ദുബായ്:-കുട്ടികളെ സന്തോഷിപ്പി ക്കാനും മാതാപിതാക്കൾക്ക് ആവശ്യമായ വിവരങ്ങളും ഷോപ്പിം ഗിനുള്ള അവസരങ്ങളും ഒരുക്കി ക്കൊണ്ട് ‘ദി ബേബി ആൻഡ് കിഡ്സ് എക്സ്പോ ദുബായ് 2026’ ദുബായിലേക്ക് വീണ്ടുമെത്തുന്നു. എക്സ്പോ സിറ്റി ദുബായിലെ ദുബായ് എക്സിബിഷൻ സെന്റ റിൽ ഒക്ടോബർ 22 വ്യാഴാഴ്ച മുതൽ 24 ശനിയാഴ്ച വരെയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ വിപുലമായ പ്രദർശനം നടക്കുന്നത്. പ്രധാന ഹൈലൈറ്റുകൾ:
കുട്ടികൾക്കായി വിനോദവും പഠനവും:സോഫ്റ്റ് പ്ലേ ഏരിയകൾ, സംവേദ നാത്മക സോണുകൾ, കുട്ടികൾ ക്കായുള്ള പ്രത്യേക ഇടം, കൈ കൊണ്ട് തൊട്ടറിഞ്ഞ് പഠിക്കാവുന്ന കുക്കിംഗ് ക്ലാസുകൾ എന്നിവ കൊച്ചുകുട്ടികളെ തിരക്കില മർത്തും. മുതിർന്ന കുട്ടികൾക്കായി ‘Gen X എന്റർടൈൻമെന്റിന്റെ’ പ്രത്യേക പ്രവർത്തനങ്ങളും യൂട്യൂബ് താരങ്ങളായ ‘വാനിയ മാനിയായുടെ’ (Vania Mania) മീറ്റ്-ആൻഡ്-ഗ്രീറ്റും ഉണ്ടായിരിക്കും. ഒപ്പം നിരവധി സമ്മാനങ്ങളും മത്സരങ്ങളും മേളയുടെ ആകർഷ ണമാണ്.
മാതാപിതാക്കൾക്ക് കൈത്താങ്ങായി വർക് ഷോപ്പുകൾ: പുതിയതായി മാതാ പിതാക്കളായവരും ഗർഭിണികളായ വരുംക്കായി സൌജന്യ ബേബി ഫസ്റ്റ് എയ്ഡ് സെഷനുകളും വിവിധ വർക്ക്ഷോപ്പുകളും ഇവിടെ നടക്കും. കുട്ടികളുമൊത്തുള്ള ജീവിതം കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന വിലയേറിയ നുറുങ്ങുകളും ഉപദേശങ്ങളും വിദഗ്ധരിൽ നിന്ന് തേടാം.
ഷോപ്പിംഗ്പ്രേമികൾക്ക് ഒരുപറുദീസ: 450-ലധികം ബ്രാൻ ഡുകളും എക്സ്ക്ലൂസീവ് ഓഫറു കളും മേളയിലുണ്ട്. ബേബി ഷപ്പ്, മംസ്വെർൾഡ്, സൈബെക്സ്, സ്റ്റോക്കെ, ടോമി ടിപ്പി, മോംകോസി, പാംപേഴ്സ്, വിടെക് തുടങ്ങിയ പ്രമുഖ ബ്രാൻ ഡുകൾ മേളയുടെ ഭാഗമാകുന്നുണ്ട്. കൂടാതെ മെഡ്കെയർ, ആസ്റ്റർ ഫാർമസി, മെഡിക്കിനിക് തുടങ്ങിയ പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപന ങ്ങളും മേളയെ പിന്തുണയ്ക്കുന്നു.
നിങ്ങൾ ആദ്യമായി മാതാപിതാക്ക ളാകാൻ തയ്യാറെടുക്കുന്നവരാ ണെങ്കിലും, വളരുന്ന കുട്ടികൾ ക്കായി സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിലും, അല്ലെങ്കിൽ കുടുംബത്തോടൊപ്പം ഒരു അവധി ദിവസം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിലും ഈ എക്സ്പോ എല്ലാവർക്കും ഒരു മികച്ച അനുഭവം സമ്മാനിക്കും.



