ലണ്ടൻ: ആഗോളതലത്തിൽ വൻ തരംഗമായി മാറിയ പ്രൈം വീഡിയോ സ്പൈ ത്രില്ലർ സീരീസ് ‘ജാക്ക് റയാൻ’ (Jack Ryan) ഇനി ബിഗ് സ്ക്രീൻ ആവേശത്തിലേക്ക്. 2023-ൽ നാലാം സീസണോടെ അവസാനിച്ച സീരീസിന് ശേഷം, ആരാധകരെ ആവേശത്തിലാഴ്ത്തി ക്കൊണ്ട് മുൻ സിഐഎ ഏജന്റ് ജാക്ക് റയാനായി ജോൺ ക്രാസിൻസ്കി വീണ്ടുമെത്തുന്നു. ‘ജാക്ക് റയാൻ: ഗോസ്റ്റ് വാർ’ (Jack Ryan: Ghost War) എന്ന് പേരിട്ടിരി ക്കുന്ന ഫുൾ-ലെങ്ത് ഫീച്ചർ ഫിലിം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
വിരമിക്കൽ ജീവിതത്തിൽ നിന്നും അപ്രതീക്ഷിതമായി ചാരവൃത്തി യുടെ മാരകമായ ലോകത്തേക്ക് ജാക്ക് റയാന് മടങ്ങിവരേണ്ടി വരുന്നതും, തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ഗ്ലോബൽ ആക്ഷൻ ത്രില്ലറിന്റെ ഇതിവൃത്തം. പുതിയ സഖ്യകക്ഷി കളും ശക്തരായ ശത്രുക്കളുമാണ് ഈ പോരാട്ടത്തിൽ ജാക്കിനെ കാത്തിരിക്കുന്നത്.
ലണ്ടൻ, ദുബായ്, ന്യൂയോർക്ക് നഗരങ്ങളെ വിറപ്പിച്ച ചിത്രീകരണം
ലോകത്തിന്റെ വിവിധ ഭാഗങ്ങളി ലായി വൻ ക്യാൻവാസിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലെ തെരുവു കളിലൂടെയുള്ള ജാക്ക് റയാന്റെ പ്രാണരക്ഷാർത്ഥമുള്ള ഓട്ട ത്തോടെയാണ് ചിത്രം ആരംഭി ക്കുന്നത്. ബ്ലീക്കർ സ്ട്രീറ്റിലെ പ്രശസ്തമായ ‘ബുക്ക്മാർക്ക്’ (Bookmarc) പുസ്തകശാല, ബ്രൂക്ലിൻ വാട്ടർഫ്രണ്ട്, ചരിത്രപ്രസി ദ്ധമായ ബൗളിംഗ് ഗ്രീൻ പാർക്ക് എന്നിവിടങ്ങളിലാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്.
ലണ്ടൻ നഗരത്തിന്റെ ഹൃദയഭാ ഗത്ത് നടക്കുന്ന അതിവേഗ കാർ ചേസിംഗ് രംഗങ്ങളാണ് ചിത്ര ത്തിന്റെ പ്രധാന ആകർഷണം. ഡൗണിംഗ് സ്ട്രീറ്റ്, വാട്ടർലൂ ബ്രിഡ്ജ് വഴി സെന്റ് പോൾസ് കത്തീഡ്രലിന് മുന്നിൽ അവസാനി ക്കുന്ന ഈ വെടിവെപ്പ് രംഗം പ്രേക്ഷകരെ ആകാംഷയുടെ മുനയിൽ നിർത്തുന്നതാണ്. കൂടാതെ, ട്രഫാൽഗർ സ്ക്വയറിൽ വച്ച് ഭീകരസംഘടനയുടെ തലവനായ ‘ക്രൗൺ’ എന്ന വില്ലനെ സിഐഎ സംഘം നേരിടുന്ന നിർണ്ണായക രംഗവും ചിത്രത്തി ലുണ്ട്. ലണ്ടനിലെ ‘ദി ഗ്രിഫിൻ’ എന്ന പബ്ബാണ് ചിത്രത്തിൽ എംഐ6 (MI6) രഹസ്യ താവളമായി ഉപയോ ഗിച്ചിരിക്കുന്നത്.
കഥയിലെ പ്രധാനപ്പെട്ട രണ്ട് വലിയ ആക്ഷൻ സീക്വൻസുകൾ ദുബായി ലാണ് നടക്കുന്നത്. ദുബായ് മറീനയിൽ വച്ച് ജാക്ക് റയാൻ എംഐ6 ഏജന്റായ എമ്മയെ ആദ്യമായി കണ്ടുമുട്ടുന്നതാണ് ഒന്ന്. ചിത്രത്തിന്റെ രണ്ടാം പകുതി യിൽ ഡൗൺടൗൺ ദുബായ്, ഷെയ്ഖ് സായിദ് റോഡ്, ബുർജ് ഖലീഫക്ക് ചുറ്റുമുള്ള തെരുവുകൾ എന്നിവടങ്ങളിലൂടെയുള്ള അതിസാ ഹസികമായ കാർ ചേസിംഗും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ താരനിരയും അണിയറപ്രവർത്തകരും
*ജോൺ ക്രാസിൻസ്കി (John Krasinski): സിഐഎ ഏജന്റായ ജാക്ക് റയാൻ.
*വെൻഡൽ പിയേഴ്സ്, മൈക്കൽ കെല്ലി: ജാക്കിന്റെ വിശ്വസ്തരായ സിഐഎ സഹപ്രവർത്തകരായ ഗ്രീർ, മൈക്ക് എന്നീ കഥാപാത്ര ങ്ങളായി ഇവർ വീണ്ടുമെത്തുന്നു.
*സിയീന മില്ലർ (Sienna Miller): നിഗൂഢതകൾ നിറഞ്ഞ എംഐ6 ഏജന്റ് ‘എമ്മ’യായി ചിത്രത്തിൽ പുതുതായി ജോയിൻ ചെയ്യുന്നു.
*മാക്സ് ബീസ്ലി (Max Beesley): ആഗോള നാശത്തിന് പദ്ധതിയിടുന്ന ‘ക്രൗൺ’ എന്ന ഭീകരസംഘടനയുടെ തലവനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയുള്ള ട്രെയിലറും പ്രൈം വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ‘ജാക്ക് റയാൻ: ഗോസ്റ്റ് വാർ’ സിനിമയ്ക്കൊപ്പം ഈ സീരീസിന്റെ മുൻപുള്ള നാല് സീസണുകളും ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്.
ടോം ക്ലാൻസിയുടെ ‘ജാക്ക് റയാൻ’ തിരിച്ചെത്തുന്നു; പുത്തൻ ചിത്രവുമായി ജോൺ ക്രാസിൻസ്കി; ‘GHOST WAR’ പ്രൈം വീഡിയോയിൽ
Published:
Cover Story



