spot_img

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 4 മുതൽ; 45 ദിവസത്തെ ഷോപ്പിംഗ്-വിനോദ മാമാങ്കത്തിന് ദുബായ് ഒരുങ്ങുന്നു

Published:

ദുബായ്: ലോകമെമ്പാടുമുള്ള ഷോപ്പിംഗ് പ്രേമികൾ ആകാംക്ഷ യോടെ കാത്തിരിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) 32-ാമത് പതിപ്പ് പ്രഖ്യാപിച്ചു. ഡിസംബർ 4 മുതൽ 2027 ജനുവരി 17 വരെ 45 ദിവസങ്ങളിലായാണ് ഇത്തവണ ഫെസ്റ്റിവൽ നടക്കു ന്നത്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌ മെന്റിന്റെ (DFRE) നേതൃത്വത്തി ലാണ് ഈ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. ശൈത്യകാലത്ത് ദുബായിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾക്കും താമസക്കാർക്കും മികച്ച ഷോപ്പിംഗ് അനുഭവങ്ങൾക്കൊപ്പം സംഗീത കച്ചേരികൾ, തത്സമയ ഷോകൾ, കുടുംബത്തോടൊപ്പം ആസ്വദിക്കാ വുന്ന വിനോദങ്ങൾ, റാഫിൾ ഡ്രോകൾ എന്നിവയും ഫെസ്റ്റിവ ലിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. പ്രധാന ഹൈലൈറ്റുകൾ:
​എതിസലാത്ത് ബീച്ച് കാന്റീൻ (etisalat Beach Canteen): ഇത്തവണത്തെ ഏറ്റവും പുതിയ ആകർഷണമാണിത്. ഡിസംബർ 10 മുതൽ 27 വരെ സൺസെറ്റ് ബീച്ചിൽ നടക്കുന്ന ഈ മേളയിൽ രുചികരമായ ഭക്ഷണശാലകളും തത്സമയ വിനോദങ്ങളും വർക്ക്ഷോപ്പുകളും പ്രത്യേക പോപ്-അപ്പുകളും ഉണ്ടായിരിക്കും.
​ഡി.എസ്.എഫ് നൈറ്റ്സ് (DSF Nights): ഫെസ്റ്റിവൽ ബേയിൽ പ്രാദേശിക കലാകാരന്മാരുടെ തത്സമയ സംഗീത പരിപാടിക ളോടെ ഇത് വീണ്ടും അരങ്ങേറും.
​ഡി.എസ്.എഫ് എക്സ് ഹട്ട വാദി ഹബ് (DSF x Hatta Wadi Hub): ഔട്ട്ഡോർ ആക്റ്റിവിറ്റികൾ, ഫുഡ് പോപ്-അപ്പുകൾ, ഔട്ട്ഡോർ സിനിമാ അനുഭവം എന്നിവ ഇവിടെ ആസ്വദിക്കാം.
​എതിസലാത്ത് മാർക്കറ്റ് ഔട്ട് ഓഫ് ദി ബോക്സ് (MOTB): ജനുവരി 8 മുതൽ 24 വരെ ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ (d3) നടക്കുന്ന ഈ ഔട്ട്ഡോർ മാർക്ക റ്റിൽ മികച്ച ഷോപ്പിംഗിനും വിനോദ ത്തിനുമുള്ള അവസരങ്ങളുണ്ട്.
​ഡി.എസ്.എഫ് ഓട്ടോ സീസൺ: വാഹന പ്രേമികൾക്കായി പ്രത്യേക ആകർഷണങ്ങളുമായി ഓട്ടോ സീസണും പരിപാടിയിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.
​കൂടുതൽ വിവരങ്ങൾ ആകർഷകമായ ഓഫറുകളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിന്റർ സീസണിൽ ദുബായിലെത്തുന്ന സഞ്ചാരികൾക്ക് സമാനതകളി ല്ലാത്ത ഷോപ്പിംഗ് വിരുന്നായിരിക്കും ഈ 45 ദിവസങ്ങൾ സമ്മാനിക്കുക.

Cover Story

Related Articles

Recent Articles