spot_img
Home Blog Page 36

കേരളത്തിനുമേൽ ഉദിച്ചുറയർന്ന ചന്ദ്രശോഭ : ആരാണ് രാജീവ് ചന്ദ്രശേഖർ …?

0

ആരാണ്                                   രാജീവ്ചന്ദ്രശേഖർ…?                    ബി ജെ പിയുടെ സംസ്ഥാന പ്രസിഡൻ്റായി രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുക്ക പ്പെട്ടതോടെയാണ് മലയാളികൾ പരസ്പരം ഈ ചോദ്യം ചോദിക്കുവാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി ആഗോള മലയാളികൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത നാമവും ഇതുതന്നെയാണ്. 2024-ൽ തിരുവനന്തപുരം ലോക്‌സഭ സീറ്റിലേക്കുള്ള നാമനിര്‍ദ്ദേശ പട്ടിക പുറത്തു വന്നതോടെയാണ് കേരള ജനത   രാജീവ് ചന്ദ്രശേഖര്‍ എന്ന നാമം മലയാളി ശ്രദ്ധിക്കുവാൻ തുടങ്ങിയത്. എന്നാല്‍ ഇതിനും വളരെക്കാലം മുന്‍പെ ലോകജനത ഇദ്ദേഹത്തെ അറിഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജനത രാജീവ് ചന്ദ്രശേഖരനെ നെഞ്ചില്‍ ഏറ്റുവാങ്ങിയത്1994-ലാണ്. ഇന്ത്യയുടെ ടെലികോം വിപ്ലവത്തിന്റെ തല തൊട്ടപ്പന്‍ എന്ന നിലയില്‍. ആ വര്‍ഷമാണ്‌ ടെലികോമിന്റെ അനന്ത സാധ്യത കളുടെപുത്തന്‍ വാതായനം ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ അദ്ദേഹംതുറന്നുകൊടുത്തത്. അന്നോളം വരെ സമ്പന്ന രാഷ്ട്രങ്ങളിലെ അതിസമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന മൊബൈല്‍ ഫോണ്‍ എന്ന ഈ നൂറ്റാണ്ടിന്റെ വിസ്മയം ഇന്ത്യയിലെ സാധാരണക്കാര്‍ക്കും അനുഭവവേദ്യമാക്കിക്കൊടുത്ത ഇദ്ദേഹം ഇന്ത്യന്‍ ടെലികോം മേഖലയുടെ വികസനത്തില്‍ വഹിച്ച പങ്കിനെ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.അതുകൊണ്ടുതന്നെ ലോകം രാജീവ് ചന്ദ്രശേഖര്‍ എന്ന നാമം അടയാളപ്പെടുത്തിയിരിക്കുന്നത്’ഇന്ത്യയുടെ ടെലികോം വിപ്ലവത്തിന്റെ പോസ്റ്റര്‍ ബോയ് ‘എന്നാണ്. ഇക്കാരണത്താല്‍
ലോകം നിലനില്‍ക്കുന്ന കാലമത്രയും രാജീവ് ചന്ദ്രശേഖര്‍ എന്ന നാമം ചരിത്രതാളുകളില്‍ തങ്ക ലിപികളാല്‍ തെളിഞ്ഞ് തന്നെ നില്‍ക്കും എന്ന കാര്യത്തില്‍ ആർക്കും രണ്ടഭിപ്രായമില്ല. ഇതുകൊണ്ടൊന്നും തീരുന്നില്ല ഇദ്ദേഹത്തിന്റെ ചരിത്രം.ലോകം പിന്നെയും ഒത്തിരി വിശേഷ ണങ്ങള്‍ ഇദ്ദേഹത്തിനു മേല്‍ ചാര്‍ത്തിക്കൊടുത്തു. വ്യവസായി, നിക്ഷേപകന്‍, രാഷ്ട്രീയക്കാരന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ രാജ്യസഭ എം. പി , കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ , ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി എന്നിങ്ങനെ ഒരുപിടി വിശേഷങ്ങള്‍. ഒടുക്കം ഇതാ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന പദവിയും.കൈവെച്ച മേഖലകളിലെല്ലാം കാലത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ ചന്ദ്രശോഭ വിതറി നില്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ സംഭവബഹുലമായ ജീവിത ഭൂമികയിലൂടെ….കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂര്‍ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഭാരതപ്പുഴയുടെ അടുത്തു കിടക്കുന്ന ദേശമംഗലം പഞ്ചായത്തില്‍പ്പെട്ട പ്രശാന്തസുന്ദരമായ ഗ്രാമമാണ് കൊണ്ടയൂര്‍.അവിടത്തെ അതിപുരാതനവും സര്‍വ്വൈശ്വര്യദായകനുമായ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്തപുരാതന നായര്‍ തറവാടാണ് ശ്രീനികേത് .              ആ കുടുംബത്തിലെ അംഗങ്ങളായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മാതാപിക്കളായ ആനന്ദവല്ലിയും എം.കെ.ചന്ദ്രശേഖറും,
ഇതുകൊണ്ടു തന്നെ ജനിച്ചതും, വളര്‍ന്നതും, കര്‍മ്മമേഖല കണ്ടെത്തിയതും മറുനാട്ടിലാണെങ്കിലും, പാര്യമ്പര്യം കൊണ്ടും, കുടുംബ പശ്ചാത്തലം കൊണ്ടും രാജീവ് ചന്ദ്രശേഖര്‍ ഒരു മലയാളി തന്നെയാണെന്ന് നമുക്ക് അടിവരയിട്ടു തന്നെ പറയാം. രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ എയര്‍ കമാന്‍ഡര്‍ ആയിരുന്നു. അദ്ദേഹം ഗുജറാത്തിലെ അഹമ്മദാബാദില്‍ ജോലി നോക്കുന്ന കാലത്താ യിരുന്നു ആനന്ദവല്ലി രാജീവ് ചന്ദ്രശേഖര്‍യ്ക്ക് ജന്മം നല്‍കിയത്. അതുകൊണ്ടു തന്നെ അദ്ദേഹ ത്തിന്റെ ബാല്യം ഇന്ത്യൻ‍ എയര്‍ഫോഴ്‌സിലെ ക്വോര്‍ട്ടേഴ്‌ സിലെ രാജ്യസ്‌നേഹികളായിരുന്ന ധീര ജവാന്മാരോടെപ്പം ആയിരുന്നു. അവരോടുള്ള സഹവാസത്താല്‍ നന്നെ ചെറുപ്രായത്തില്‍ തന്നെ രാജ്യ സ്‌നേഹവും സഹജീവി സ്‌നേഹവും രാജീവ് ചന്ദ്രശേഖറിന്‍ വേരോടിയിരുന്നു. മാത്രമല്ല
ജാതി മതങ്ങള്‍ക്ക് അതീതമായി ഭാരതീയന്‍ എന്ന ചിന്താഗതിയോടെയാണ് കൊച്ചു രാജീവ് വളര്‍ന്നത്.രാഷ്ട്രീയത്തില്‍ ചേരുമ്പോഴാണ് രാജീവ് ആദ്യമായി തന്റെ ജാതി, മത, ഭാഷാ സ്വത്വം എല്ലാം അറിഞ്ഞത്. കാരണം അവര്‍ക്കിടയില്‍ അതൊന്നു മില്ലായിരുന്നു. അവരെല്ലാവരും ഒരേജാതിയായിരുന്നു. അവര്‍ക്കെല്ലാം ഒരേവികാരമാ യിരുന്നു ‘ഇന്ത്യാ ‘ എന്ന വികാരം. ‘അവര്‍ക്കെല്ലാവര്‍ക്കും കൂടി ഒരു മാതാവെ ഉണ്ടായിരുന്നുള്ളു   “ഭാരത മാതാവ് ” .
നന്നെ ചെറുപ്രായത്തില്‍ പിതാവില്‍ നിന്ന്‌ ദേശസ്‌നേഹവും, സഹജീവിസ്‌നേഹവും കണ്ടു മനസ്സിലാക്കിയ രാജീവിനെ മലയാളത്തിന്റെ മാധുര്യം നല്‍കി ഊട്ടി വളര്‍ത്തിയത് അമ്മ ആനന്ദവല്ലിയായിരുന്നു.പിതാവ് ഇന്ത്യന്‍ വ്യോമസേന എയര്‍ കമാന്‍ഡറായിരുന്നതുകൊണ്ടു തന്നെ ഇന്ത്യയില വിവിധ സംസ്ഥാനങ്ങളിലെ കന്റോണ്‍മെന്റുകളിലും എയര്‍ഫോഴ്‌സ് ബേസുകളുടെ ചുറ്റുമുള്ള വിവിധ കേന്ദ്ര വിദ്യാലയങ്ങളിൽ നിന്നുമായിരുന്നു രാജീവ് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കുട്ടിക്കാലം മുതല്‍ക്കെ വിവര സാങ്കേതിക വിദ്യയോട് ഏറെ ആഭിമുഖ്യം വെച്ചുപുലര്‍ത്തിയിരുന്ന രാജീവ് തുടര്‍ന്ന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം വിജയകരമായി പൂര്‍ത്തിയാക്കി. ശേഷംഇന്ത്യയിലെ ആദ്യ സോഫ്റ്റ് വേര്‍ കമ്പനിയായ Safe Tech -ല്‍ ഉദ്യോഗസ്ഥനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.എന്നാല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിയെകൂറിച്ച് ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിരുന്ന രാജീവ്‌ ജോലിയിൽ പ്രവേശിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷം ആ ജോലി രാജിവച്ചു. ശേഷം കമ്പ്യൂട്ടറില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന തിനായി 1988-ല്‍ ഐ.ടി രംഗത്ത് വന്‍ മുന്നേറ്റം നടന്നുകൊണ്ടിരുന്ന അമേരിക്കന്‍ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ വലിയ നഗരവും മൂന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമായ ചിക്കാഗോയിലേയ്ക്ക് യാത്രയായി.1980 -കളില്‍ ആരംഭം കുറിച്ച വ്യവസായമേഖലയിലെ ഡിജിറ്റലൈസേഷന്‍ ചിക്കാഗോ നഗരത്തിലെ ഐ.