spot_img
Home Blog Page 30

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പുതിയ നിയന്ത്രണങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ

0

അബുദാബി :-യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മാർക്ക് പുതിയ നിയന്ത്രണ ങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ . ഇനി മുതൽ യുഎഇയിൽ ഇൻഫ്ലുവൻസർമാരുടെ സോഷ്യൽ മീഡിയ പരസ്യ ങ്ങൾക്കാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രിക്കുന്നത്. ഇതു പ്രകാരം സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് ഇനി പ്രത്യേകം പെർമിറ്റ് എടുക്കണം. യുഎഇയിൽ വന്ന് കണ്ടന്‍റ് ചെയ്ത് വരുമാനം ഉണ്ടാക്കുന്ന വിദേശ ഇൻഫ്ലുവൻസർമാരും ഇനി പെർമിറ്റ് എടുത്ത ശേഷമേ കണ്ടന്‍റ് ചെയ്യാവൂ.പണം വാങ്ങിയിട്ടായാലും അല്ലെങ്കിലും ശരി. സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പെർമിറ്റ് വേണം. ഇൻസ്റ്റഗ്രാമിനും ഫേസ്ബുക്കിനും വാട്സാപ്പിനും ഇത് ബാധകം. പെർമിറ്റ് ആദ്യ മൂന്ന് വർഷത്തേക്ക് സൗജന്യമായി ലഭിക്കും. മൂന്ന് മാസത്തിനകം നടപ്പാകും. ഡിജിറ്റൽ പരസ്യ മേഖലയിലെ എല്ലാവർക്കും ഇത് ബാധകമാണ്. സുതാര്യതയും പ്രഫഷണലിസവും ഉപഭോക്തൃ താൽപര്യവും സംരക്ഷിക്കാനു മാണിത്. തെറ്റായ പരസ്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കൂടിയാ ണിത്. ട്രേഡ് ലൈസൻസ് ഉള്ളവരായിരിക്കണം ഇത്തരം പരസ്യങ്ങൾ ചെയ്യുന്നത്. പെർമിറ്റ് ഇല്ലാതെ ഇക്കാര്യങ്ങൾ ചെയ്യുന്ന വർക്ക് പിഴ ഈടാക്കും. 5 ലക്ഷം ദിർഹം വരെയാകും പിഴ. എന്നാൽ സ്വന്തം അക്കൗണ്ട് വഴി സ്വന്തം ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്ന വർക്ക് ഇത് ബാധകമല്ല. 18 വയസ്സിന് താഴെയുള്ള വിദ്യാഭ്യാസം, കായികം, സാംസ്കാരികം, ബോധവൽക്കരണം എന്നിവ ചെയ്യുന്നവർക്കും ബാധകമല്ല. വിദേശത്ത് നിന്നെത്തി യുഎഇയിൽ കണ്ടന്‍റ് ചെയ്ത് വരുമാനമുണ്ടാക്കുന്ന ഇൻഫ്ലുവൻസർമാർ ഇതിനായി വിസിറ്റർ പെർമിറ്റ് എടുക്കണം. മൂന്ന് മാസത്തേക്കാണ് പെർമിറ്റ് ലഭിക്കുക. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി പുതുക്കാം.

 

കുവൈത്തിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പിടികൂടാൻ മൊബൈൽ റഡാർ

0

കുവൈറ്റ്:-അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പിടികൂ ടാൻ കുവൈറ്റിൽ മൊബൈൽ റഡാർ സംവിധാനം നിലവിൽ വന്നു.കുവൈറ്റിൽഅമിതവേഗ ത്തിൽ വാഹനമോടി ക്കുന്നവരെ പൂട്ടാൻ മൊബൈൽ റഡാർ ഉപയോഗിച്ച് ഗതാഗത പരിശോധന ആരംഭിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഹൈവേസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ കീഴിൽ ഗവർണ റേറ്റുകളിലെ ഹൈവേകളിൽ മൊബൈൽ റഡാർ ഉപകരണ ങ്ങൾ ഉപയോഗിച്ച് വ്യാപകമായ ഗതാഗത പരിശോധനയാണ് നടന്നത്.റോഡുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിയമലം ഘനങ്ങൾ തടയുന്നതിനുമുള്ള അധികൃതരുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പയിൻ. പരിശോധനയിൽ 118 വിവിധ ഗതാഗത നിയമലംഘ നങ്ങൾ കണ്ടെത്തി. കൂടാതെ, നിയമനടപടികൾ നേരിടുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

നിയമലംഘനവുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ഒരു വാഹനം പിടി ച്ചെടുക്കുകയും, മറ്റൊരു വാഹന ത്തെ ട്രാഫിക് നിയമലംഘന ങ്ങളുടെ പേരിൽ കണ്ടുകെട്ടുകയും ചെയ്തു. ഒരാളെ മുൻകരുതൽ തടങ്കലിൽ വെക്കുകയും ചെയ്തി ട്ടുണ്ടെന്ന് കുവൈത്തി അധികൃതര്‍ അറിയിച്ചു.

