spot_img

ശൈത്യകാല വിനോദങ്ങളുടെ മറവിൽ ഓൺലൈൻ തട്ടിപ്പ്; വ്യാജ ലിങ്കുകൾക്ക് എതിരെ ജാഗ്രതാ നിർദ്ദേശവുമായി അബുദാബി പോലീസ്

Published:

അബുദാബി: ശൈത്യകാലം ആരം ഭിച്ചതോടെ മോട്ടോർ ബൈക്കു കളും അവധിക്കാല വസതികളും (വെക്കേഷൻ ഹോമുകൾ) വാടക യ്ക്ക് നൽകാമെന്ന പേരിൽ നട ക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ ക്കെതിരെ കർശന മുന്നറിയിപ്പു മായി അബുദാബി പോലീസ്. അംഗീകൃത ഏജൻസികളുമായി മാത്രമേ ഇടപാടുകൾ നടത്താവൂ എന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.

​ശൈത്യകാലത്ത് ഔട്ട്‌ഡോർ വിനോ ദങ്ങളോടുള്ള ആളുകളുടെ താല്പര്യം മുതലെടുത്താണ് തട്ടിപ്പുകാർ രംഗ ത്തിറങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി വ്യാജ പരസ്യങ്ങളും ലിങ്കുകളും പ്രചരിപ്പിച്ച് ആളുകളുടെ പണവും ബാങ്ക് വിവരങ്ങളും തട്ടിയെടുക്കാനാണ് ഇവർ ശ്രമിക്കു ന്നതെന്ന് അബുദാബി പോലീസ് എക്സിലൂടെ (X) വ്യക്തമാക്കി.         തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ:
​ഫാം ഹൗസുകൾ, വില്ലകൾ, ക്യാമ്പ് സൈറ്റുകൾ, മോട്ടോർ ബൈക്കു കൾ എന്നിവയ്ക്ക് ആകർഷകമായ ഓഫറുകളും കുറഞ്ഞ നിരക്കുകളും വാഗ്ദാനം ചെയ്താണ് പരസ്യങ്ങൾ നൽകുന്നത്.
​ഔദ്യോഗിക വെബ്‌സൈറ്റുകളാ ണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തി ലുള്ള വ്യാജ ലിങ്കുകളാണ് പരസ്യ ങ്ങൾക്കൊപ്പം നൽകുന്നത്.
​ബുക്കിംഗ് തീയതിക്ക് മുൻപ് തന്നെ പണം കൈമാറാൻ (Transfer) ഇരകളോട് ആവശ്യപ്പെടുകയും പണം ലഭിക്കുന്നതോടെ അപ്രത്യ ക്ഷരാകുകയുമാണ് തട്ടിപ്പുകാരുടെ രീതി.ലിങ്കുകളുടെ ആധികാരികത കൃത്യമായി പരിശോധിക്കമെന്നും, ഉറപ്പില്ലാത്ത അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നത് ഒഴിവാക്ക ണമെന്നും പോലീസ് ഓർമ്മിപ്പിച്ചു.
​ഇത്തരം ഓൺലൈൻ തട്ടിപ്പുകളോ സംശയാസ്പദമായ ഇടപാടുകളോ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി പോലീസിന്റെ ‘അമാൻ’ (Aman) സർവീസുമായി ബന്ധപ്പെട്ട് വിവരം അറിയിക്കാവുന്നതാണ്.
​ടോൾ ഫ്രീനമ്പർ: 8002626
​എസ്.എം.എസ് (SMS): 2828

Cover Story

Related Articles

Recent Articles