ടി മേഖലയില്‍ ബിസിനസ് ആപ്ലിക്കേഷനുകളുടെ വികാസവും,ഐ.ടി കണ്‍സള്‍ട്ടിങ്, സിസ്റ്റം ഇന്റഗ്രേഷന്‍, സോഫ്‌റ്റ് വേര്‍ ഡെവലപ്‌മെന്റ്, നെറ്റ് വര്‍ക്കിംങ് സൊല്യൂഷന്‍സ്, ഹാര്‍ഡ് വേര്‍ മെയിന്റ്റനന്‍സ് തുടങ്ങിയ സേവനങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. നിരവധി ചെറിയ ഐടി കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ചിക്കാഗോയില്‍ സ്ഥാപിതമായതിനെ തുടര്‍ന്ന് ഐടി രംഗത്തെ ഈ വളര്‍ച്ച ക്കൊപ്പം, നഗരത്തിലെ സര്‍വ്വകലാ ശാലകളും കോളേജുകളും കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സോഫ്‌റ്റ് വേര്‍ എന്‍ജിനീയറിങ് തുടങ്ങിയ വിഷയങ്ങളില്‍ പഠനവും ഗവേഷണവും പ്രോത്സാഹി പ്പിച്ചിരുന്ന സമയം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ സോഫ്റ്റ്‌വെര്‍ കമ്പനികളും ഹാര്‍ഡ് വേർ നിര്‍മ്മാതാക്കളും പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ച കാലം.ചിക്കാഗോയിലെ ഐ.ടി മേഖല യില്‍ സംഭവിച്ച ഈ മാറ്റങ്ങളും പുരോഗതികളും നഗരത്തിന്റെ ആഗോള സാങ്കേതിക രംഗത്തുള്ള സ്ഥാനം വര്‍ദ്ധിപ്പിച്ചു, വ്യവസായ ങ്ങളുടെ ആധുനികവല്‍ക്കരണം, സര്‍വ്വീസുകളുടെ പ്രാഗത്ഭ്യം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാങ്കേതികമികവ് എന്നി ഘടകങ്ങൾ ചിക്കാഗോ നഗര ത്തിലെ ഐ.ടി മേഖലയെ വ്യാപിച്ചിരുന്നു. ഈ കാലഘട്ടത്തിൽ അതായത് അമേരിക്കയുടെ ഐ.ടി മേഖലയുടെ സുവര്‍ണ്ണകാലഘട്ടത്ത് ചിക്കാഗോ നഗരത്തില്‍ എത്തി ച്ചേര്‍ന്ന രാജീവ് ചന്ദ്രശേഖർ
അവിടത്തെ പഴക്കം ചെന്ന യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നും ഇല്ലിനോയിസ് ടെക് എന്നും ഐഐടി എന്നും അറിയപ്പെടുന്ന സ്വകാര്യഗവേഷണ സര്‍വ്വകലാ ശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നു.കമ്പ്യൂട്ടറുകളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അതീവ താൽപ്പര്യവും, സമര്‍ദ്ധരായ അദ്ധ്യ പകരുടെ ശിക്ഷണവും മൂലം ഉയര്‍ന്ന മാര്‍ക്കോടുകൂടി തന്നെ രാജീവ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തി യാക്കി.ഇതെതുടര്‍ന്ന്‌ രാജീവ് ചന്ദ്രശേഖറെ തേടി മൈക്രോ സോഫ്റ്റ് വേര്‍ കമ്പനിയില്‍ നിന്ന് ജോബ് ഓഫര്‍ എത്തിയെങ്കിലും അത് സ്വീകരിക്കാതെ ഇന്റല്‍ ഹാഡ് വേര്‍ കമ്പനിയുടെ നിര്‍ബന്ധ ത്തിനു വഴങ്ങി ഇന്റലില്‍ സീനിയര്‍ ഡിസൈനറായി ജോലിയില്‍ പ്രവേശിച്ചു.ഇന്റലില്‍ i486 പ്രോസസര്‍ രൂപകല്‍പ്പന ചെയ്ത ആര്‍ക്കി ടെക്ചറല്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.നീണ്ട ആറ് വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി.
1991-ല്‍ വിവാഹത്തിനായി ഇന്ത്യ യില്‍ എത്തിയ രാജീവ് ചന്ദ്രശേഖര്‍ പിതാവിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അദ്ദേഹത്തിന്റെ സ്റ്റുഡന്റും അന്നത്തെ കേന്ദ്രടെലികോം മന്ത്രിയായിരുന്ന രാജേഷ് പൈല റ്റിനെ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹവുമായുള്ള സൗഹൃദ സംഭാഷണത്തിനിടയില്‍ രാജീവ് ചന്ദ്രശേഖറിന്റെ കഴിവ് മനസ്സിലാ ക്കിയ രാജേഷ് പൈലറ്റ് അദ്ദേഹ ത്തിനോട് അമേരിക്കയിലെ ജോലി മതിയാക്കി ഇന്ത്യയില്‍ നില്‍ക്കു വാന്‍ ആവശ്യപ്പെട്ടെങ്കിലും രാജീവ് ചന്ദ്രശേഖര്‍ ഏറെ ബഹുമാ നത്തോടെ അത് നിരസ്സിക്കുക യാണ് ചെയ്തത്.ബിപിഎല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ബാംഗ്ലുരുരിലെ കോറമംഗലം സ്വദേശിയുമായ ടിപിജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെയാണ് രാജീവ് ചന്ദ്രശേഖര്‍ വിവാഹം കഴിച്ചത്. വിവാഹ ചടങ്ങുകള്‍ക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ രാജീവ് വൈകിട്ട് തന്റെ ഗ്രീന്‍കാര്‍ഡ് പുതുക്കാനായി അമേരിക്കയിലേയ്ക്ക് ട്രെംഗ്കോള്‍ ബുക്ക് ചെയ്ത് വിളിച്ചെങ്കിലും അക്കാലത്തെ ഇന്ത്യന്‍ ടെലികോ മിന്റെ പരിമിതികള്‍ കാരണം കോള്‍ പൂര്‍ത്തിയാക്കാന്‍ രാജീവിന് കഴിഞ്ഞില്ല. ഇതുമൂലം വളരെ ഏറെ മാനസിക സംഘര്‍ഷ ങ്ങള്‍ നേരിട്ടു .1991- കാലഘട്ട ത്തിന്‍ ഇന്ത്യയിലെ ടെലികോം മേഖല തികച്ചും ശോചനീയ മായിരുന്നു. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലികോം മേഖലയിലെ പ്രധാന സേവന ദാതാവ് BSNL (Bharat Sanchar Nigam Limited) മാത്രമായിരുന്നു. അത് കൈകാര്യം ചെയ്തതാകട്ടെ PTT (Post, Telegraph and Telephone) വകുപ്പും. ഒരു ടെലി ഫോണ്‍ കണക്ഷന്‍ ലഭിക്കുന്ന തിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയു മായിരുന്നു.മാത്രമല്ല ടെലികോം സേവനങ്ങള്‍ക്ക് വളരെ ഉയര്‍ന്ന ചാര്‍ജുകള്‍ നല്‍കണമായിരുന്നു. ഈ അവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കണ്ടെപറ്റു എന്ന് ആ ചെറുപ്പക്കാരന്റെ മനസ്സ് മന്ത്രിച്ചു.വിവാഹശേഷം ടെലികോം മേഖലയെ കൈ പിടിച്ചു കയറ്റുവാനുള്ള വഴികള്‍ രാജീവ് അന്വേഷിച്ചു കൊണ്ടിരുന്നു. അതിനായി കുറച്ച്‌നാള്‍ നാട്ടില്‍ തുടരുവാന്‍ തിരുമാനിച്ചു. ഇതിനിടയില്‍ ഭാര്യാ പിതാവായ ടി.പി.ജി. നമ്പ്യാര്‍ തന്റെ കമ്പനിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാൻ  രാജീവ് ചന്ദ്രശേഖറെ നിര്‍ബ്ബന്ധിച്ചു. അങ്ങനെ ഭാര്യാ പിതാവിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ കമ്പനിയായ ബിപിഎല്‍ ഗ്രൂപ്പില്‍ ചേര്‍ന്ന് പ്രവൃത്തിക്കുവാന്‍ തിരുമാനിച്ചു. (രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യ പിതാവായ ടി.പി.ജി. നമ്പ്യാര്‍ തന്റെ ബ്രിട്ടനിലെ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ശേഷം 1963 -ല്‍ പാലക്കാട് ആരംഭിച്ച കമ്പനിയാ യിരുന്നു ബി പി എല്‍ എന്ന് അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഉയര്‍ന്ന നിലവാരമുള്ള ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരുന്ന ഈ കമ്പനി 1982- ഏഷ്യന്‍ ഗെയിംസിന് ശേഷം അതിന്റെ ആസ്ഥാനം കര്‍ണ്ണാട യിലേക്ക് മാറ്റുകയും ബ്രിട്ടീഷ് കമ്പനിയുയുടെ സഹകരണ ത്തോടെ കമ്പനി കൂടുതല്‍ വിപുലീകരിച്ച് കളര്‍ ടെലിവിഷന്‍, വീഡിയോ കാസറ്റ്, റെക്കോര്‍ഡ റുകള്‍, റഫ്രിജറേറ്ററുകളും ബാറ്ററികളും മറ്റ് ഉപഭോക്തൃ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിക്കുവാനും തുടങ്ങിയിരുന്നു. ഇക്കാലഘട്ടത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ ബിപിഎൽ കമ്പിനി യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അക്കാലത്ത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നാല്‍ ഇന്ത്യന്‍ ജനതയ്ക്ക് BPL ആയിരുന്നു.