സൗദി അറേബ്യയിൽ “സൗദൈസേഷൻ” ഇന്ന് മുതൽ പ്രാബല്യത്തിൽ വരും: നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും

0

റിയാദ്:സൗദി അറേബ്യയിൽ “സൗദൈസേഷൻ”ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു: നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും ഇതോടെഫാർമസി മേഖലയിലും സ്വദേശി വത്കരണം ശക്തമാക്കിയെന്ന് ഉറപ്പായി. സൗദി അറേബ്യയിൽ ഫാർമസി മേഖല യിൽ സൗദി പൗരന്മാർക്കായി പുതിയ തൊഴിൽ ക്വോട്ടകൾ ഏർപ്പെടുത്തുന്ന “സൗദൈസേഷൻ” ഇന്നു മുതലാണ് രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രത്യേക താല്‍പര്യം എടുത്ത് നടപ്പിലാക്കുന്ന മെഗ പദ്ധതിയായ വിഷൻ 2030 ന്റെ തൊഴിൽ ലക്ഷ്യങ്ങളുടെ ഭാഗമായി, ആരോഗ്യ മേഖലയിലും ഫാർമസി കളിലും സൗദി പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

മനുഷ്യവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന ഈ നയം, ഫാർമസി, ആരോഗ്യ മേഖലകളിൽ സൗദി പൗരന്മാർക്ക് മുൻഗണന നൽകുന്നു. പുതിയ നിയമപ്രകാരം കമ്മ്യൂണിറ്റി ഫാർമസികളും സ്വകാര്യ മെഡിക്കൽ സെന്ററുകളും 35% തൊഴിലവസരങ്ങൾ സൗദി പൗരന്മാർക്കായി നീക്കിവെക്കണം. അതോടൊപ്പം തന്നെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറികളും വിതരണ കമ്പനികളും: 55% തൊഴിലവസരങ്ങൾ സൗദി പൗരന്മാർക്ക് നല്‍കണം. ആശുപത്രി ഫാർമസികള്‍ നിയമിക്കുന്ന ജോലിക്കാരുടെ 65 ശതമാനമാനം തൊഴിലാളികളാണ് പുതിയ നിയമപ്രകാരം സൗദി പൗരന്മാർ ആയിരിക്കേണ്ടത്. 2025 ജനുവരി 26-ന് പുറപ്പെടുവിച്ച മിനിസ്റ്റീരിയൽ റെസലൂഷൻ നമ്പർ 103111 പ്രകാരമാണ് പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. രജിസ്റ്റർഡ് സൗദി ഫാർമസിസ്റ്റുകൾക്ക് കുറഞ്ഞത് 7000 സൗദി റിയാൽ ശമ്പളം ലഭിക്കണമെന്നും പുതിയ നിയമം പറയുന്നു. ഡെന്റൽ പ്രൊഫ ഷണലുകൾക്ക് സൗദൈസേഷൻ ക്വോട്ടയിൽ ഉൾപ്പെടാൻ കുറഞ്ഞത് 9000 സൗദി റിയാൽ ശമ്പളം വേണം.ജനറൽ ഫാർമസിസ്റ്റ്, ക്ലിനിക്കൽ ഫാർമസിസ്റ്റ്, ഫാർമസ്യൂ ട്ടിക്കൽ കൺസൾട്ടന്റ്, ഫാർമസി സെയിൽസ് സ്പെഷ്യലിസ്റ്റ്, ലബോറട്ടറി ട്രെയിനർ എന്നിവ ഉൾപ്പെടെ 21 തസ്തികകളാണ് പുതിയ സ്വദേശി വത്കരണത്തിന് കീഴില്‍ വരുന്നത്. സൗദി അറേബ്യ യിൽ 13,000 – 14,000 ഫാർമസികൾ പ്രവർത്തിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ 80-85% സ്വകാര്യ കമ്മ്യൂണിറ്റി ഫാർമസികളാണ്. പ്രമുഖ ഫാർമസി ശൃംഖലകൾക്ക് 3,000-ലധികം ശാഖകൾ രാജ്യവ്യാപകമായുണ്ട്. ഈ നയം ഈ മേഖലയിലെ തൊഴിൽ ഘടനയെ പരിവർത്തനം ചെയ്യുമെന്ന് സർക്കാർ കണക്കാക്കുന്നു. മനുഷ്യവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ, 2025 ജൂലൈ 27 മുതൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പുതിയ ക്വോട്ടകൾ പാലിക്കണമെന്ന് ആവശ്യപ്പെടുന്നു. “സുസ്ഥിരവും ഉൽപ്പാദനക്ഷമവുമായ ഒരു ദേശീയ തൊഴിൽ ശക്തി രൂപപ്പെടുത്താൻ” ഈ നയം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫാർമസി മേഖലയ്ക്ക് പുറമെ, ഡെന്റിസ്ട്രി, എൻജിനീയറിംഗ്, അക്കൗണ്ടിംഗ് മേഖലകളിലും പുതിയ സൗദൈസേഷൻ ക്വോട്ടകൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഡെന്റിസ്ട്രി മേഖലയില്‍ 45% ക്വോട്ട ഉടനടി നടപ്പാക്കും, 12 മാസത്തിനുള്ളിൽ 55%-ലേക്ക് ഉയരും. മൂന്നോ അതിലധികമോ ഡെന്റൽ പ്രൊഫ ഷണലുകളുള്ള സ്ഥാപനങ്ങൾക്ക് ഈ നയം ബാധകമാണ്. ടെക്നിക്കൽ എൻജിനീയറിംഗ് മേഖലയില്‍ അഞ്ചോ അതിലധി കമോ ജീവനക്കാരുള്ള കമ്പനിക ളിൽ 30% തൊഴിലവസരങ്ങൾ സൗദി പൗരന്മാർക്ക്. സൗദി അറേബ്യന്‍ ടെക്നീഷ്യൻമാർക്ക് കുറഞ്ഞത് 5000 സൗദി റിയാൽ ശമ്പളം ലഭിക്കണം.അഞ്ചോ അതിലധി കമോ അക്കൗണ്ടന്റു മാരുള്ള സ്വകാര്യ കമ്പനികളിൽ 40% തൊഴിലവസരങ്ങളും സൗദി പൗരന്മാർക്കായിരിക്കണം എന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന മറ്റൊരു പ്രധാന നിർദേശം. 5 വർഷത്തിനുള്ളിൽ ഇത് 70%-ലേക്ക് ഉയരും. ബിരുദധാരികൾക്ക് 6,000 റിയാലും ഡിപ്ലോമ ഹോൾഡർ മാർക്ക് 4,500 റിയാലും ശമ്പളം നല്‍കണം. സൗദി ഓർഗനൈ സേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സിൽ (SOCPA) നിന്ന് പ്രൊഫഷണൽ സർട്ടിഫിക്കേഷനും ആവശ്യമാണ്.

