ദുബായിലെ ജീവിതത്തെയും യാത്ര കളെയും ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങളും മാറ്റങ്ങളുമാണ് ഈ മെയ് മാസത്തിൽ പ്രാബല്യ ത്തിൽ വരുന്നത്. ട്രാഫിക് നിയമങ്ങൾ മുതൽ പൊതു അവധി വരെയുള്ള പ്രധാന കാര്യങ്ങൾ പരിശോധിക്കാം.
1. ഇ-സ്കൂട്ടർ, സൈക്കിൾ യാത്രക്കാർക്ക് പുതിയ നിയന്ത്രണങ്ങൾ
ട്രാഫിക് നിയമങ്ങൾ കർശനമാക്കു ന്നതിനായി ദുബായ് പോലീസും ആർടിഎയും (RTA) ചേർന്ന് ‘പേഴ്സണൽ മൊബിലിറ്റി മോണിറ്ററിംഗ് യൂണിറ്റ്’ മെയ് 1 മുതൽ പ്രവർത്തനം ആരംഭിച്ചു. ഹെൽമറ്റ് ധരിക്കാത്തവർ, അമിത വേഗതയിൽ പോകുന്നവർ, നിയമം ലംഘിക്കുന്നവർ എന്നിവരെ കണ്ടെ ത്താനും പിഴ ചുമത്താനുമാണ് ഈ പ്രത്യേക യൂണിറ്റ് ലക്ഷ്യമിടുന്നത്. ഇ-സ്കൂട്ടറിൽ ഒരാളിൽ കൂടുതൽ യാത്ര ചെയ്യുന്നത് (Tandem riding) കർശനമായി നിരോധിച്ചിട്ടുണ്ട്.
2. ഗ്ലോബൽ വില്ലേജ് ഈ സീസണോട് വിടപറയുന്നു
ദുബായിലെ പ്രശസ്തമായ വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജ് വേനൽക്കാല അവധിക്കായി മെയ് 10-ന് അടയ്ക്കും. 30-ാം സീസണിന്റെ ഭാഗമായി മെയ് പകുതിയോടെ പാർക്ക് താൽക്കാ ലികമായി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത്.
3. വിദേശ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്
നിലവിൽ ദുബായ് വിമാനത്താവള ത്തിലേക്ക് (DXB) വിദേശ വിമാനക്ക മ്പനികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മെയ് അവസാന ത്തോടെ മാറിയേക്കും. നിലവിൽ ഒരു വിമാനത്തിന് ദിവസം ഒരു തവണ മാത്രമേ സർവീസ് നടത്താൻ അനുമതിയുള്ളൂ. മേഖലയിലെ സാഹചര്യങ്ങൾ ശാന്തമാകുന്നതോടെ ഖത്തർ എയർവേയ്സ് ഉൾപ്പെടെയുള്ള കമ്പനികൾ കൂടുതൽ സർവീ സുകൾ പുനരാരംഭിക്കും.
4. സംഗീത നിശകളുമായി സ്വീഡിഷ് ഹൗസ് മാഫിയ
ഏപ്രിലിലെ പല പ്രോഗ്രാമുകളും മാറ്റിവെച്ച ശേഷം ദുബായ് വീണ്ടും സംഗീത ലഹരിയിലേക്ക് മടങ്ങുന്നു. മെയ് 16-ന് ദുബായ് ഹാർബറിൽ നടക്കുന്ന മെഗാ ഇവന്റിൽ ലോക പ്രശസ്ത ഡിജെ ഗ്രൂപ്പായ സ്വീഡിഷ് ഹൗസ് മാഫിയ സംഗീത പരിപാടി അവതരിപ്പിക്കും.
5. വിമാനയാത്രക്കാർക്ക് പുതിയ സുരക്ഷാ നിയമങ്ങൾ
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന തിനായി പുതിയ ചട്ടങ്ങൾ പുറത്തിറക്കി. വിമാനം വൈകി യാലും റദ്ദാക്കിയാലും ലഗേജ് നഷ്ടപ്പെട്ടാലും യാത്രക്കാർക്ക് ലഭിക്കേണ്ട നഷ്ടപരിഹാര ത്തെക്കുറിച്ചും സഹായങ്ങളെ ക്കുറിച്ചും ഈ പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു. എമിറേറ്റ്സ്, ഫ്ലൈ ദുബായ് ഉൾപ്പെടെയുള്ള വിമാനക്ക മ്പനികൾക്ക് ഇത് ബാധകമാണ്.
6. 2026-ലെ ഏറ്റവും നീണ്ട പൊതു അവധി
ഈ വർഷത്തെ ഏറ്റവും വലിയ പൊതു അവധി മെയ് മാസത്തി ലാണ് വരുന്നത്. ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) പ്രമാണിച്ച് മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ അവധിയാ യിരിക്കും. ശനി, ഞായർ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ആകെ 6 ദിവസത്തെ അവധിയാണ് താമസ ക്കാർക്ക് ലഭിക്കുക.
7. വാട്സാപ്പ് വഴി ബാങ്ക് ഇടപാടുകൾക്ക് നിരോധനം
ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി യുഎഇ സെൻട്രൽ ബാങ്ക് പുതിയ നിയ ന്ത്രണം ഏർപ്പെടുത്തി. ബാങ്കുകൾക്കോ ധനകാര്യ സ്ഥാപനങ്ങൾക്കോ ഇനി മുതൽവാട്സാപ്പ് (WhatsApp)വഴി ഉപഭോക്താക്കളുമായി ഔദ്യോഗി കമായി ബന്ധപ്പെടാനോ വിവര ങ്ങൾ കൈമാറാനോ അനുമതിയു ണ്ടാവില്ല. തട്ടിപ്പുകൾ ഒഴിവാക്കാ നാണ് ഈ കർശന നടപടി.
പ്രവാസികളും, യാത്രക്കാരും അറിയാൻ: മെയ് മാസത്തിൽ ദുബായിൽ വരാനിരിക്കുന്ന 7 പ്രധാന മാറ്റങ്ങൾ
Published:
Cover Story