ഏകദേശം രണ്ടു വര്‍ഷക്കാലം അദ്ദേഹം ആ കമ്പനിയോട് സഹകരിച്ചു പ്രവര്‍ത്തിച്ചു. പിന്നിട് തന്റെതല്ലാത്ത കരണങ്ങളാല്‍ BPL കമ്പനിയിലുണ്ടായ ചില ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് സൗഹൃദ പൂര്‍വ്വം കമ്പനിയോട് വിട പറഞ്ഞു. 1994-ല്‍ സ്വന്തം ഉടമസ്ഥതയില്‍ അദ്ദേഹം ബിപിഎല്‍ മൊബൈല്‍ എന്ന പേരില്‍ ഒരു പുതിയ കമ്പനി ആരംഭിച്ചു. ഇന്ത്യാ ഗവണ്‍മെ ന്റിന്റെ അംഗീകാരത്തോടെയുള്ള ഇന്ത്യയിലെ ആദ്യ ടെലികോം കമ്പനികളിലൊന്നായിരുന്നു അത്. പക്ഷെ അമേരിക്ക പോലുള്ള വികസിത രാജ്യത്ത് ജീവിച്ച രാജീവ് ചന്ദ്രശേഖര്‍ക്ക് ഇന്ത്യയെ പോലുള്ള വികസ്വര രാജ്യത്ത് ഒരു കമ്പനി സ്ഥാപിച്ച് സുഗമമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. പലപ്പോഴും തന്റെ സ്വപ്നയാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചു പോകേണ്ടിവരുമെന്ന് അദ്ദേഹത്തിന് തോന്നി. അതിന്റെ കാരണം ഇന്ത്യയില്‍ നിലനിന്നിരുന്ന ഔദ്യോഗിക കീഴ് വഴക്കങ്ങളും, രാഷ്ടീയ മേലാളന്മാരുടെ മുട്ടാപ്പ് നയങ്ങളുമായിരുന്നു. ഇന്ത്യ പോലുള്ള രാജ്യത്ത് അവരെയെല്ലാം വെല്ലുവിളിച്ച് അന്നേവരെ ഒരിന്ത്യക്കാരൻ്റെ ചിന്തകളില്‍ പോലും കടന്നുചെല്ലാത്ത സെല്ലുലാര്‍ ബിസിനസ്സില്‍ നിന്ന് പിന്‍മാറാന്‍ പലരും അദ്ദേഹത്തെ ഉപദേശിച്ചു.ഈ ബിസിനസ്സ് ഇന്ത്യന്‍ മണ്ണില്‍ ഒരിക്കലും വേരോ ടില്ലെന്ന് അക്കാലത്തെ ടെലികോം മേഖലയിലെ തലതൊട്ടപ്പന്മാര്‍ പത്രമാധ്യമങ്ങളിലൂടെ പരസ്യ പ്രവചനം നടത്തി. എന്നാല്‍ ഇതൊ ക്കെ കേട്ട് തോറ്റ് പിന്‍മാറാന്‍ ധിഷണാശാലിയായ ആ ചെറുപ്പക്കാരന്‍ തെയ്യാറായില്ല. അത്രക്കുണ്ടായിരുന്നു രാജീവ് ചന്ദ്രശേഖര്‍ക്ക് തന്നിലും, തന്റെ പ്രോജക്റ്റിലുമുള്ള വിശ്വാസം.
കല്ലും മുള്ളും നിറഞ്ഞ കനല്‍ വഴികള്‍ താണ്ടി ഒടുക്കം അദ്ദേഹം വിജയത്തിന്റെ രുചിയറിഞ്ഞു. അങ്ങനെ 1994-ല്‍ സ്ഥാപിതമായ BPL മൊബൈല്‍ കമ്മ്യൂണിക്കേ ഷന്‍സ് പതുക്കെ പിച്ചവെച്ച് ഇന്ത്യ യിലെ ആദ്യത്തെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്ററായി രാജീവ് ചന്ദ്രശേഖറുടെ BPL കമ്പനി മാറി. 1995 -ല്‍ കമ്പനി വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഇരുപത്തി ഏഴാം വയസ്സില്‍ രാജ്യത്തെ ഏറ്റവും വലിയ സെല്ലുലാര്‍ ശൃംഖലയുടെ തലവനായി മാറുകയായിരുന്നു. രാജീവ് ചന്ദ്രശേഖര്‍ എന്ന ചെറുപ്പക്കാരന്‍.
അങ്ങനെ അദ്ദേഹം 1994-ല്‍ ആരംഭിച്ച BPL മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍ എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടി.
ഇതോടെ സ്വകാര്യ മേഖലകളുടെയും വിദേശ നിക്ഷേപങ്ങളുടെയും പ്രവേശം ഈ മേഖലയിലേക്ക് കടന്നുവന്നു. ഇത് ടെലികോം രംഗത്ത് വലിയ മാറ്റങ്ങള്‍ക്കും വളര്‍ച്ചക്കും വഴി തുറന്നു. ഇതോടെ രാജീവ് ചന്ദ്രശേഖര്‍ എന്ന ബിസിനസ്സ് മാഗ്‌നറ്റ് വെട്ടിനിരത്തിയ വഴികളിലൂടെ ടെലികോം മേഖലയിലേക്ക്
നുഴഞ്ഞു കയറുവാന്‍ തുടങ്ങിയ പുതിയ കമ്പനികളോട് മത്സരിക്കുക എന്നത് തന്റെ ആദര്‍ശങ്ങളുമായി ഒത്തുചേരില്ല എന്ന് മനസ്സിലാക്കിയ രാജീവ് ചന്ദ്രശേഖര്‍ 2005- ജൂലൈയില്‍ ബിപിഎല്‍ കമ്മ്യൂണിക്കേഷനിലെ തന്റെ 99ശതമാനം ഓഹരികള്‍ ഖൈതാന്‍ ഹോള്‍ഡിംഗ്‌സ് ഗ്രൂപ്പിന് 700 കോടി രൂപാക്ക് വില്‍പ്പന നടത്തി. സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കച്ചവടമായിരുന്നു അത്. തുടര്‍ന്ന് അതെ വര്‍ഷം തന്നെ 100 മില്യണ്‍ യുഎസ് ഡോളറിന്റെ പ്രാരംഭ നിക്ഷേപ ത്തോടെ രാജീവ് ചന്ദ്രശേഖര്‍ ബംഗളുര്‍ കേന്ദ്രീകരിച്ച് ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന പേരില്‍ ഒരു നിക്ഷേപ, സാമ്പത്തിക സേവന സ്ഥാപനം സ്ഥാപിച്ചു.
ഇന്ത്യയുടെ ആഗോളവല്‍ക്കരണ സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ന്നു വരുന്ന പുതിയ വിപണികളില്‍ നാളത്തെ ബിസിനസ്സുകളിലേക്ക് കടക്കാനുള്ള കാഴ്ചപ്പാടുകളോടെ നിലകൊള്ളുന്ന ജുപിറ്റര്‍ ക്യാപിറ്റ ലിന്റെ ചെയര്‍മാന്‍ പദവി മാത്ര മാണ് അദ്ദേഹം വഹിച്ചിരുന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങളും നിക്ഷേപങ്ങളും നടത്തുന്ന പ്രൊഫ ഷണല്‍ മാനേജര്‍മാരുടെ ഒരു ടീമാണ് ജൂപ്പിറ്റര്‍ ക്യാപിറ്റലിനെ നയിക്കുന്നത്.ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ അതിന്റെ നിക്ഷേപങ്ങളില്‍ വിജയിക്കുകയും വിലയേറിയതും നൂതനവും വിജയകരവുമായ ബ്രാന്‍ഡുകളും ഫ്രാഞ്ചൈസികളും സൃഷ്ടിച്ചതോടെ നിക്ഷേപക കമ്പനികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ ഉപയോഗിച്ച് രാജീവ് ചന്ദ്രശേഖറുടെ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രാജ്യാന്തര പ്രശസ്തി നേടുവാന്‍ തുടങ്ങി.ദൃശ്യമാധ്യമം, സാങ്കേതികവിദ്യ, ഗതാഗതം, ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി, വിനോദം തുടങ്ങി വിവിധ മേഖലകളില്‍ കമ്പനി ആധിപത്യം സ്ഥാപിച്ചു മുന്നേറുവാന്‍ തുടങ്ങി. ഇതോടെ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപവും കൈകാര്യം ചെയ്യാനുള്ള ആസ്തിയിലേക്ക് കമ്പനി വളര്‍ന്നു. ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ കീഴില്‍ കേരള ത്തിലെ പ്രമുഖ ടെലിവിഷന്‍ ശൃംഖലകളിലൊന്നായ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ സ്വന്തമാക്കിയ രാജീവ് ചന്ദ്രശേഖര്‍ പിന്നീട് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളുടെയും ഉടമയായി മാറുകയും കമ്പനിയുടെ വളര്‍ച്ചയിലും വിപുലീകരണത്തിലും നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.ഏഷ്യാനെറ്റ് ന്യൂസ് കൂടാതെ സുവര്‍ണ ന്യൂസ്, കന്നഡ പ്രഭ തുടങ്ങിയ മാധ്യമസ്ഥാ പനങ്ങള്‍ മുതല്‍ വ്യോമയാനം വരെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബൃഹദ് സ്ഥാപനമായി ഡോ. രാജീവ് ചന്ദ്രശേഖറിന്റെ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ വളര്‍ന്നു.പഴംചൊല്ലില്‍ പതിരില്ല എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെ യല്ല ഇംഗ്ലീഷില്‍ ഒരു പഴമൊഴി യുണ്ട്. “Man Proposes God disposes” എന്നതു പോലെ ഡോ. രാജീവ് ചന്ദ്രശേഖര്‍ക്കുമുണ്ട്
ഒരു വായ് മൊഴി.                             “Everyone is under estimating me.