യുഎഇ ഗോൾഡൻ വിസ സ്പോൺസർമാരില്ലാതെയും സ്വന്തമാക്കാം

0

അബുദാബി: യുഎഇ 2020-ആരംഭിച്ച ഗോൾഡൻ വിസ സ്കീം, വിദേശ നിക്ഷേപകരെയും, പ്രതിഭാശാലികളായ പ്രവാസികളെയും, ഗവേഷകരേയും, വിദ്യാർത്ഥികളെയും  ദീർഘകാല താമസത്തിന് ആകർഷിക്കുന്നതിനു വേണ്ടി യു എ ഇ സർക്കാർ 2020-ൽ ആരംഭിച്ചവിസ സംവിധാനമാണ് ഗോള്‍ഡന്‍ വിസ. വിവിധ മേഖലകളില്‍ കൈയൊപ്പ് ചാര്‍ത്തിയവരേയും മറ്റുമാണ് ഗോള്‍ഡന്‍ വിസയ്ക്കായി തിരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പങ്ക് വെച്ചിരിക്കുകയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി). റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 10 വര്‍ഷത്തെ യുഎഇ ഗോള്‍ഡന്‍ വിസ നേടുന്നതിനുള്ള പ്രധാന ഘട്ടങ്ങള്‍ ആണ് ഐ സി പി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പങ്ക് വെച്ചിരിക്കുന്നത്. പ്രാദേശിക സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ തന്നെ ദീര്‍ഘകാല റെസിഡന്‍സി വാഗ്ദാനം ചെയ്യുന്നതാണ് ഗോള്‍ഡന്‍ വിസ. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കാം.ഐ സി പി പ്രകാരം, യു എ ഇയില്‍ ഒന്നോ അതിലധികമോ സ്വത്തുക്കള്‍ സ്വന്തമാക്കിയിട്ടുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭ്യമായിരിക്കും. എന്നാല്‍ അവര്‍ ഇനി പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നവരായിരിക്കണം. കുറഞ്ഞത് 2 മില്യണ്‍ ദിര്‍ഹം വിലയുള്ള പൂര്‍ണ ഉടമസ്ഥത യിലുള്ള പ്രോപ്പര്‍ട്ടി ഉള്ളവരാ യിരിക്കണം അപേക്ഷകര്‍. ബന്ധപ്പെട്ട അതോറിറ്റി അംഗീക രിച്ച ഒരു പ്രാദേശിക ബാങ്ക് വഴി ഇത് പണയപ്പെടുത്താ വുന്നതാണ്.യുഎഇ ആസ്ഥാനമാ യുള്ള അംഗീകൃത ഡെവലപ്പര്‍മാ രില്‍ നിന്ന് പേയ്മെന്റ് പൂര്‍ത്തീ കരണ തെളിവുകള്‍ സഹിതം വാങ്ങിയതാണെങ്കില്‍, കുറഞ്ഞത് 2 മില്യണ്‍ ദിര്‍ഹം മൂല്യമുള്ള ഓഫ്-പ്ലാന്‍ പ്രോപ്പര്‍ട്ടികള്‍ ഉള്ളവരേയും ഗോള്‍ഡന്‍ വിസയ്ക്ക് പരിഗണിക്കും.                  ഗോള്‍ഡന്‍ വിസ നേടുന്നതിനുള്ളഘട്ടങ്ങള്‍ അപേക്ഷകര്‍ അവരുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിന് ആദ്യം പ്രാഥമിക നാമനിര്‍ദ്ദേശത്തിനായി അവരുടെ വിവരങ്ങള്‍ സമര്‍പ്പി ക്കണം. വിസ അംഗീകരിച്ചു കഴിഞ്ഞാല്‍ അപേക്ഷകരെ അടുത്ത ഘട്ടങ്ങളിലേക്ക് പോകാന്‍ പ്രാപ്തരാക്കുന്നു. അപേക്ഷകന് നിലവില്‍ യുഎഇ റെസിഡന്‍സി വിസ ഉണ്ടെങ്കില്‍ ഗോള്‍ഡന്‍ വിസയുമായി മുന്നോട്ട് പോകുന്ന തിന് പ്രാഥമിക അംഗീകാരത്തിന് ശേഷം അത് റദ്ദാക്കണം.പിഴകള്‍ തീര്‍പ്പാക്കാത്ത പക്ഷം ഐസിപി അപേക്ഷകന്റെ വിസ സ്റ്റാറ്റസ് സ്വയമേവ അപ്ഡേറ്റ് ചെയ്യും. പിഴകള്‍ നിലവിലുണ്ടെങ്കില്‍ ഒരു പേയ്മെന്റ് ലിങ്ക് അയയ്ക്കും. തീര്‍പ്പാക്കിക്കഴിഞ്ഞാല്‍, മെഡിക്കല്‍ പരിശോധനയ്ക്കായി അപേക്ഷകന് സ്റ്റാമ്പ് ചെയ്ത വിസ പകര്‍പ്പ് ലഭിക്കും. 18 വയസ്സിന് മുകളിലുള്ള അപേക്ഷകര്‍ മെഡി ക്കല്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയരാകുകയും രണ്ട് വര്‍ഷ ത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ നേടുകയും വേണം.ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളിലൂടെയും ദാമന്‍ പോലുള്ള രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സുകളിലൂടെയും അപേക്ഷ പൂര്‍ത്തിയാക്കിയാല്‍, ഐസിപി എമിറേറ്റ്സ് ഐഡിയും റെസിഡന്‍സി ഇഷ്യുവും സ്വയമേവ പ്രോസസ്സ് ചെയ്യും. അല്ലെങ്കില്‍, രേഖകള്‍ സ്വമേധയാ അപ്ലോഡ് ചെയ്യണം. ആവശ്യമെങ്കില്‍, നല്‍കിയിരിക്കുന്ന ലിങ്ക് വഴി നിയുക്ത ഐസിപി സെന്ററില്‍ വിരലടയാളം ഷെഡ്യൂള്‍ ചെയ്യാന്‍ അപേക്ഷകരോട് ആവശ്യപ്പെടും. എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, എമിറേറ്റ്സ് ഐഡി രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് എത്തിക്കും.                                 ഗോള്‍ഡന്‍ വിസയുടെ നേട്ടങ്ങൾ

