spot_img

ബുർജ് ഖലീഫയെ വെല്ലുവിളിക്കാൻ സൗദി അറേബ്യ: ലോകത്തിലെ ഏറ്റവും ഉയർന്ന ഗോപുരങ്ങൾ അണിയറയിൽ ഒരുങ്ങുന്നു

Published:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ദുബായ് ബുർജ് ഖലീഫയുടെ റെക്കോർഡ് ഉടൻ തന്നെ പഴങ്കഥയായേക്കും. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയെ മറികടക്കാൻ അയൽ രാജ്യമായ സൗദി അറേബ്യയിൽ രണ്ട് വമ്പൻ പദ്ധതികളാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. റിയാദിലെ ‘റൈസ് ടവർ’ (Rise Tower), ജിദ്ദയിലെ ‘ജിദ്ദ ഇക്കണോ മിക് ടവർ’ (Jeddah Economic Tower) എന്നിവയാണ് ബുർജ് ഖലീഫക്ക് വെല്ലുവിളിയുയർത്തുന്ന ആ പ്രൊജക്ടുകൾ.
1. റൈസ് ടവർ:റിയാദ്
റിയാദിൽ നിർമ്മിക്കാൻ ലക്ഷ്യ മിടുന്ന ഈ മെഗാ പ്രൊജക്റ്റ് നിലവിൽ പ്ലാനിംഗ് ഘട്ടത്തിലാണ്. 2025-ൽ ആഗോള ആർക്കി ടെക്ചറൽ സ്ഥാപനമായ എച്ച്.കെ.എസ് (HKS) ഇതിന്റെ ഡിസൈൻ നിർദ്ദേശങ്ങൾ പുറത്തുവിട്ടിരുന്നു. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) പിന്തുണയോടെയാണ് ഇത് നിർമ്മിക്കുന്നത്.
പ്രതീക്ഷിക്കുന്ന ഉയരം: 2കിലോമീറ്റർ.
നിലകൾ:  ആഡംബര ഹോട്ടലുകൾ, ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾ, ഒബ്സർവേഷൻ ഡെക്കുകൾ, അത്യാധുനിക ഓഫീസുകൾ എന്നിവയടങ്ങുന്ന 678 നിലകൾ.
സവിശേഷത: ‘നോർത്ത് പോൾ’ (North Pole) എന്ന് പേരിട്ടിരിക്കുന്ന 306 ചതുരശ്ര കിലോമീറ്റർ വിസ്തൃ തിയുള്ള ‘സിറ്റി ഓഫ് ദി ഫ്യൂച്ചർ’ മാസ്റ്റർപ്ലാനിന്റെ കേന്ദ്രബിന്ദുവാ യിരിക്കും ഈ ടവർ.
2. ജിദ്ദ ഇക്കണോമിക് ടവർ , ജിദ്ദ
പതിറ്റാണ്ടിലേറെയായി ചർച്ചകളിൽ നിൽക്കുന്നതും എന്നാൽ നിർമ്മാണം പലപ്പോഴും തടസ്സപ്പെടു കയും ചെയ്ത ഒരു പദ്ധതിയാണിത്. എന്നാൽ ഇപ്പോൾ ഈ പദ്ധതി അതിവേഗം ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. നിലവിൽ കെട്ടിടം 370 മീറ്റർ ഉയരവും 91 നിലകളും പിന്നിട്ടു കഴിഞ്ഞു.
പ്രതീക്ഷിക്കുന്ന ഉയരം:  1,000 മീറ്റർ (1കിലോമീറ്റർ) 1,000 മീറ്റർ     (1 കിലോമീറ്റർ) എങ്കിലും ഉയരം ഇതിനുണ്ടാകും.എന്നാൽ ഇതിന്റെ പ്രധാന ഘടന (Main structure) 1.5 കിലോമീറ്റർ വരെ ഉയർന്നേക്കു മെന്നാണ് കണക്കാക്കുന്നത്.
നിർമ്മാണം: ഏകദേശം 5,200 തൊഴിലാളികൾ ഉൾപ്പെടുന്ന സംഘം ശരാശരി 5 ദിവസം കൊണ്ട് ഒരു നില എന്ന കണക്കിലാണ് ഇപ്പോൾ പണി പൂർത്തിയാക്കു ന്നത്. ടവറിന്റെ ഗ്ലാസ് ഫസാഡ് (Glass façade) ജോലികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
സവിശേഷതകൾ: ഫോർ സീസ ൺസ് ഹോട്ടൽ, ആഡംബര അപ്പാർട്ടുമെന്റുകൾ, കൊമേഴ്സ്യൽ സ്പേസുകൾ, ചെങ്കടലിന്റെ മനോഹരമായ കാഴ്ച സമ്മാനി ക്കുന്ന ഒബ്സർവേഷൻ ഡെക്ക് എന്നിവ ഇതിലുണ്ടാകും.
രൂപകൽപ്പന: ബുർജ് ഖലീഫ രൂപകൽപ്പന ചെയ്ത പ്രശസ്ത അമേരിക്കൻ ആർക്കിടെക്റ്റ് അഡ്രിയാൻ സ്മിത്ത് തന്നെയാണ് ജിദ്ദ ടവറിന്റെയും ഡിസൈനർ.
ജിദ്ദ ഇക്കണോമിക് സിറ്റിയുടെ ആദ്യ ഘട്ടമായ 1.3 മില്യൺ ചതുരശ്ര മീറ്റർ പ്രദേശത്തിന്റെ ഭാഗമായാണ് ഈ ടവർ ഉയരുന്നത്. വൈദ്യുതി, വെള്ളം, മലിനജല സംസ്‌കരണം, ഹൈ സ്പീഡ് ഇൻ്റർനെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ ഇതിനകം സജ്ജമായിക്കഴിഞ്ഞു. പദ്ധതിയുടെ ബാക്കി നിർമ്മാണ ത്തിനായി ജിദ്ദ ഇക്കണോമിക് കമ്പനി സ്വന്തം ഫണ്ടും ബാങ്കിംഗ് സൗകര്യങ്ങളും വഴി 6 ബില്യൺ ദിർഹം ചെലവഴിക്കും. 2028-ഓടെ ഇതിന്റെ നിർമ്മാണം പൂർത്തിയാ കുമെന്നാണ് പ്രതീക്ഷി ക്കുന്നത്.
ദുബായിൽ നിന്നും പുതിയ നീക്കങ്ങൾ?
സൗദിയിൽ നിന്നുള്ള ഈ കടുത്ത മത്സരത്തിന് പുറമേ, ബുർജ് ഖലീഫയ്ക്ക് പകരമായി മറ്റൊരു ‘സൂപ്പർ ടവർ’ നിർമ്മിക്കാൻ ദുബായിലെ പ്രമുഖ ബിൽഡർ മാരായ ഈമാറും (Emaar) പദ്ധതി യിടുന്നതായി 2024-ൽ റിപ്പോർ ട്ടുകൾ വന്നിരുന്നു.എന്തായാലും, 2028-ൽ ജിദ്ദ ടവറിന്റെ നിർമ്മാണം പൂർത്തിയാകുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന ഖ്യാതി ബുർജ് ഖലീഫയ്ക്ക് തന്നെ സ്വന്തമായി രിക്കും.

Cover Story

Related Articles

Recent Articles