But, I will surprise everyone”. ഇദ്ദേഹത്തിന്റെ ബിസിനസ്സ് വളര്‍ച്ചയും, ഒരു വ്യക്തി എന്ന നിലയിലുള്ള വളര്‍ച്ചയും സസൂഷ്മം പരിശോധിച്ചാല്‍ ഇദ്ദേഹം പറയുന്നത് വളരെ ശരിയാണെന്ന് മനസ്സിലാവും. പാരമ്പര്യമായി RSS രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കുടുംബത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ ജനിച്ചതെങ്കിലും, രാഷ്ട്രീയത്തോടുംരാഷ്ട്രീയക്കാരോടും ഇദ്ദേഹത്തിന് അത്ര മമതയൊന്നും ഉണ്ടായിരുന്നില്ല. അതിനുകാരണം ടെലികോം മേഖലയില്‍ ബിസിനസ് ചെയ്തി രുന്ന കാലത്ത് രാഷ്ട്രീയക്കാരില്‍ നിന്ന് ഇദ്ദേഹത്തിന് നേരിടേ ണ്ടിവന്ന തിക്താനുഭവങ്ങളാണ്.
അതിനൊരു മാറ്റം വന്നത് ആദരണിയനായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ നേരില്‍ കണ്ട് സംസാരിച്ചതിന് ശേഷമാണെന്ന് ഇദ്ദേഹം പറയുന്നു.ബ്യൂറോക്രസിയുടെ നൂലാമാലകളെ അനായാസം ഇഴകീറി മുറിച്ച് വിശകലനം ചെയ്ത്, പ്രശ്‌ന ങ്ങള്‍ക്ക് അനായാസം പരിഹാരം കണ്ടെത്തുന്ന ഒരു സംരംഭകനാണ് രാജീവ് ചന്ദ്രശേഖറെന്ന് അദ്ദേഹ ത്തിന്റെ പഴയ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇദ്ദേഹ ത്തില്‍ ഒളിഞ്ഞിരുന്ന അര്‍പ്പണമ നോഭാവമുള്ള രാഷ്ട്രീയക്കാരനെ ആദ്യം തിരിച്ചറിഞ്ഞത് ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാനമന്ത്രി യായിരുന്ന എച്ച് ഡി ദേവഗൗഡ യാണ്. അദ്ദേഹത്തിന്റെ പ്രേരണയി ലാണ് 2006- ല്‍ ബിജെപിയുടെയും ജനതാദളിന്റെയും പിന്തുണയോടെ, കര്‍ണ്ണാടകയില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍ ആദ്യമായി രാജ്യസഭ യിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.ഒരു രാജ്യസഭ എം പി എന്ന നിലയില്‍ സ്ഥാപന നിര്‍മ്മാണം, ദേശീയ സുരക്ഷ, സായുധ സേനാം ഗങ്ങളുടെ ക്ഷേമം, പ്രത്യേകിച്ച് വിമുക്തഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തി നായി രാജീവ് ശക്തമായി വാദിച്ചു. പാര്‍ലമെന്റിന് അകത്തും പുറത്തു മുള്ള അദ്ദേഹത്തിന്റെ ഇടപെട ലുകള്‍ രാജ്യത്തെ ബാധിക്കുന്ന നിര്‍ണ്ണായക വിഷയങ്ങളില്‍ അവബോധം സൃഷ്ടിച്ചു. മാത്രമല്ല, വിവിധ മേഖലകളില്‍ സര്‍ക്കാ രിന്റെ തീരുമാനങ്ങള്‍ രൂപപ്പെടുത്തു ന്നതില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നതില്‍ രാജീവ് വിജയിച്ചു. ഇത്തരത്തില്‍ ജനോപകാരപ്രദമായ നിരവധി ഇടപെടലുകളിലൂടെ
രാജ്യസഭയിലെ തന്റെ ആദ്യ ടേമില്‍ തന്നെ രാജ്യാന്തര ശ്രദ്ധയാകര്‍ഷി ക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇക്കാലയളവില്‍ 2ഏ സ്‌പെക്ട്രം വിതരണത്തില്‍ അഴിമതി ആരോപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയില്‍ നടത്തിയ സമയോചിതമായ ഇടപെടലുകള്‍ വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. അതുപോലെ കോണ്‍ഗ്രസ് മന്ത്രിസഭ ‘ഐ.ടി ആക്ട് സെക്ഷന്‍ 66 എ’ ദുരുപ യോഗം ചെയ്യുന്നു എന്നാക്ഷപിച്ചും അദ്ദേഹം നിരന്തരം സഭയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ‘സ്വകാര്യതയ്ക്കുള്ള അവകാശം'(Right to Privacy) സംബന്ധിച്ച ബില്‍ 2010- ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രാജീവ് ചന്ദ്രശേഖര്‍ സ്വതന്ത്രവും സൗജന്യവുമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ‘നെറ്റ് ന്യൂട്രാലിറ്റി’ക്കും വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചു പോന്നിട്ടുണ്ട്. പാര്‍ലമെന്റിന് അകത്തും പുറത്തു മുള്ള ഇദ്ദേഹത്തിന്റെ ഇടപെട ലുകള്‍ രാജ്യത്തെ ബാധിക്കുന്ന നിര്‍ണായക വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുക മാത്രമല്ല, വിവിധ മേഖലകളില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ രാജീവ് ചന്ദ്രശേഖര്‍ ശക്തമായ സ്വാധീനം ചെലുത്തുകയും അതിലെല്ലാം തന്നെ വിജയം കാണുകയും ചെയ്തു.ഇക്കാലയളവിലാണ് ( 2008-ല്‍) ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് & ഇന്‍ഡസ്ട്രി (FlCCI) യുടെ പ്രസിഡന്റായി രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടു ക്കപ്പെട്ടത്.1927-ല്‍ ഇന്ത്യന്‍ വ്യവസായി ജി.ഡി. ബിര്‍ളയും
പര്‍ശ്ശോട്ടംഡാസ് താക്കൂര്‍ദാസും ചേര്‍ന്ന് രൂപം നല്‍കിയ FlCCI ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും പഴക്കമേറിയതും ഉന്നതമായതുമായ ബിസിനസ്സ് സ്ഥാപനമാണ്. ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവൃത്തിക്കുന്ന FlCCI -ക്ക് ഇന്ത്യയിലെ പന്ത്രണ്ട് സംസ്ഥാനങ്ങളിലും എട്ടോളം രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാ യിരുന്നു രാജീവ് ചന്ദ്രശേര്‍. എങ്കിലും മുതിര്‍ന്ന സുരക്ഷാ വിദഗ്ധര്‍ ഉള്‍പ്പെട്ട ദേശീയ സുരക്ഷയും ഭീകരതയും സംബന്ധിച്ച FlCCI ടാസ്‌ക് ഫോഴ്‌സിന്റെ തലവന്‍ എന്ന നിലയില്‍ രാജ്യന്തരശ്രദ്ധ
പിടിച്ചുപറ്റിയ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രാജീവ് അവതരിപ്പിച്ചതും, തീവ്രവാദ ഭീഷണികളെ നേരിടാന്‍ ഒരു ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് (NATGRID) സ്ഥാപിക്കുന്നതും അവയില്‍ ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ കൊണ്ടുതന്നെ 2012 -ൽ രാജ്യസഭയിലേക്ക് രണ്ടാം തവണയും ഏകകണ്ഠമായി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സാങ്കേതികവിദ്യ, ധനകാര്യം, സംരംഭകത്വം, സാമ്പത്തികം എന്നീ മേഖലകളില്‍ ഇന്ത്യയിലെ ഏറ്റവും വിവരവും പരിചയവുമുള്ള എംപിമാരില്‍ ഒരാളെന്ന നിലയില്‍, നിരവധി പാര്‍ലമെന്ററി, സര്‍ക്കാര്‍ കമ്മിറ്റികളിലേക്ക് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.2012 -ഡിസംബര്‍ മാസത്തില്‍ രാജീവ് ചന്ദ്രശേഖര്‍, ഫ്ലാഗ് ഓഫ് ഓണര്‍ ഫൗണ്ടേഷന്‍, ഡോ എന്‍ കെ കാലിയ എന്നിവര്‍ ക്യാപ്റ്റന്‍ സൗരഭ് കാലിയയ്‌ക്കെതിരെ യുഎന്‍ എച്ച്ആര്‍സിയില്‍ ഹര്‍ജി സമര്‍പ്പിച്ചതും, 2013 -ല്‍ പാര്‍ലമെന്റില്‍ പൗരന്മാര്‍ക്ക് അവരുടെ ശബ്ദം നേരിട്ട് കേള്‍ക്കാനുള്ള വഴി നല്‍കുന്നതിനായി രാജീവ് ASK, Ask Seek, Know എന്ന ഓണ്‍ലൈന്‍ കാമ്പെയ്ന്‍ ആരംഭിക്കുവാന്‍ മുന്‍കൈയ്യെടുത്തതും, 2014 -മാര്‍ച്ചില്‍ സായുധ സേനയുടെ വോട്ടവകാശത്തിനായുള്ള രാജീവ് ചന്ദ്രശേഖറിന്റെ പോരാട്ടം സുപ്രീം കോടതി സായുധ സേനയ്ക്ക് വോട്ടവകാശം നല്‍കിയതും, 2014 – മാര്‍ച്ച് സായുധ സേനയുടെ വോട്ടവകാശത്തിനായുള്ള രാജീവിന്റെ പോരാട്ടം സുപ്രീം കോടതി സായുധ സേനയ്ക്ക് വോട്ടവകാശം നല്‍കിയതോടെ വിജയം കണ്ടതും, 2015 – മാര്‍ച്ചില്‍ ഇന്റര്‍നെറ്റിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സംസാരത്തിനും വേണ്ടിയുള്ള രാജീവിന്റെ പോരാട്ടം, ഇന്‍ഫര്‍മേഷന്‍ & ടെക്‌നോളജി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 66 എ റദ്ദാക്കാന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതും, 2015 – ജൂലൈയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പുന്ന ഔട്ട്‌ലെറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടപെടട്ടും, സെപ്തംബര്‍ 2015 -ല്‍ 2006 – മുതല്‍ രാജീവ് നിരന്തരം പോരാടുന്ന ഒരു റാങ്ക് വണ്‍ പെന്‍ഷന്‍ എന്ന വിഷയം പ്രതിരോധ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചതും, 2015 – ല്‍ തന്നെ ബാലലൈംഗിക ദുരുപയോഗം അവസാനിപ്പിക്കാന്‍ ഒരു റോഡ്മാപ്പിനായി രാജീവ് ആവശ്യപ്പെടുകയും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ദേശീയ സഖ്യം (NCPOC) രൂപീകരിക്കുകയും ചെയ്തതും രണ്ടാം ടേമിലെ രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ ശ്രദ്ധയാ കര്‍ഷിച്ച ജനോപകാര പ്രഥമായ പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രമാണ്.ഇതില്‍ നിന്നെല്ലാം നേടിയ ആര്‍ജവവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള അജഞ്ചലമായ വിശ്വാസവും ഒരു മുഴവന്‍ സമയ രാഷ്ട്രീയക്കാ രനാകാന്‍ അദ്ദേഹത്തെ പ്രേരി പ്പിച്ചു.ഇതിനോടകം തന്നെ BJP യില്‍ ഔദ്യോഗികമായി അംഗത്വം രാജീവ് ചന്ദ്രശേഖര്‍ നേടിയ രാജീവ് ചന്ദ്രശേഖര്‍ 2021-ല്‍ കര്‍ണ്ണാടകയെ പ്രതിനിധീകരിച്ച് ബിജെപി രാജ്യസഭാ എംപിയായി മത്സരിക്കുകയും വന്‍ ഭൂരിപക്ഷ ത്തോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് 2020- സെപ്റ്റംബറില്‍ ബിജെപി ദേശീയ വക്താവായി നിയമിതനാവുകയും 2021- ഫെബ്രുവരി പുതുച്ചേരി തിരഞ്ഞെടുപ്പ് സഹഭാരവാ ഹിയായി പ്രവൃത്തിക്കുകയും ചെയ്തു.2021-ജൂലൈ മാസത്തില്‍ അര്‍ഹതക്കുള്ള അംഗീകാരം എന്നോണം ഇദ്ദേഹത്തെ തേടി നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി ആന്‍ഡ് ഇന്‍ഫര്‍മേ ഷന്‍ ടെക്‌നോളജി സഹമന്ത്രി സ്ഥാനം എത്തി. കേന്ദ്ര സഹമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ ഭരണ പരിഷ്‌ക്കാരങ്ങള്‍ പലതും ചരിത്രത്തിന്റെ ഭാഗമായി തിര്‍ന്ന തിന് ഇന്ത്യൻ ജനത സാക്ഷിയാണ്.ബിസിനസ്സിലും, രാഷ്ട്രീയത്തിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല ഡോ. രാജീവ് ചന്ദ്രശേഖരുടെ പ്രവർത്തന മേഖല. അതിനമപ്പുറം രാജ്യാന്തര സാമൂഹ്യസാംസ്‌കാരിക- ജീവകാരുണ്യ മേഖലകളിലും ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞി ട്ടുണ്ട്. മുന്‍ കേന്ദ്രസഹമന്ത്രി, ബിജെപിയുടെ മുന്‍ദേശീയ വക്താവ്, പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗം, നാഷണല്‍ കൊയാലിഷന്‍ ടു പ്രൊട്ടക്റ്റ് ഔര്‍ ചില്‍ഡ്രന്‍ (NCPOC) ന്റെ കണ്‍വീനര്‍, വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് സ്റ്റഡീസിന്റെ വൈസ് ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന് അര്‍ഹതയ്ക്കുള്ള അംഗീകാരം എന്നോണം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്
2013- ല്‍ ബെല്‍ഗാമിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഓണറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. സായുധ സേനക്കും വെറ്ററന്‍സിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കരസേ നയുടെ വെസ്‌റ്റേണ്‍ കമാന്‍ഡ് ജിഒസിഇന്‍ കമന്‍ഡേഷന്‍ അദ്ദേഹത്തെ ആദരിച്ചതും, ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 വ്യക്തികളുടെ പട്ടികയില്‍ ഇടം നല്‍കി ഇന്ത്യാ ടുഡേ മാഗസിന്‍ അദ്ദേഹത്തെ ആദരിച്ചതും, ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി 2007- ഐഐടി ഗ്ലോബല്‍ സര്‍വ്വീസ് അവാര്‍ഡ് നല്‍കി ആദരിച്ചതുമെല്ലാം ഇദ്ദേഹത്തിന് കിട്ടിയ അംഗീകാരങ്ങളില്‍ ചിലത് മാത്രമാണ്. മാത്രമല്ല സാങ്കേതികവിദ്യ, ധനകാര്യം, സംരംഭകത്വം, സാമ്പത്തികം എന്നീ മേഖലകളില്‍ ഇന്ത്യയിലെ ഏറ്റവും വിവരവും പരിചയവുമുള്ള സാമാജികരില്‍ ഒരാളെന്ന നിലയില്‍, നിരവധി പാര്‍ലമെന്ററി, കമ്മിറ്റികളിലേക്ക് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധം, ധനകാര്യം, ടെലികോം, നഗരവികസനം, ജിഎസ്ടി, റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി ബില്‍, കല്‍ക്കരി, എന്‍സിസി ഉപദേശക ബോര്‍ഡ് തുടങ്ങിയ പാര്‍ല മെന്റിന്റെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലും സെലക്ട് കമ്മിറ്റികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവല പ്‌മെന്റ്, കര്‍ണാടക സര്‍ക്കാരിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ടാസ്‌ക് ഫോഴ്‌സിന്റെ ചെയര്‍മാന്‍, ഐടി മേഖലയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, യുവാക്കള്‍ക്കുള്ള പാര്‍ലമെന്ററി ഫോറം അംഗം. എന്നീ പദവികളും ഇക്കാലയളവില്‍ അദ്ദേഹം വഹിച്ചു.തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണം തന്നില്‍ വിശ്വസം വെച്ചുപുലര്‍ത്തുന്ന ജനങ്ങളുടെ പിന്‍തുണയും, തന്റെ സഹപ്ര വര്‍ത്തകരുടെ ആത്മാര്‍ത്ഥതയും തന്റെ കുടുംബത്തിന്റെ
പ്രാര്‍ത്ഥനയുമാണെന്ന് ഇദ്ദേഹം പറയുന്നു. അച്ഛന്‍ എം.കെ. ചന്ദ്രശേഖര്‍, അമ്മ ആനന്ദവല്ലി, ഭാര്യ അജ്ഞു, മക്കളായ വേദ (മകന്‍), ദേവിക ( മകള്‍) എന്നിവര്‍ക്കൊപ്പം ബാംഗ്ലൂരിലെ കോറമംഗലയിലാണ് ഇദ്ദേഹം താമസിക്കുന്നത്.സൂഫിക്കഥകളില്‍ അറിവും സമ്പത്തും വര്‍ദ്ധിക്കുമ്പോള്‍ വിനയപൂര്‍വ്വം അതെല്ലാം സമൂഹത്തിനും സൃഷ്ടികര്‍ത്താ വിനും സമര്‍പ്പിക്കുന്ന ജ്ഞാനി കളെക്കുറിച്ച് പലപ്പോഴും പറയാ റുണ്ട് വാക്കുകൊണ്ടും, പ്രവര്‍ത്തി കൊണ്ടും താന്‍പോലും അറിയാതെ അതിനൊരു ഉത്തമ ഉദാഹരണമാകുകയാണ്          ഡോ. രാജീവ് ചന്ദ്രശേഖര്‍ എന്ന മനുഷ്യസ്‌നേഹി.

