ദുബായ്: താമസക്കാർക്കും വിനോദസഞ്ചാരികൾക്കും പുത്തൻ അനുഭവം പകർന്ന് ഖോർ അൽ മംസർ ബീച്ച് പൊതുജനങ്ങൾ ക്കായി തുറന്നു കൊടുത്തു. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് അൽ മംസർ ബീച്ച് വികസന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി ബീച്ച് തുറന്നത്.
ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹിസ് എക്സലൻസി എൻജി. മർവാൻ അഹമ്മദ് ബിൻ ഗാലിത്ത ബീച്ച് ഉദ്ഘാടനം ചെയ്തു. ദുബായിലെ വിവിധ സർക്കാർ വകുപ്പ് മേധാവികളും അൽ മംസർ, ദേര എന്നിവിടങ്ങ ളിലെ താമസക്കാരും ചടങ്ങിൽ പങ്കെടുത്തു.
പ്രധാന പ്രത്യേകതകൾ:
വിസ്തൃതി: 27.5 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബീച്ച്.
നീന്തൽ സൗകര്യം: നീന്തൽ തീരത്തിന്റെ നീളം 128 ശതമാനം വർധിപ്പിച്ച് 3.6 കിലോമീറ്ററാക്കി മാറ്റി.
നൈറ്റ് ബീച്ച്: രാത്രികാലങ്ങളിൽ നീന്താൻ ആഗ്രഹിക്കുന്നവർക്കായി 300 മീറ്റർ നീളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നൈറ്റ് ബീച്ച് സജ്ജീകരിച്ചിട്ടുണ്ട്.
കായിക വിനോദങ്ങൾ: 5.5 കിലോ മീറ്റർ ദൈർഘ്യമുള്ള റണ്ണിംഗ്, സൈക്ലിംഗ് ട്രാക്കുകൾ, ഔട്ട്‌ഡോർ ജിം, വോളിബോൾ കോർട്ട്, പാഡൽ ടെന്നീസ് കോർട്ടുകൾ എന്നിവ ഇവിടെയുണ്ട്.
ജലവിനോദങ്ങൾ: കയാക്കിംഗ് ഉൾപ്പെടെയുള്ള വിവിധ വാട്ടർ സ്പോർട്സ് സൗകര്യങ്ങൾ ലഭ്യമാണ്.
ഫ്ലോട്ടിംഗ് വാക്ക് വേ: മേഖലയിലെ തന്നെ ആദ്യത്തെ ഒഴുകുന്ന നടപ്പാത (Floating Walkway) ഈ ബീച്ചിന്റെ പ്രത്യേകതയാണ്.
സൗകര്യങ്ങളും സുരക്ഷയും
ഭക്ഷണ-പാനീയ വിപണന കേന്ദ്രങ്ങളുടെ എണ്ണം 19 ആയി ഉയർത്തി. ഭിന്നശേഷിക്കാർക്കും (People of Determination) എളുപ്പ ത്തിൽ ബീച്ച് ആസ്വദിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി 12 ലൈഫ് ഗാർഡ് ടവറുകളും 12 എമർജൻസി കോൾ പോയിന്റുകളും സ്ഥാപിച്ചു.
“ദുബായിലെ ബീച്ചുകളെ ആഗോള നിലവാരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റാനുള്ള പദ്ധതികളുടെ ഭാഗമാണിതെന്നു,” എൻജി. മർവാൻ ബിൻ ഗാലിത്ത പറഞ്ഞു.
300 കോടി ദിർഹത്തിന്റെ വികസന പദ്ധതി
ദുബായിലെ ബീച്ചുകളുടെ വികസ നത്തിനായി ആവിഷ്കരിച്ച 300 കോടി ദിർഹത്തിന്റെ (AED 3 Billion) മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് അൽ മംസർ വികസനം. ജുമൈറ, ഉമ്മു സുഖീം, ജബൽ അലി ബീച്ചുക ളിലും വരും ഘട്ടങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കും. അൽ മംസർ കോർണിഷ് വികസനം കൂടി പൂർത്തിയാകുന്നതോടെ പ്രതിവർഷം 70 ലക്ഷം സന്ദർശകർ ഇവിടെ എത്തുമെന്നാണ് പ്രതീക്ഷി ക്കുന്നത്.ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെയും ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033-ന്റെയും ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ലോകോത്തര സൗകര്യങ്ങളുമായി ദുബായിലെ ഖോർ അൽ മംസർ ബീച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു
Published:
Cover Story