ദീർഘകാല റസിഡൻസി  5 അഥവാ 10 വർഷം വരെ താമസാവകാശം.

സ്പോൺസർ ആവശ്യമില്ല ഒരു എംപ്ലോയറുടെ സ്പോൺസർഷിപ്പ് ഇല്ലാതെ സ്വതന്ത്ര താമസം.

കുടുംബാംഗങ്ങൾക്ക് വിസ ഭാര്യ, മക്കൾ, വീട് സ്റ്റാഫ് എന്നിവർക്കും വിസ ലഭിക്കും.

സ്വാതന്ത്ര്യവും സുരക്ഷയും ബിസിനസ്, നിക്ഷേപം, വിദ്യാഭ്യാസം എന്നിവയിൽ വലിയ സ്വാതന്ത്ര്യം.

ആർക്ക് ലഭിക്കും?
ഉയർന്ന നിക്ഷേപകരും ബിസിനസുകാരും - മെഡിക്കൽ, സയൻസ്, എഞ്ചിനീയറിംഗ് വിദഗ്ധർ - ഗവേഷകരും അത്യുത്കൃഷ്ട വിദ്യാർത്ഥികളും - കലാ-സാംസ്കാരിക പ്രതിഭകൾ

ഗോൾഡൻ വിസ യുഎഇയിൽ ജീവിതത്തിലും ജോലിതിലും സുരക്ഷയും സ്ഥിരതയും നൽകുന്ന ഒരു വലിയ അവസരമാണ്.

ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി ടെസ് ല :ആദ്യ ഷോറും മുംബൈയിൽ ആരംഭിച്ചു

0

മുംബൈ :-ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി ടെസ് ല :ആദ്യ ഷോറും മുംബൈയിൽ ആരംഭിച്ചു. അമേരിക്കൻ ഇവി നിർമ്മാതാ വിൻ്റെ ഇന്ത്യൻ വിപണിയിലേ ക്കുള്ള പ്രവേശനത്തിനായി കാത്തി രിക്കുന്ന ടെസ്‌ല ആരാധകർക്കുള്ള ഒരു സന്തോഷവാർത്തയുണ്ട്. വാഹന പ്രേമികളുടെ ആകാംഷയ്ക്കും കാത്തിരിപ്പിനും ഒടുവില്‍ ടെസ്‌ല കാര്‍ ഷോറൂം മുംബൈയില്‍  ഉദ്ഘാടനം ചെയ്തു. ലോകത്തിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ കാറുകളെ ഏറെ ആകാംഷയോടെയാണ് ഇന്ത്യയിലെ വാഹന പ്രേമികള്‍ കാത്തിരുന്നത്. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് തന്റെ ബിസിനസ് സാമ്രാജ്യം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്ന തിന്റെ ഭാഗമായാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ്.ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ മുംബൈയുടെ ഹൃദയഭാഗത്തുള്ള ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ (ബികെസി) മേക്കര്‍ മാക്‌സിറ്റി മാളിനുള്ളിലാണ് അല്‍പസമയം മുന്‍പ് ഷോറൂം ആരംഭിച്ചത്. 4,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഷോറൂമാണിത്. ഷോറൂമിന്റെ പ്രതിമാസ വാടക 35 ലക്ഷം രൂപയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.തങ്ങളുടെ പ്രശസ്തമായ ‘മോഡല്‍ വൈ’ എസ്യുവികളാണ് ടെസ്ല ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. വില്‍പ്പന വര്‍ധിക്കുന്നതിന നുസരിച്ച് മറ്റ് മോഡലുകള്‍ രംഗത്തിറക്കാനുള്ള പദ്ധതിയി ലാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ ടെസ്ല ഇന്ത്യന്‍ വിപണിയില്‍ കാറുകള്‍ ലഭ്യമാകും.ആദ്യ ഘട്ടത്തില്‍ ടെസ്ല എക്സ്പീരിയന്‍സ് സെന്റര്‍ എന്നാണ് ഈ ഷോറൂം അറിയപ്പെടുന്നത്. ഈ ഷോറൂമിന് ശേഷം ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന മെട്രോ നഗരങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കാനാണ് പദ്ധതി. ടെസ്ലയുടെ പൂര്‍ണ-ഇലക്ട്രിക് എസ്യുവിയായ ‘മോഡല്‍ വൈ’ അവതരിപ്പിച്ചുകൊണ്ടാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. ആറ് മോഡല്‍ വൈ എസ്യുവികളാണ് ചൈനയിലെ ഷാങ്ഹായില്‍ നിന്ന് മുംബൈയിലേക്ക് ഇറക്കുമതി ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കിട്ട ചിത്രങ്ങളില്‍ കാറുകള്‍ ട്രക്കില്‍ കൊണ്ടുവന്ന് ഇറക്കി ഷോറൂമിലേക്കു കൊണ്ടുപോകുന്നതായി കാണാം.