 

മക്കയിലെ ​ഗ്രാൻഡ് മോസ്കിൽ പുതിയ രണ്ട് ആധുനിക ഹെലിപാഡുകൾ കൂടി തുറന്നു

0

റിയാദ്: -മക്കയിലെ ​ഗ്രാൻഡ്  മോസ്കിൽ പുതിയ രണ്ട് ആധുനിക ഹെലിപാഡുകൾ       കൂടിതുറന്നു.അടിയന്തിരമെഡിക്കൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് സൗദി റെഡ്ക്രസന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ പുതിയ ഹെലിപാഡുകൾ ആരംഭിച്ചത്. ഇവിടെ നടത്തിയ എമർജൻസി എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ്ങും  വിജയകരമായിരുന്നെന്ന് അധികൃതർ അറിയിച്ചു. ഹജ്ജ് സീസണിലെ തിരക്ക് കണക്കിലെ ടുത്ത്, ഇവിടെയെത്തുന്ന തീർത്ഥാട കർക്കും വിശ്വാസികൾക്കും ആവശ്യമായ ആരോ​ഗ്യസേവ നങ്ങൾ നൽകുന്നത് കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് സൗദിയിലെ ഓദ്യോ​ഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ആധുനിക ഹെലിപ്പാഡ് എയർ ആംബുലൻസ്പ്രവർത്ത  നങ്ങൾക്ക് സൗകര്യമൊരുക്കുകയും രോഗികളുടെ വേ​ഗത്തിലുള്ള ഒഴിപ്പിക്കലിനും സഹായിക്കുന്നു.

ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് സമ്മാന വിതരണം നിർത്തിവെച്ചു: കുവൈറ്റ് വാണിജ്യവ്യാവസായ മന്ത്രാലയം

0

ദുബായ് : -ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് സമ്മാന വിതരണം നിർത്തിവെച്ചു:കുവൈറ്റ് ഫെസ്റ്റി വെൽ റാഫിൾ നറുക്കെടുപ്പ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പിനിടെ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള റിപ്പോർ ട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെ തുടർന്നാണിത്. നറുക്കെടുപ്പിൽ കൃത്രിമം കാട്ടി യെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തി യത്.വാണിജ്യ നറുക്കെടുപ്പുകളുടെ സമഗ്രതയും സുരക്ഷയും മന്ത്രാലയത്തിന്റെ മേൽനോട്ട ഉത്തരവാദിത്തങ്ങളിൽ പെടുന്നുവെന്നും ഉപഭോക്തൃ ആത്മവിശ്വാസത്തെ ദുർബലപ്പെ ടുത്തുന്നതോ ഈ പരിപാടികളുടെ വിശ്വാസ്യതയെ മങ്ങിക്കുന്നതോ ആയ ഏതൊരു ലംഘനവും ഒരു സാഹചര്യത്തിലും അനുവദി ക്കില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി സിയാദ് അൽ-നജെം അറിയിച്ചു.ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പിനിടെ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതി നെക്കുറിച്ച് അൽ-നജെം ഒരു പ്രസ്താവനയിൽ വിശദീകരിച്ചു, സംഭവത്തെക്കുറിച്ച് അറിഞ്ഞ യുടനെ, പ്രചരിച്ച വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാൻ ആവശ്യമായ എല്ലാ നിയമ നടപടികളും മന്ത്രാലയം ഉടൻ സ്വീകരിച്ചു. സമ്മാന വിതരണം താൽക്കാലികമായി നിർത്തിവ ച്ചതായും അന്വേഷണവും സ്ഥിരീകരണ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. റാഫിൾ ഡ്രോകളുടെ സമഗ്രത ഉറപ്പാക്കാനും അതിന് ദോഷം വരുത്തുന്ന ഏതൊരു ലംഘനത്തിനെതിരെയും നടപടിയെടുക്കാനുമുള്ള പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു.

രാജീവം വിരിയും കേരളം :ബിജെപി സംസ്ഥാന അധ്യക്ഷനായി ഡോ.രാജീവ് ചന്ദ്രശേഖർ ഇന്ന്സ്ഥാനമേൽക്കും

0

തിരുവനന്തപുരം:-ബിജെപി സംസ്ഥാന അധ്യക്ഷനായി ഡോ.രാജീവ് ചന്ദ്രശേഖർ ഇന്ന് സ്ഥാനമേൽക്കും. ഇനി കേരളത്തിൽ രാജീവം വിരിയും. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചി രിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി ബിജെപി നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും. അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് സ്ഥാനമൊഴിയും.

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ – യുഎഇ വിമാന ടിക്കറ്റ് നിരക്കിൽ 20 ശതമാനത്തോളം കുറവുണ്ടാകും

0

അബുദാബി: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ – യുഎഇ വിമാന ടിക്കറ്റ് നിരക്കിൽ 20 ശതമാനത്തോളം കുറവുണ്ടാകും. പ്രവാസികൾക്ക് പ്രതീക്ഷ നൽകു ന്ന ഈ വാർത്ത പുറത്തുവിട്ടത് ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ ജമാൽ അൽഷാലിയാണ് – ടിക്കറ്റ് നിരക്കിൽ ഇത്രത്തോളം കുറവ് വരുമ്പോൾ ഇന്ത്യൻ ഉപഭോക്താ ക്കൾക്ക് 100 കോടി വരെ ലാഭിക്കാൻ കഴിയുമെന്നും ജമാൽ അൽഷാലി പറഞ്ഞു. കൂടാതെ, ഇന്ത്യയുമായി 4:1 എയർ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിർദേശിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന മേഖല യിലെ ഉഭയകക്ഷി ബന്ധം ശക്തി പ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യൻ വിമാന കമ്പനികൾ അവരുടെ സർവ്വീ സുകൾ  ഉയർത്താൻ മുന്നോട്ടു വന്നാൽ ഈ ആനുപാതം 3:1, 2:1, 1:1 എന്ന രീതിയിലേക്ക് മാറ്റാനും യുഎഇ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ ഉയർത്തുന്നതിലൂടെ മത്സരം മുറുകകയും ക്രമാതീതമായി ടിക്കറ്റ് നിരക്കുകൾ കുറയാനാണ് സാധ്യത. പ്രതിരോധ മേഖലയിലും ഇരു രാജ്യ ങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അൽഷാലി പറഞ്ഞു.

നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിക്കുന്നു: പ്രവാസികൾക്ക് നാട്ടിൽ ജോലി

0

തിരുവനന്തപുരം:നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിക്കുന്നു: പ്രവാസികൾക്ക് നാട്ടിൽ ജോലി –  സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്ന തിന് താല്‍പര്യമുളള സംസ്ഥാന ത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കു ന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസികേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങളിലെ ശമ്പള വിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും. സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ), എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എല്‍.എല്‍.പി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവി വരങ്ങൾക്ക്  www.norkaroots.org വെബ്‌സൈറ്റ് സന്ദർശിക്കുകയോ   0471-2770523 എന്ന ഫോൺ നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധ പ്പെടുകയോ ചെയ്യാവുന്നതാണ്.  ദിവസ വേതനത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 400 രൂപ, ഇതിൽ ഏതാണോ കുറവ് അതാണ് ശമ്പള വിഹിതമായി തൊഴിലുടമയ്ക്ക് ലഭിക്കുക. ഇക്കാര്യത്തില്‍ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതി പ്രകാരം നിയമിക്കാനാകും. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനക രമാകുന്നതിനൊപ്പം തിരികെ എത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രവാസി പുനരധിവാസത്തിനായുളള നോർക്കാ റൂട്ട്സിന്റെ എന്‍.ഡി.പി.ആര്‍.ഇ.എം, പ്രവാസി ഭദ്രത എന്നീ സംരംഭകത്വ വികസന പദ്ധതികള്‍ക്കു പുറമേയാണ് നെയിം പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്.

