യാത്രക്കാർ നോൾ കാർഡ് സ്കാൻ ചെയ്ത് ട്രെയിൻ കാത്തുനിൽ ക്കുന്ന വെറുമൊരു സ്ഥലമല്ല ദുബായ് മെട്രോ സ്റ്റേഷനുകൾ. തിരക്കിനിടയിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നിരവധി കൗതുകകരമായ കാഴ്ചകളും സൗകര്യങ്ങളും ദുബായ് മെട്രോ സ്റ്റേഷനുകൾക്കുള്ളിലുണ്ട്. അടുത്ത തവണ മെട്രോ യാത്ര ചെയ്യുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാന വിശേഷങ്ങൾ ഇതാ: 1.മനോഹരമായ കലാവിരുന്നുകൾ ആശ്വാദിക്കാം
ബുർജുമൻ മെട്രോ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ ആരുടെയും കണ്ണുകൾ സ്റ്റേഷന്റെ ഉൾവശത്തെ ആകർഷകമായ രൂപകൽപ്പനയിൽ ഉടക്കും. എസ്കലേറ്ററുകൾക്ക് മുകളിൽ വെള്ളത്തുള്ളികളുടെ രൂപത്തിൽ തൂക്കിയിട്ടിരിക്കുന്ന മനോഹരമായ ജാൻഡിലിയറുകളും (ചാന്ദിലിയർ), പ്രാദേശിക കലാകാരന്മാരുടെ വിസ്മയക രമായ കലാസൃഷ്ടികളും ഇവിടെ കാണാം.
2.ശൈഖ് സായിദ് റോഡിന്റെ ആകാശക്കാഴ്ച
14 വരികളുള്ള അതിവിശാലമായ ഹൈവേയ്ക്ക് മുകളിൽ നിൽക്കാൻ എല്ലാവർക്കും അവസരം ലഭിക്കാ റില്ല. എന്നാൽ ദുബായ് മെട്രോ സ്റ്റേഷനുകളിലെ പാലങ്ങൾ ഇതിനുള്ള മികച്ച അവസരമാണ് നൽകുന്നത്. സ്റ്റേഷന്റെ ഒരു വശത്തുനിന്ന് മറുവശത്തേക്ക് പോകുന്ന പാലങ്ങളിൽ നിന്ന് താഴെ കുതിച്ചുപായുന്ന വാഹനങ്ങളുടെ കാഴ്ച ആസ്വദിക്കാം. പെട്ടെന്ന് ചില ചിത്രങ്ങൾ പകർത്താൻ പറ്റിയ മികച്ച ഇടം കൂടിയാണിത്.
3.ഫ്രഷ് ഓറഞ്ച് ജ്യൂസ് കുടിക്കാം
യാത്രയ്ക്കിടയിൽ ക്ഷീണം മാറ്റാൻ വിറ്റാമിൻ സി അടങ്ങിയ ഫ്രഷ് ഓറഞ്ച് ജ്യൂസ് ലഭ്യമാണ്. മിക്ക സ്റ്റേഷനുകളിലും സ്ഥാപിച്ചിട്ടുള്ള ‘ഫ്രഷ് നൗ’ (Fresh Now) ഓറഞ്ച് ജ്യൂസ് വെൻഡിങ് മെഷീനുകൾ ഇതിനായി ഉപയോഗിക്കാം. നമ്മൾ ആവശ്യാനുസരണം ഓറഞ്ച് ജ്യൂസ് ഫ്രെഷായി ജ്യൂസ് ഗ്ലാസുകളിലേക്ക് പിഴിഞ്ഞെടുത്ത് കുടിക്കാൻ ഇത് സഹായിക്കും.
4.ബോബാ ടീ (Boba Tea) രുചിക്കാം
യാത്രയ്ക്കു മുൻപ് ഒരു മധുരപാ നീയം ആഗ്രഹിക്കുന്ന വർക്ക് ബുർജുമൻ, ദെയ്റ സിറ്റി സെന്റർ, അൽ റിഗ്ഗ സ്റ്റേഷനുകൾക്കുള്ളിലെ ‘ഷെയർടീ’ (ShareTea) സന്ദർ ശിക്കാം. 12 ദിർഹം മുതൽ ക്ലാസിക് ബബിൾ ടീ ലഭ്യമാണ്. ഒപ്പം വ്യത്യസ്തമായ രുചിക്കൂട്ടുകളും ലഭിക്കും. പ്രശസ്തമായ ‘കോക്കനട്ട് ക്ലൗഡ്’ ഇവിടെ ലഭിക്കുന്ന ഒന്നാന്തരം രുചിയാണ്. കൂടാതെ 9 ദിർഹത്തിന് ഹോട്ട് ഡോഗ് സാൻ ഡ്വിച്ചോ ചിക്കൻ ഡംപ്ലിങ്സോ ഇവിടെ നിന്നും കഴിക്കാം.
5.കോ-വർക്കിംഗ് സ്പേസ് (Co-working space)
ദുബായ് മെട്രോ സ്റ്റേഷനിലിരുന്ന് ജോലി ചെയ്യാം എന്നത് കൗതുക കരമായ ഒരു കാര്യമാണ്. ബുർജു മൻ മെട്രോ സ്റ്റേഷനിലെ പുതിയ കൂട്ടിച്ചേർക്കലായ ‘WO-RK’ സ്പേസ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നു. ദിവസേന വെറും 35 ദിർഹത്തിന് ഇവിടെ പാസ് ലഭിക്കും. മീറ്റിംഗ് റൂമുകൾ, ബ്രേക്ക് ഔട്ട് പോഡുകൾ, ചായ-കാപ്പി സ്റ്റാൻഡുകൾ എന്നിവ യെല്ലാം ഇവിടെ ലഭ്യമാണ്. മെട്രോ ട്രെയിനിൽ കയറാെത തന്നെ സ്റ്റേഷനുള്ളിൽ ഒരു ചെറിയ ഓഫീസ് പോലെ ജോലി ചെയ്ത് തീർക്കാൻ ഇത് അനുയോജ്യമാണ്. കോ-സ്പെയിസ് നിരക്ക്: 35 ദിർഹം (ദിവസേന)
- സമയം: പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ
- സ്ഥലം: ബുർജുമൻ മെട്രോ സ്റ്റേഷൻ