 

 

ഷെയ്ഖ് ഹംദാൻ്റെ ദുബായ്മാളത്തോൺ ഷോപ്പിംഗ് മാളുകളെ ഇൻഡോർ ഫിറ്റ്നസ് ട്രാക്കുകളാക്കി മാറ്റും

0

ദുബായ്:-ഷെയ്ഖ് ഹംദാൻ്റെ ദുബായ്മാളത്തോൺ ഷോപ്പിംഗ് മാളുകളെ ഇൻഡോർ ഫിറ്റ്നസ് ട്രാക്കുകളാക്കി മാറ്റും.കനത്ത ചൂടിൽ വ്യായാമം മുടങ്ങിയവർക്ക് ആശ്വാസമായി പുതിയ ഫിറ്റ്നസ് സംരംഭത്തിന് ദുബായിൽ തുടക്കമായി. ദുബായ് കിരീടാവ കാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘ദുബായ് മാളത്തോൺ’ (Dubai Mallathon) എന്ന പദ്ധതി, ഷോപ്പിംഗ് മാളുകളെ ഇൻഡോർ ഫിറ്റ്നസ് ട്രാക്കുകളാക്കി മാറ്റും. ഓഗസ്റ്റ് മാസം മുഴുവൻ, രാവിലെ 7 മണി മുതൽ 10 മണി വരെ ദുബായിലെ ഏഴ് പ്രമുഖ മാളുക ളിൽ പൊതുജനങ്ങൾക്ക് സൗജന്യമായി നടക്കാനും ഓടാനും സൗകര്യമൊരുക്കും.ദുബായ് സോഷ്യൽ അജണ്ട 33-ന്റെ ഭാഗമായുള്ള ഈ സംരംഭം, വേനൽക്കാലത്ത് സുരക്ഷിതവും ശീതീകരിച്ചതുമായ അന്തരീക്ഷത്തിൽ വ്യായാമം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു.

‘മാളത്തോണിൽ’ പങ്കെടുക്കുന്ന മാളുകൾ

ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, സിറ്റി സെന്റർ ദെയ്റ, സിറ്റി സെന്റർ മിർദിഫ്, മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബായ് മറീന മാൾ, ദി സ്പ്രിംഗ്സ് സൂക്ക് എന്നീ ഏഴ് പ്രധാന മാളുകളിലാണ് ഇതിനായി പ്രത്യേക ട്രാക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്.

യുഎഇയിൽ പുതിയ അധ്യയന വർഷ കലണ്ടർ പ്രഖ്യാപിച്ചു; 2025-2026 അധ്യയന വർഷം മുതൽ കലണ്ടർ പ്രാബല്യത്തിൽ വരും

0

അബുദാബി :- യുഎഇയിൽ പുതിയ അധ്യയന വർഷ കലണ്ടർ പ്രഖ്യാപിച്ചു;2025-2026 അധ്യയന വർഷം മുതൽ കലണ്ടർ പ്രാബല്യ ത്തിൽ വരും.യുഎഇയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളു കൾക്കും ബാധകമാകുന്ന പുതിയ ഏകീകൃത അക്കാദമിക് കലണ്ട റാണ്  വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചത്.2025-2026 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ കലണ്ടർ പ്രകാരം, അധ്യയന വർഷം ആരംഭിക്കുന്ന തിനും, മൂന്ന് ടേമുകൾ അവസാനി ക്കുന്നതിനും, അവധിക്കാല ങ്ങൾക്കും ഇനി മുതൽ രാജ്യത്തുട നീളം ഒരേ തീയതികളായിരിക്കും. വിദ്യാഭ്യാസ, മാനവ വികസന കൗൺസിലിന്റെ അംഗീകാര ത്തോടെയാണ്  പുതിയ കലണ്ടർ പുറത്തിറക്കിയത്.

പ്രധാന തീയതികൾ

  • അധ്യയന വർഷം ആരംഭിക്കുന്നത്: ഓഗസ്റ്റ് 25, 2025
  • വിന്റർ ബ്രേക്ക് (ശൈത്യകാല അവധി): ഡിസംബർ 8, 2025 മുതൽ ജനുവരി 4, 2026 വരെ. (സ്കൂളുകൾ ജനുവരി 5-ന് പുനരാരംഭിക്കും).
  • സ്പ്രിംഗ് ബ്രേക്ക് (വസന്തകാല അവധി): മാർച്ച് 16 മുതൽ 29, 2026 വരെ. (സ്കൂളുകൾ മാർച്ച് 30-ന് പുനരാരംഭിക്കും).
    • ശ്രദ്ധിക്കുക: ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് സ്പ്രിംഗ് ബ്രേക്ക് മാർച്ച് 16 മുതൽ 22 വരെയും, ക്ലാസുകൾ മാർച്ച് 23-ന് പുനരാരംഭിക്കുകയും ചെയ്യും.
  • അധ്യയന വർഷം അവസാനിക്കുന്നത്: ജൂലൈ 3, 2026 (ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് ജൂലൈ 2).

മിഡ്-ടേം അവധികൾ

(സർക്കാർ, സർക്കാർ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക്)

 

പോർച്ചുഗൽ ഗോൾഡൻ വിസയുടെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?

0

പോർച്ചുഗൽ ഗോൾഡൻ വിസയുടെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് അറിയുന്നതിന് മുൻപായി എന്താണ് പോർച്ചുഗൽ ഗോൾഡൻ വിസ എന്നറിയണം -പോർച്ചുഗൽ ഗോൾഡൻ വിസ പ്രോഗ്രാം, നിക്ഷേപ പ്രവർത്തനത്തിനുള്ള റസിഡൻസ് പെർമിറ്റ് (ARI) എന്നും അറിയപ്പെടുന്നു, ഇത് യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള നിക്ഷേപ പദ്ധതിയാണ്.2012 ഒക്ടോബറിൽ പോർച്ചുഗൽ ഈ പരിപാടി ആരംഭിച്ചു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം രാജ്യത്തേക്ക് രാജ്യത്തേക്ക് അന്താ രാഷ്ട്ര മൂലധനം ആകർ ഷിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അന്നുമുതൽ 7.5 ബില്യൺ യൂറോ സമാഹരിച്ചുകൊണ്ട് പ്രോഗ്രാം മികച്ച വിജയകരമായി നടപ്പാക്കി വരുന്നു.പോർച്ചുഗൽ സ്വപ്നതുല്യമായ ഭൂപ്രകൃതി, വിശാലമായ തീരപ്രദേശം, സൂര്യപ്രകാശം നിറഞ്ഞ കാലാവസ്ഥ, ആതിഥ്യമരുളുന്ന ആളുകൾ, രുചികരമായ ഭക്ഷണവിഭവങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. അതിലും മികച്ചത്, വളരെ താങ്ങാനാവുന്ന ജീവിതച്ചെലവിൽ ഈ ഉയർന്ന ജീവിത നിലവാരം നൽകുന്നു. ഈ ഘടകങ്ങൾ അന്താരാഷ്ട്ര നിക്ഷേപകർക്ക് രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശം നേടാനും നിക്ഷേപി ക്കാനും പോർച്ചുഗലിനെ വളരെ ആകർഷകമായ സ്ഥലമാക്കി മാറ്റുന്നു.കൂടാതെ, പോർച്ചുഗൽ ഗോൾഡൻ വിസ പ്രോഗ്രാം അഞ്ച് വർഷത്തിനുള്ളിൽ പോർച്ചുഗലിൽ സ്ഥിര താമസക്കാരനോ പൗരനോ ആകാനുള്ള അവസരം നൽകുന്നു –

ആനുകൂല്യങ്ങൾ:       പോർച്ചുഗൽ ഗോൾഡൻ വിസയുടെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?    

യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധികളിലൊന്നായ കുറഞ്ഞത് €250,000 നിക്ഷേപിച്ച് നിങ്ങൾക്ക് റെസിഡൻസിക്ക് യോഗ്യത നേടാം.

നിങ്ങളുടെ റസിഡൻസ് പെർമിറ്റ് സൂക്ഷിക്കാൻ പോർച്ചുഗലിലേക്ക് മാറേണ്ടതില്ല. വർഷത്തിൽ ശരാശരി ഏഴു ദിവസം രാജ്യത്ത് തങ്ങിയാൽ മതിയാകും.

അഞ്ച് വർഷത്തിനുള്ളിൽ പോർച്ചുഗീസ് പൗരത്വത്തിന് അപേക്ഷിക്കാൻ നിങ്ങൾക്ക് യോഗ്യത നേടാം. ഇത് യൂറോപ്പിലെ ഏറ്റവും വേഗതയേറിയ ഒന്നാണ്,

നിങ്ങൾ പോർച്ചുഗീസ് പൗരനായിക്കഴിഞ്ഞാൽ, നിങ്ങൾക്ക് 188 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കും.

വിസ രഹിത യാത്ര

ഗോൾഡൻ വിസ പെർമിറ്റ് നിങ്ങളെ ഷെഞ്ചൻ ഏരിയ സെൻട്രൽ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നു. അതിനാൽ, അധിക വിസയില്ലാതെ നിങ്ങൾക്ക് യൂറോപ്പിൽ സ്വതന്ത്രമായി യാത്ര ചെയ്യാം.

അഞ്ച് വർഷത്തിന് ശേഷം, പോർച്ചുഗീസ് പൗരത്വം നേടാൻ നിങ്ങൾ തീരുമാനിക്കുക യാണെങ്കിൽ, നിങ്ങൾക്ക് ഒരു പോർച്ചുഗീസ് പാസ്‌പോർട്ട് ലഭിക്കും. പോർച്ചുഗീസ് പാസ്‌പോർട്ട് വിസയുടെ ആവശ്യമില്ലാതെ 188 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.

പോർച്ചുഗലിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും പോർച്ചുഗീസ് ഗോൾഡൻ വിസ നിങ്ങളെ അനുവദിക്കുന്നു.

നിങ്ങളുടെ പോർച്ചുഗീസ് ഗോൾഡൻ വിസയിൽ മുഴുവൻ സമയവും പോർച്ചുഗലിൽ താമസിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്. എന്നിരുന്നാലും, ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും ഉൾപ്പെടെ എല്ലാ പൊതു സേവനങ്ങളിലേക്കും നിങ്ങൾക്ക് പൂർണ്ണമായ പ്രവേശനം ഉണ്ടായിരിക്കും.

നിരവധി സ്വകാര്യ ബ്രിട്ടീഷ്, അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂളുകൾ ഉണ്ടെങ്കിലും സ്റ്റേറ്റ് സ്കൂളുകൾ പോർച്ചുഗീസ് പാഠ്യപദ്ധതി പിന്തുടരുന്നു.

വർക്ക് പെർമിറ്റ് നിങ്ങളെ എവിടെയും ജോലി ചെയ്യാനും പോർച്ചുഗലിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കാനും പ്രവർത്തിപ്പിക്കാനും അനുവദിക്കുന്നു.

കുടുംബംപ്രധാന അപേക്ഷകൻ എന്ന നിലയിൽ, നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് പോർച്ചുഗീസ് ഗോൾഡൻ വിസ നീട്ടാം. അപേക്ഷാ പ്രക്രിയ പ്രധാന അപേക്ഷകനും ആശ്രിതർക്കും ഒരേ സമയത്താണ്.