യുഎഇ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി ഈദ് അൽ ഫിത്തർ അവധികൾ പ്രഖ്യാപിച്ചു

0

ദുബായ് : -യുഎഇ സ്വകാര്യ മേഖല യിലെ ജീവനക്കാർക്കായി ഈദ് അൽ ഫിത്തർ അവധികൾ പ്രഖ്യാപിച്ചു. ഇതുപ്രകാരം മാർച്ച് 29 ന്  യുഎഇയുടെ ചന്ദ്രക്കല നിരീക്ഷണ സമിതി അന്ന് വൈകുന്നേരം ചന്ദ്രക്കല കണ്ടാൽ, ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് മാർച്ച് 30, 31, ഏപ്രിൽ 1 തീയതികളിൽ ഈദ് അവധി വരും, അതിൻ്റെ ഫലമായി നാല് ദിവസത്തെ ഇടവേള (ശനി മുതൽ ചൊവ്വാഴ്ച വരെ). രാജ്യത്തുടനീളമുള്ള മേഖലയിലെ എല്ലാ ജീവനക്കാർക്കും ഈ അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) മാർച്ച് 18 ചൊവ്വാഴ്ച അറിയിച്ചു.വിശുദ്ധ റമദാൻ 30-ാം ദിവസത്തിൽ അവസാനിക്കുക യാണെങ്കിൽ, അവധി ഏപ്രിൽ 2 ബുധനാഴ്ച വരെ നീട്ടുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതിനാൽ, ഇടവേളയുടെ ദൈർഘ്യം ശവ്വാൽ ചന്ദ്രൻ്റെ ദർശനത്തെ ആശ്രയിച്ചിരിക്കും, ഇത് ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസത്തെ വാരാന്ത്യത്തിന് കാരണമാകും. ചന്ദ്രൻ കാണുന്ന സമയത്തെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. എന്നിരുന്നാലും, ചന്ദ്രനെ കാണുകയും റമദാൻ 30 ദിവസം പൂർത്തിയാക്കുകയും ചെയ്താൽ, ഷവ്വാലിൻ്റെ ആദ്യ ദിവസം മാർച്ച് 31 ന് ആയിരിക്കും. ഈ സാഹചര്യത്തിൽ, മാർച്ച് 31, ഏപ്രിൽ 1, ഏപ്രിൽ 2 തീയതികളിൽ ഈദ് അവധി ആഘോഷിക്കും, ഇത് താമസക്കാർക്ക് വാരാന്ത്യം (ശനി മുതൽ ബുധൻ വരെ) ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധി നൽകും.ദുബായ് അസ്ട്രോണമി ഗ്രൂപ്പിൻ്റെ ജ്യോതിശാസ്ത്ര കണക്കു കൂട്ടലുകൾ പ്രകാരം റമദാൻ 30 ദിവസം തികയാൻ സാധ്യതയുണ്ട്. ഇതിനർത്ഥം ഈദ് അൽ ഫിത്തർ താമസക്കാർക്ക് അഞ്ച് ദിവസത്തെ അവധി നൽകുമെന്ന് പ്രതീക്ഷി ക്കുന്നു.പൊതുമേഖലാ ജീവന ക്കാർക്കും സമാനമായ അവധി ദിവസങ്ങൾ ലഭിക്കും. പൊതു-സ്വകാര്യ മേഖലയിലെ തൊഴിലാ ളികൾക്കായി യുഎഇയിൽ നടപ്പിലാക്കിയ ഏകീകൃത അവധിക്കാല നയം എല്ലാ ജീവനക്കാർക്കും വർഷം മുഴുവനും തുല്യ ഇടവേളകൾ ഉറപ്പാക്കുന്നു. അവധിക്ക് 15 ദിവസത്തിൽ താഴെ മാത്രം, താമസക്കാർ വിശ്രമത്തി നായി ഇതിനകം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ട്രാവൽ ഏജൻസികൾ കുടുംബാ ധിഷ്ഠിതവും അനുഭവാധി ഷ്ഠിതവുമായ യാത്രകളിലേക്ക് മാറുന്നതായി റിപ്പോർട്ട് ചെയ്യുന്നു, യാത്രക്കാർ പരമ്പരാഗത ഗെറ്റ്അവേകളിൽ മുഴുകുന്ന അവധിക്കാല സാഹസികതകൾ തിരഞ്ഞെടുക്കുന്നു. ജനപ്രിയ റൂട്ടുകളിലെ വിമാനക്കൂലിയിൽ 15-20 ശതമാനം വർധനയു ണ്ടായിട്ടുണ്ട്, അതേസമയം, തിരക്കേറിയ യാത്രാ കാലയള വുകളിൽ ഹോട്ടൽ നിരക്കുകൾ 20-30 ശതമാനം വർധിച്ചതായി ഏജൻസികൾ പറയുന്നു. തൽഫലമായി, എല്ലാം ഉൾക്കൊള്ളുന്ന അവധിക്കാല പാക്കേജുകൾ യാത്രക്കാർക്ക് ചെലവ് കുറഞ്ഞ ഓപ്ഷനായി മാറിയിരിക്കുന്നു

എച്ച്‌ഡി ഫോട്ടോകൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുന്നത് നിങ്ങളെ അപകടത്തിലാക്കിയേക്കാം

0

ഓൺലൈനിൽ നിങ്ങൾ പോസ്റ്റുചെയ്യുന്ന രണ്ട് ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ ഉപയോഗിച്ച്, തട്ടിപ്പുകാർക്ക് നിങ്ങളുടെ വിരലടയാളങ്ങൾ സൃഷ്ടിക്കുവാനും നിങ്ങളുടെ വ്യാജ ഡിജിറ്റൽ ഐഡൻ്റിറ്റികൾ സൃഷ്ടിക്കാനും കഴിയും,”     എച്ച്ഡി ഫോട്ടോകൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുന്നത് നിങ്ങളെ അപകടത്തിലാക്കി യേക്കാം പ്രവാസികളോട് മുൻകരുതലുകൾ സ്വീകരിക്കാൻ ഓർമ്മപ്പെടുത്തുന്നത് യു എ ഇ ഡിജിറ്റൽ വിഭാഗമാണ്.ഐഡൻ്റിറ്റി മോഷണം, സിം കൈമാറ്റം, സാമ്പത്തിക തട്ടിപ്പ് എന്നിവ യ്ക്കായി  സൈബർ കുറ്റവാളികൾ അവരെ ചൂഷണം ചെയ്യുമെന്ന തിനാൽ, ഉയർന്ന നിലവാരമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയ യിൽ പങ്കിടുന്നതിൻ്റെ അപകട ങ്ങളെക്കുറിച്ച് യുഎഇ ഗവൺ മെൻ്റ് നിവാസികൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിജിറ്റൽ ഐഡൻ്റിറ്റികൾ സൃഷ്‌ടി ക്കാൻ തട്ടിപ്പുകാർക്ക് ഉയർന്ന ക്വാളിറ്റിയുള്ള ചിത്രങ്ങളിൽ നിന്ന് വിരലടയാളം വേർതിരിച്ചെടുക്കാൻ കഴിയുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു, അത് ബാങ്ക് അക്കൗണ്ടുകൾ തുറക്കൽ ഇ-സിമ്മുകൾ എടുക്കുന്ന പോലുള്ള വഞ്ചനാപരമായ പ്രവർത്തന ങ്ങൾക്ക് ഉപയോഗിക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.“ഓൺലൈനിൽ നിങ്ങൾ പോസ്റ്റു ചെയ്യുന്ന രണ്ട് ഉയർന്ന റെസല്യൂ ഷൻ ചിത്രങ്ങൾ ഉണ്ടെങ്കിൽ, തട്ടിപ്പുകാർക്ക് നിങ്ങളുടെ വിരലട യാളങ്ങൾ സൃഷ്ടിച്ച് വ്യാജ ഡിജി റ്റൽ ഐഡൻ്റിറ്റികൾ നിർമ്മി ക്കുവാൻ കഴിയും,” ഗ്രൂപ്പ്-ഐബി യിലെ മെറ്റയിലെ റീജിയണൽ സെയിൽസ് ഡയറക്ടർ അഷ്റഫ് കോഹൈൽ പറയുന്നു.സോഷ്യൽ മീഡിയ ഉപയോക്താക്കളെ യാണ് സൈബർ കുറ്റവാളികൾ കൂടുത ലായി ലക്ഷ്യമിടുന്നത.ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുക ളിലായി മിക്ക പ്രവാസികൾക്കും ഒന്നിലധികം അക്കൗണ്ടുകളു ണ്ടായിരിക്കും.കുറ്റവാളികൾ ടാർഗെറ്റുചെയ്യുന്നത് ഇവരെയാണ് . സൈബർ സുരക്ഷാ പ്രവർത്ത നങ്ങൾ ദുർബലമായ വെള്ളിയാഴ്ച രാത്രികളിൽ തട്ടിപ്പുകാർ കൂടുതലായി ഹാക്കിംഗ് നടത്തുന്ന തെന്ന് വിദഗ്ധർ പറയുന്നു.
ജനനത്തീയതിയിൽ മാറ്റം വരുത്തി
കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിനുമായി ക്രിപ്‌റ്റോ അക്കൗണ്ടുകൾ സൃഷ്ടിക്കുവാനും അവർ നിങ്ങളുടെ ഐഡി ഉപയോഗിക്കുന്നു. തട്ടിപ്പുകാർ പലപ്പോഴും സമ്പന്ന പശ്ചാത്തല ത്തിൽ നിന്നുള്ള വിദ്യാർത്ഥി കളെയും, വനിതകളെയുമാണ് ലക്ഷ്യമിടുന്നത്.അദ്ദേഹം ചൂണ്ടി ക്കാട്ടി.”ഇമെയിലുകൾ, ഫോൺ നമ്പറുകൾ, സെൻസിറ്റീവ് ഡാറ്റ എന്നിവ പോലുള്ള വ്യക്തിഗത വിശദാംശങ്ങൾ ഓൺലൈനിൽ പങ്കിടുന്നത് ഉയർന്ന റെസല്യൂഷൻ ചിത്രങ്ങളേക്കാൾ വളരെ അപകട കരമാണ്. സിം കൈമാറ്റവും ഫിഷിംഗ് തട്ടിപ്പുകളും നിലവിൽ കൂടുതൽ വ്യാപകവും അപകടകര വുമാണെന്ന് അദ്ദേഹം ഊന്നിപ്പ റഞ്ഞു.സിം സ്വാപ്പ് തട്ടിപ്പുകളിൽ, ടെലികോം ദാതാക്കളെ കബളിപ്പിച്ച്, ഇരയുടെ നമ്പർ ഒരു പുതിയ സിം കാർഡുമായി ബന്ധിപ്പിച്ചുകൊണ്ട് കുറ്റവാളികൾ ഫോൺ നമ്പറുകൾ ഹൈജാക്ക് ചെയ്യുന്നു. ബാങ്കിംഗ് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ വിവരങ്ങളി ലേക്ക് ഇത് അവർക്ക് പ്രവേശനം നൽകുന്നു. മറുവശത്ത്, MITM ആക്രമണങ്ങൾ, ഓൺലൈൻ ആശയവിനിമയങ്ങൾ തടസ്സപ്പെ ടുത്താനും കൈകാര്യം ചെയ്യാനും ഹാക്കർമാരെ അനുവദിക്കുന്നു, ഇത് പലപ്പോഴും സാമ്പത്തിക തട്ടിപ്പിലേക്ക് നയിക്കുന്നു.

