ദുബായ്: ലോക അധ്യാപക ദിന ത്തോടനുബന്ധിച്ച് ദുബായിലെ മികച്ച അധ്യാപകർക്കായി ഗോൾഡൻ വിസ പ്രഖ്യാപിച്ചു. നഗരത്തിലെ ഏറ്റവും അർഹരായ അധ്യാപകരെ ആദരിക്കുന്നതി നായി തുടർച്ചയായ മൂന്നാം വർഷമാണ് ദുബായ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
വർഷാവർഷം വിസ പുതുക്കേണ്ട ബുദ്ധിമുട്ടില്ലാതെ ദീർഘകാലം ദുബായിലും യു.ഇ.ഇയിലും താമസിക്കാൻ ഗോൾഡൻ വിസ സഹായിക്കും. 2024-ൽ ഈ പദ്ധതി ആരംഭിച്ചതുമുതൽ 835-ലധികം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഈ വർഷത്തെ അപേക്ഷാ തീയതി സംബന്ധിച്ച ഔദ്യോഗിക വിവര ങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആർക്കൊക്കെ അപേക്ഷിക്കാം?ദുബായിലെ സ്വകാര്യ اചൈൽഡ് ഹുഡ് സെന്ററുകൾ (Early Childhood Centres), സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർക്ക് അപേക്ഷിക്കാം. സ്കൂൾ പ്രിൻസി പ്പലുകൾ, സ്ഥാപന മേധാവികൾ, മുഴുവൻ സമയ ഫാക്കൽറ്റികൾ എന്നിവർക്കും ഇതിന് അർഹത യുണ്ട്.
പ്രധാന മാനദണ്ഡങ്ങൾ:
- മികച്ച അക്കാദമിക് നേട്ടങ്ങളും വിദ്യാഭ്യാസ രംഗത്തെ നവീന സംഭാവനകളും തെളിയിക്കണം.
- വിദ്യാഭ്യാസ നിലവാരം ഉയർത്തു ന്നതിൽ വിജയം തെളിയിച്ചിരി ക്കണം.
- വിദ്യാഭ്യാസ സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാൻ സാധിച്ചിരിക്കണം.
- വിദ്യാർത്ഥികളുടെ അക്കാദമിക് പുരോഗതിക്കും മികച്ച ഫല ങ്ങൾ നേടുന്നതിനും നൽകിയ സംഭാവനകൾ വ്യക്തമാക്കണം.
വിശദമായ മാനദണ്ഡങ്ങൾ അറിയുന്നതിനും അപേക്ഷിക്കുന്ന തിനുമായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറി റ്റിയുടെ (KHDA) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവു ന്നതാണ്.