പ്രധാന അപേക്ഷകനോടൊപ്പം കുടുംബത്തിലെ ഇനിപ്പറയുന്ന അംഗങ്ങൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്:ഇണ,18 വയസ്സിന് താഴെയുള്ള കുട്ടികൾ,26 വയസ്സിന് താഴെയുള്ള ആശ്രിതരായ കുട്ടികൾ, അവർ മുഴുവൻ സമയ വിദ്യാർത്ഥികളും വിവാഹിതരല്ലെങ്കിൽ,പ്രധാന അപേക്ഷകൻ്റെ മാതാപിതാക്കൾ, 65 വയസ്സിനു മുകളിലാണെങ്കിൽ.

പൗരത്വവും പാസ്‌പോർട്ടും

പോർച്ചുഗലിൽ ഗോൾഡൻ വിസ കൈവശം വച്ചതിന് അഞ്ച് വർഷത്തിന് ശേഷം നിങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം.

പൗരത്വത്തിന് യോഗ്യത നേടുന്നതിന്, നിങ്ങൾക്ക് ഇനിപ്പറയുന്നവ ഉണ്ടായിരിക്കണം:

പോർച്ചുഗലിൽ കുടിശ്ശികയുള്ള നികുതി പേയ്‌മെൻ്റുകളൊന്നുമില്ല,

പോർച്ചുഗലിൽ നിന്നും നിങ്ങളുടെ മാതൃരാജ്യത്തിൽ നിന്നും ക്രിമിനൽ റെക്കോർഡുകൾ വൃത്തിയാക്കുക,

പോർച്ചുഗീസിൽ ഒരു അടിസ്ഥാന ഭാഷാ പരീക്ഷയിൽ പ്രവേശിച്ച് വിജയം.

നികുതി ആനുകുല്യങ്ങൾ

നിങ്ങൾ  വർഷത്തിലെ 183 ദിവസത്തിൽ കൂടുതൽ പോർച്ചുഗലിൽ ചെലവഴിക്കു ന്നില്ലെങ്കിൽ പോർച്ചുഗൽ ഗോൾഡൻ വിസ പ്രോഗ്രാം നിങ്ങൾക്ക് ഒരു നികുതി ഉത്തരവാദിത്തവും കൊണ്ടുവരില്ല. നിങ്ങൾ അങ്ങനെ ചെയ്യുകയാ ണെങ്കിൽ, നിങ്ങൾ പോർച്ചുഗലിൽ ഒരു ടാക്സ് റസിഡൻ്റ് ആകും.

പോർച്ചുഗലിലേക്ക് താമസം മാറുന്നതും ടാക്സ് റസിഡൻ്റ് ആകുന്നതും പരിഗണിക്കുന്ന വിദേശികൾക്ക് പോർച്ചുഗലിൽ അനുകൂലമായ നികുതി വ്യവസ്ഥയുണ്ട്. നോൺ-ഹാബിച്വൽ റെസിഡൻസി (NHR) പ്രോഗ്രാം ഇനി ലഭ്യമല്ലെങ്കിലും, പോർച്ചുഗലിൽ നികുതി നിവാസികളായവർക്ക് രാജ്യം ഒരു മത്സര നികുതി സമ്പ്രദായം വാഗ്ദാനം ചെയ്യുന്നു.

മൊത്തത്തിലുള്ള ആനുകൂല്യങ്ങൾ

ഒരു പോർച്ചുഗീസ് ഗോൾഡൻ വിസ അപേക്ഷകൻ എന്ന നിലയിൽ, നിങ്ങൾക്ക് പോർച്ചുഗലിൽ താമസിക്കാനും ജോലി ചെയ്യാനും അവകാശമുണ്ട്, എന്നാൽ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. നിങ്ങൾ പോർച്ചുഗലിലേക്ക് മാറാൻ തീരുമാനിക്കുകയാണെങ്കിൽ രാജ്യം അനുകൂലമായ നികുതി വ്യവസ്ഥ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഗോൾഡൻ വിസ ഉപയോഗിച്ച്, നിങ്ങൾക്ക് യൂറോപ്യൻ ഷെങ്കൻ വിസ സോണിനുള്ളിൽ സൗജന്യ യാത്ര ആസ്വദിക്കാം. അഞ്ച് വർഷത്തേക്ക് ഗോൾഡൻ വിസ കൈവശം വെച്ചതിന് ശേഷം, നിങ്ങൾക്ക് പോർച്ചുഗലിൽ പൗരത്വത്തിനോ സ്ഥിര താമസത്തിനോ അപേക്ഷിക്കാം, ഇത് പാസ്‌പോർട്ടിലേക്ക് നയിക്കുന്നു. യൂറോപ്യൻ യൂണിയനിൽ എവിടെയും ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും പോർച്ചുഗീസ് പാസ്‌പോർട്ട് നിങ്ങളെ അനുവദിക്കുന്നു.     പോർച്ചുഗലിൽ ഗോൾഡൻ വിസയ്ക്കുള്ള അർഹതEU/EEA/സ്വിസ് അല്ലാത്ത ഏതൊരു പൗരനും പോർച്ചുഗൽ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.

മുൻകൂർ ആവശ്യകതകൾ

നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം കൂടാതെ നിങ്ങളുടെ മാതൃരാജ്യത്തിൽ നിന്നും പോർച്ചുഗലിൽ നിന്നും ഒരു ക്ലീൻ ക്രിമിനൽ റെക്കോർഡ് ഉണ്ടായിരിക്കണം. നിക്ഷേപത്തിനുള്ള ഫണ്ട് പോർച്ചുഗലിന് പുറത്ത് നിന്ന് എത്തണം.

ഗോൾഡൻ വിസ മിനിമം നിക്ഷേപംപോർച്ചുഗലിൻ്റെ ഗോൾഡൻ വിസയ്ക്ക് യോഗ്യത നേടുന്നതിന്, ഒരു യോഗ്യതാ നിക്ഷേപം നടത്തേണ്ടതുണ്ട്. നിക്ഷേപ വിഭാഗങ്ങളിൽ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്, കമ്പനി രൂപീകരണം / തൊഴിലുടമയുടെ ഉത്തരവാദിത്തങ്ങൾ, സംഭാവന എന്നിവ ഉൾപ്പെടുന്നു. പിന്നീട് ഈ ഗൈഡിൽ, നിങ്ങൾക്ക് യോഗ്യതയുള്ള നിക്ഷേപങ്ങളുടെ ഒരു ലിസ്റ്റ് കണ്ടെത്താം.

കുടുംബാംഗങ്ങൾ :കുടുംബ പുനരേകീകരണത്തിന് കീഴിൽ, നിങ്ങൾക്ക് ബാക്കി കുടുംബാംഗങ്ങൾക്ക് ഗോൾഡൻ വിസ നീട്ടാം. യോഗ്യതയുള്ള ആശ്രിതരുടെ സമഗ്രമായ ലിസ്റ്റ് മുമ്പത്തെ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ വൻ കുതിച്ചുചാട്ടം നടത്തി ഇന്ത്യാ77-ാം സ്ഥാനത്തേക്ക്; സിംഗപ്പൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു

0

ന്യൂഡെൽഹി :-ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ വൻ കുതിച്ചുചാട്ടം നടത്തി ഇന്ത്യാ77-ാംസ്ഥാനത്തേക്ക്;സിംഗപ്പൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു.ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം 2025-ൽ ഇന്ത്യ എട്ട് സ്ഥാനങ്ങൾ കയറി 85-ൽ നിന്ന് 77-ാം റാങ്കിലെത്തി, ഇതോടെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത പ്രവേശനം അനുവദിച്ച രാജ്യങ്ങളുടെ എണ്ണം 59 ആയി ഉയർന്നു. ഒരു വ്യക്തിക്ക് വിദേശത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്ന സർക്കാർ നൽകിയ രേഖയാണ് പാസ്‌പോർട്ട്.
എന്താണ് ഹെൻലി പാസ്‌പോർട്ട് സൂചിക?
മുൻകൂർ വിസയില്ലാതെ ഒരു വ്യക്തിയ്ക്ക് സന്ദർശിക്കാൻ കഴിയുന്ന ലക്ഷ്യസ്ഥാന ങ്ങളുടെ എണ്ണം അനുസരിച്ച് പാസ്‌പോർട്ട് ശക്തി അളക്കുന്ന ആഗോള പാസ്‌പോർ ട്ടുകളുടെ ജനപ്രിയ റാങ്കിംഗാണ് ഹെൻലി പാസ്‌പോർട്ട് സൂചിക.ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) നൽകുന്ന സ്ഥിതിവിവരക്ക ണക്കുകൾ അടിസ്ഥാനമാക്കിയാണ് സൂചിക രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്.

ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, സിംഗപ്പൂരിൻ്റെ പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായി തുടരുന്നു, 227 ലൊക്കേഷനുകളിൽ 193-ലേക്ക് വിസ-രഹിത പ്രവേശനം നൽകുന്നു.വിസയില്ലാതെ 190 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര അനുവദിക്കുന്ന ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം നേടിയതോടെ ഏഷ്യൻ രാജ്യങ്ങൾ ഒന്നാം സ്ഥാനങ്ങളിൽ ആധിപത്യം പുലർത്തുന്നു.

ഏഴ് യൂറോപ്പ് യൂണിയൻ പാസ്‌പോർട്ടുകൾ മൂന്നാം സ്ഥാനം പങ്കിടുന്നു – ഡെന്മാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, ഇറ്റലി, സ്പെയിൻ, എല്ലാം 189 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനമുണ്ട്.ഇതിനു വിപരീതമായി, യു.എസും യു.കെയും പോലുള്ള പരമ്പരാഗതമായി ശക്തമായ പാസ്‌പോർ ട്ടുകൾ സ്വാധീനത്തിൽഇടിവ് രേഖപ്പെടുത്തി. 182 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനമുള്ള യു.എസ് പാസ്‌പോർട്ട് കഴിഞ്ഞ വർഷം ഒമ്പതാം സ്ഥാനത്തുനിന്നും പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, അതേസമയം യു.കെ 186 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശിച്ച് അഞ്ചാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് താഴ്ന്നു.

ഒമാൻ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാകുന്നു:പ്രവാസികളുടെ ലൈസൻസുകൾ ഇനി പുതുക്കില്ല

0

മസ്കറ്റ്: ഒമാനില്‍ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാകുന്നു. പ്രവാസികളുടെ ലൈസൻസുകൾ ഇനി പുതുക്കില്ല. വാണിജ്യ കേന്ദ്രങ്ങളിലും ആശു പത്രി കളിലുമുള്ള ഫാര്‍മസികളില്‍ സ്വദേശികളെ നിയമിക്കണമെ ന്നാണ് ആരോഗ്യ മന്ത്രാലയ ത്തിന്‍റെ നിര്‍ദ്ദേശം. ഫാര്‍മസിസ്റ്റുകളും അവരുടെ സഹായികളും നിര്‍ബന്ധമായും ഒമാനികളായിരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ മന്ത്രാലയം പുറത്തിറക്കി.നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ലൈസന്‍സുകള്‍ ഇനി പുതുക്കില്ല. ഫാര്‍മസി മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉൾപ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ജനസംഖ്യയുമായി ഡോക്ടര്‍മാരുടെ അനുപാദത്തിലും മാറ്റമുണ്ടായി. മെഡിക്കല്‍, പാരാമെഡിക്കല്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം 72 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ മേഖലയില്‍ പത്ത് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.