കും. പ്രൈസ്ലെസ്സ് (55-90%), ദി ലേബൽസ് ഫാക്ടറി (50-90%), എമിറേറ്റ്സ് ഒപ്റ്റിക്കൽ (40-90%) എന്നിങ്ങനെയാണ് മറ്റ് വമ്പൻ ഓഫറുകൾ.
സെലിൻ (CELINE) ഗെയിം ഓഫർ: ഉപഭോക്താക്കൾക്കായി സൗജന്യ ആർക്കേഡ്-സ്റ്റൈൽ ക്ലോ മെഷീൻ (Claw Machine) ഗെയിം ഒരുക്കിയി ട്ടുണ്ട്. കളിക്കുന്ന എല്ലാവർക്കും സെലിൻ സമ്മാനങ്ങൾ ഉറപ്പാണ്. ഹാൻഡ്ബാഗുകൾ ഉൾപ്പെടെയുള്ള വമ്പൻ സമ്മാനങ്ങളും ഇതിലൂടെ നേടാം.
ഗെയിമിംഗ് & ഇലക്ട്രോണിക്സ്: ജിടിഎ 6 (GTA VI) ഗെയിമിംഗ് പ്രേമി കൾക്കായി PS5, ആക്സസറി ബണ്ടിലുകൾ 469 ദിർഹം മുതൽ ലഭ്യമാണ്. പിസി ബണ്ടിലുകൾ 4,499 ദിർഹം മുതലും നിന്റെൻഡോ സ്വിച്ച് ഓഫറുകൾ 2,379 ദിർഹം മുതലും ആരംഭിക്കുന്നു.
ഫാഷൻ ബ്രാൻഡുകൾ: എച്ച്&എം (H&M) 70% വരെയും, പാക്സൺ, റിവ, ലിച്ചി, സക്കൂർ ബ്രദേഴ്സ് എന്നിവർ 50% വരെയും കിഴിവ് നൽകുന്നു. ലെവീസ് (Levi’s) എല്ലാ ഉൽപ്പന്നങ്ങൾക്കും 40% കിഴിവും, കോസ് (COS), ഹോളിസ്റ്റർ, നിഷാത് ലിനൻ, ഹാക്കറ്റ് ലണ്ടൻ എന്നിവർ 30% കിഴിവും പ്രഖ്യാപി ച്ചിട്ടുണ്ട്.
ഹോം ഫർണിഷിംഗ്: യുണൈറ്റഡ് ഫർണിച്ചർ 80% വരെയും ബ്ലൂമർ (Bloomr) 75% വരെയും കിഴിവ് നൽകുന്നു. ക്രെയ്റ്റ് & ബാരൽ, എച്ച്&എം ഹോം (70% വരെ), ഡേസ്, ബ്ലൂമിംഗ്ഡെയ്ൽസ് ഹോം (50% വരെ), കിംഗ് കോയിൽ (45%) എന്നിങ്ങനെയാണ് മറ്റ് ഓഫറുകൾ.
ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളും സ്പോർട്സ് വെയറുകളും: ഗാലറീസ് ലഫായെറ്റ്, ഡേ ടു ഡേ എന്നിവിടങ്ങളിൽ 75% വരെയും, ബ്ലൂമിംഗ്ഡെയ്ൽസ്, എം&എസ്, പ്രൈമാർക്ക്, ജിംഷാർക്ക്, വിൽസൺ എന്നിവിടങ്ങളിൽ 50% വരെയും കിഴിവുണ്ട്. സ്കെച്ചേഴ്സ് (40%), അത്ലറ്റ്സ് കോ (30%), ഡെക്കാത്ത്ലോൺ (25%) എന്നിങ്ങ നെയാണ് മറ്റ് ഓഫറുകൾ.
കുട്ടികളുടെ ഉൽപ്പന്നങ്ങൾ: കാർട്ടേഴ്സിൽ 50% കിഴിവിന് പുറമെ 10% അധിക കിഴിവും ലഭിക്കും. മൺസൂൺ ചിൽഡ്രൻ (30-70%), ഡിസ്നി, ലിറ്റിൽ ഏഞ്ചൽസ്, റാൽഫ് ലോറൻ കിഡ്സ് (50% വരെ), മദർകെയർ, സ്കെച്ചേഴ്സ് കിഡ്സ് (40% വരെ) എന്നിങ്ങനെ മികച്ച ഓഫറു കളുണ്ട്.
ബാഗുകൾ, ചെരുപ്പുകൾ & കണ്ണടകൾ: ലോംഗ്ചാമ്പ്, ന്യൂ ബാലൻസ് (30-70%), ലോറിബ്ലു (25-75%), യത്തീം ഒപ്റ്റീഷ്യൻ (55%), കോൾ ഹാൻ (50%), നയൻ വെസ്റ്റ്, ബെവർലി ഹിൽസ് പോളോ ക്ലബ് (40%), റേ-ബാൻ (25-50%), ആൽഡോ (30%) എന്നിങ്ങനെ യാണ് നിരക്കുകൾ.
ജുവല്ലറി & ബ്യൂട്ടി: അൽ മസ്റൂർ ജുവല്ലറിയിൽ 50-75% വരെയും അല്ലിയാലി ജുവല്ലറിയിൽ 25-60% വരെയും കിഴിവുണ്ട്. സെൻ ഡയമണ്ട് (50%), സ്വരോവ്സ്കി (30-40%), പണ്ടോറ (25%) എന്നി വയും ഓഫറുകൾ നൽകുന്നു. സൗന്ദര്യവർദ്ധക വസ്തുക്കളിൽ വാട്സൺസ് (25-75%), ഫേസസ് (25-70%), ഷിസെയ്ഡോ (30%), ഷാർലറ്റ് ടിൽബറി (25%) എന്നിവ യാണ് പ്രധാന ആകർഷണങ്ങൾ.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്ന ബ്രാൻഡുകളുടെ പൂർണ്ണവിവരങ്ങൾക്കുമായി www.visitdubai.com സന്ദർശിക്കാവുന്നതാണ്.



