spot_img

ലോക പോലീസ് ഉച്ചകോടി നവംബറിൽ ദുബായിൽ; സുരക്ഷാ രംഗത്തെ ആഗോള പ്രതിഭകൾ സംഗമിക്കുന്നു

Published:

ദുബായ് : -ആഗോള സുരക്ഷാ രംഗത്തെ വെല്ലുവിളികളും നൂതന സാങ്കേതികവിദ്യകളും ചർച്ച ചെയ്യുന്ന അഞ്ചാമത് വേൾഡ് പോലീസ് സമ്മിറ്റ് (ലോക പോലീസ് ഉച്ചകോടി) 2026 നവംബർ 16 മുതൽ 18 വരെ ദുബായിൽ നടക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ രക്ഷാകർതൃ ത്വത്തിൽ ദുബായ് പോലീസാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
“ഭാവി തലമുറയെ സംരക്ഷി ക്കാൻ ആഗോള പോലീസിനെ ഒന്നിപ്പിക്കുക” (Connected for Impact: Uniting Global Policing to Safeguard Future Generations) എന്നതാണ് ഈ വർഷത്തെ പ്രമേയം.
പ്രധാന പ്രത്യേകതകൾ:
പങ്കാളിത്തം: 110-ലധികം രാജ്യങ്ങ ളിൽ നിന്നുള്ള പ്രതിനിധികൾ.
സെഷനുകൾ:15-ലധികം തീമാറ്റിക് ട്രാക്കുകളിലായി 270-ൽ അധികം ചർച്ചകൾ.
പ്രഭാഷകർ:  ആഗോള സുരക്ഷാ വിദഗ്ധരും നയരൂപീകരണ കർത്താക്കൾ ഉൾപ്പെടെ 220-ഓളം പ്രഭാഷകർ.
പ്രദർശനം: ആധുനിക സുരക്ഷാ സംവിധാനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോണുകൾ എന്നിവ പ്രദർശിപ്പിക്കുന്ന 170-ലധികം ആഗോള എക്സിബി റ്ററുകൾ.
പ്രധാന ചർച്ചാ വിഷയങ്ങൾ:
പരമ്പരാഗത കുറ്റകൃത്യങ്ങൾക്ക് പുറമെ ആധുനിക കാലത്തെ സുരക്ഷാ വെല്ലുവിളികളായ ” മണി ലോണ്ടറിംഗ്, സൈബർ കുറ്റകൃ ത്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലി ജൻസ് “എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. കൂടാതെ ഉദ്യോഗ സ്ഥരുടെ ക്ഷേമം, ബഹിരാകാശ സുരക്ഷ, അത്യാധുനിക തട്ടിപ്പ് തടയൽ രീതികൾ തുടങ്ങിയ പുതിയ വിഷയങ്ങളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി, ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽമർറി എന്നിവർ ഉച്ചകോടിയുടെ പ്രാധാന്യത്തെ ക്കുറിച്ച് സംസാരിച്ചു. ആഗോള സുരക്ഷാ സഹകരണം ശക്തിപ്പെടു ത്തുന്നതിനും ഭാവി വെല്ലുവിളികളെ നേരിടുന്നതിനും ദുബായ് ഒരു പ്രധാന കേന്ദ്രമായി മാറിക്കഴി ഞ്ഞുവെന്ന് അവർ വ്യക്തമാക്കി.
വേൾഡ് പോലീസ് സമ്മിറ്റ് അവാർഡുകൾ:
പോലീസിംഗ് രംഗത്തെ മികച്ച സേവനങ്ങളെ ആദരിക്കുന്നതി നായി 13 വിഭാഗങ്ങളിലായി അവാർ ഡുകൾ നൽകും.
നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി:  2026 സെപ്റ്റംബർ 25.
വിഭാഗങ്ങൾ: കുറ്റാന്വേഷണ മികവ്, റോഡ് സുരക്ഷ, മികച്ച വനിതാ പോലീസ് ഉദ്യോഗസ്ഥ, ആർട്ടിഫി ഷ്യൽ ഇന്റലിജൻസിന്റെ മികച്ച ഉപയോഗം തുടങ്ങിയവ.
ഇന്റർപോൾ (Interpol), എഫ്.ബി.ഐ (FBI), യുണൈറ്റഡ് നേഷൻസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഏജൻസികളുടെ സജീവ സാന്നിധ്യം ഇത്തവണത്തെ ഉച്ചകോടിയുടെ പ്രത്യേകതയാണ്. ലോകമെമ്പാടുമുള്ള ക്രമസമാധാന പാലന സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും സാങ്കേതി കമായി ശാക്തീകരിക്കാനും ഈ ഉച്ചകോടി വഴിയൊരുക്കും.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: www.worldpolicesummit.com

Cover Story

Related Articles

Recent Articles