അമേരിക്കയിൽ മാരകമായ H7N9 പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതായി യുഎസ് റിപ്പോർട്ട് ചെയ്യുന്നു

0

ലണ്ടൻ:-അമേരിക്കയിൽ മാരക മായ H7N9 പക്ഷിപ്പനി പൊട്ടിപ്പുറ പ്പെട്ട തായി യുഎസ് റിപ്പോർട്ട് ചെയ്യുന്നു.2017 ന് ശേഷം ഒരു കോഴിഫാമിൽ മാരകമായ H7N9 പക്ഷിപ്പനി ആദ്യമായി പൊട്ടിപ്പുറ പ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്സ് റിപ്പോർട്ട് ചെയ്തു.പക്ഷിപ്പനി എന്ന് പൊതുവെ വിളിക്കപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസയുടെ വ്യാപനംമൂലം ആഗോള വിപണിയിൽ മുട്ട വില ഉയരുകയും
ലോകമെമ്പാടുമുള്ള ആട്ടിൻകൂട്ടങ്ങളെ നശിപ്പിക്കുകയും, വിതരണം തടസ്സപ്പെടുത്തുകയും, ഉയർന്ന ഭക്ഷണ വില വർദ്ധി പ്പിക്കുകയും ചെയ്തു. യുഎസിലെ കറവപ്പശുക്കൾ ഉൾപ്പെടെയുള്ള സസ്തനി കളിലേക്കും ഇത് വ്യാപിക്കുന്നത് ഒരു പുതിയ പകർച്ചവ്യാധിയുടെ അപകട സാധ്യതയെക്കുറിച്ച് സർക്കാരുകൾ ക്കിടയിൽ ആശങ്ക ഉയർത്തി യിട്ടുണ്ട്.സമീപ വർഷങ്ങളിൽ കോഴിയി റച്ചിക്ക് ഏറ്റവുമധികം നാശമുണ്ടാ ക്കുകയും യുഎസിൽ ഒരാളുടെ മരണം സംഭവിക്കുകയും ചെയ്ത സ്‌ട്രെയിൻ H5N1 ആണ്.എന്നാൽ H7N9 പക്ഷിപ്പനി വൈറസിന് വളരെ ഉയർന്ന മരണനിരക്ക് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് 2013 ൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം ബാധിച്ച മനുഷ്യരിൽ 40 ശതമാനവും കൊല്ലപ്പെടുന്നു, ലോകാരോഗ്യ സംഘടന പറഞ്ഞു.
മിസിസിപ്പിയിലെ നോക്സു ബിയിലുള്ള 47,654 കൊമേഴ്സ്യൽ ബ്രോയിലർ ബ്രീഡർ കോഴികളുടെ ഫാമിലാണ് H7N9 ൻ്റെ ഏറ്റവും പുതിയ പൊട്ടിത്തെറി കണ്ടെത്തി യതെന്ന് പാരീസ് ആസ്ഥാനമാ യുള്ള ലോക മൃഗാരോഗ്യ സംഘടന തിങ്കളാഴ്ച യുഎസ് അധികൃതരെ ഉദ്ധരിച്ച് ഒരു റിപ്പോർട്ടിൽ പറഞ്ഞു.

“മിസിസിപ്പിയിലെ ഒരു കൊമേഴ്‌ സ്യൽ ബ്രോയിലർ ബ്രീഡർ കോഴി ക്കൂട്ടത്തിൽ വടക്കേ അമേരിക്കൻ കാട്ടുപക്ഷി വംശത്തിലെ ഉയർന്ന രോഗകാരിയായ ഏവിയൻ ഇൻഫ്ലു വൻസ (HPAI) H7N9 കണ്ടെത്തി. ബാധിച്ച ആട്ടിൻകൂട്ടത്തിൻ്റെ ജനസംഖ്യ ഇല്ലാതാക്കൽ പുരോഗമിക്കുകയാണ്,” റിപ്പോർട്ട് പറയുന്നു.”USDA (ആനിമൽ ആൻഡ് പ്ലാൻ്റ് ഹെൽത്ത് ഇൻസ്പെക്ഷൻ സർവീസ് (APHIS), സ്റ്റേറ്റ് അനിമൽ ഹെൽത്ത് ആൻഡ് വൈൽഡ് ലൈഫ് ഉദ്യോഗസ്ഥരു മായി ചേർന്ന്, കണ്ടെത്തലിനോട് പ്രതികരിക്കുന്നതിന് സമഗ്രമായ എപ്പിഡെമിയോളജിക്കൽ അന്വേഷണവും മെച്ചപ്പെടുത്തിയ നിരീക്ഷണവും നടത്തുന്നു,” അത് കൂട്ടിച്ചേർത്തു.

യുഎഇ പൊതുമേഖലാ ജീവനക്കാർ ക്കുള്ള ഈദുൽ ഫിത്തർ അവധി തീയതികൾ പ്രഖ്യാപിച്ചു

0

ദുബായി :-യുഎഇ പൊതു    മേഖലാ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി തീയതികൾപ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള സർക്കാർ മേഖലയിലെ ജീവന ക്കാർക്കുള്ള ഈദ് അൽ ഫിത്തർ അവധി തീയതികൾ യുഎഇ ഇന്ന് (തിങ്കളാഴ്ച) പ്രഖ്യാപിച്ചു.
ഗ്രിഗോറിയൻ കലണ്ടറിന് അനുസൃ തമായി ഹിജ്റ 1446 ശവ്വാൽ 3 ന് അവധിക്കാലം ആരംഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് അറിയിച്ചു. ശവ്വാൽ നാലിന് ഔദ്യോ ഗിക പ്രവർത്തനങ്ങൾ പുനരാരം ഭിക്കും.വിശുദ്ധ മാസമായ റമദാൻ 30 ദിവസം തികയുകയാണെങ്കിൽ, റമദാൻ 30 (ഞായർ, മാർച്ച് 30) ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിൽ ചേർത്തിട്ടുള്ള ഒരു ഔദ്യോഗിക അവധി ആയിരി ക്കും.29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കുന്ന ഇസ്ലാമിക മാസങ്ങളോടെ യുഎഇയിൽ ചന്ദ്രദർശനം മാർച്ച് 29 ന് നടക്കും. വിശുദ്ധ റമദാൻ മാസത്തിൻ്റെ അവസാനത്തെ അടയാളപ്പെ ടുത്തുന്ന ഷവ്വാൽ 1 നാണ് ഈദ് ആഘോഷിക്കുന്നത്.മാർച്ച് 29 ന് ചന്ദ്രക്കല കണ്ടാൽ, ജോർജിയൻ കലണ്ടർ പ്രകാരം ഈദ് അൽ ഫിത്തർ മാർച്ച് 30 ഞായറാഴ്ച ആയിരിക്കും. ഇത് ഏപ്രിൽ 1 വരെ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ഈദ് അൽ ഫിത്തർ അവധിയായി വിവർത്തനം ചെയ്യും. രാജ്യത്തുടനീളമുള്ള മിക്ക ജീവന ക്കാർക്കും ശനിയാഴ്ച വാരാന്ത്യ മായതിനാൽ മാർച്ച് 29 മുതൽ ഏപ്രിൽ 1 വരെ ഇത് നാല് ദിവത്തെ അവധിക്ക് കാരണമാകും അതേസമയം, മാർച്ച് 29 ന് ചന്ദ്രനെ കാണാതിരിക്കുകയും റമദാൻ 30 ദിവസം നീണ്ടുനിൽക്കുകയും ചെയ്താൽ, ശവ്വാലിൻ്റെ ആദ്യ ദിവസം മാർച്ച് 31 തിങ്കളാഴ്ച വരും. ഇത് മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ മൂന്ന് ദിവസത്തെ ഈദ് അവധിയായി വിവർത്തനം ചെയ്യും.ഈ സാഹചര്യത്തിൽ, താമസക്കാർക്ക് മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും.ഷാർജയിലെ പൊതുമേഖലാ തൊഴിലാളികൾക്ക് വെള്ളിയാഴ്ച വാരാന്ത്യമാ യതിനാൽ ചില സർക്കാർ ജീവനക്കാർക്ക് ഈദ് അൽ ഫിത്തറിന് ആറ് ദിവസം വരെ അവധി ലഭിക്കും.മാർച്ച് 30 ഞായറാഴ്ച ഈദ് ആണെങ്കിൽ, ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 28 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. അതേസമയം, മാർച്ച് 31 തിങ്കളാഴ്ചയാണ് ഉത്സവം ആരംഭിക്കുന്നതെങ്കിൽ, ഈ ജീവനക്കാർക്ക് മാർച്ച് 28 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 2 ബുധനാഴ്ച വരെ ആറ് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും.