spot_img

ദുബായിൽ ഓഗസ്റ്റിൽ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ: അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ

Published:

ദുബായ്: ഓഗസ്റ്റ് മാസത്തിൽ ദുബായിൽ നിരവധി പ്രധാന മാറ്റങ്ങളും വിശേഷങ്ങളുമാണ് വരാനിരിക്കുന്നത്. പൊതു അവധി, പുതിയ മാൾ തുറക്കൽ, സ്കൂളുകൾ വീണ്ടും തുറക്കൽ തുടങ്ങി ഈ മാസം നഗരത്തിൽ സംഭവിക്കുന്ന എട്ടു പ്രധാന കാര്യങ്ങൾ ഇവയാണ്:
​1. പൊതു അവധി
പ്രവാചക മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ ഓഗസ്റ്റ് 28-ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നു. വാരാന്ത്യ അവധിയോട് ചേർന്നുവരുന്ന തിനാൽ ദുബായിൽ താമസ ക്കാർക്ക് മൂന്നു ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കും.
​2. 10 ദിർഹം വിഭവങ്ങൾ (10Dirham dishes)
ദുബായ് സമ്മർ സർപ്രൈസസിന്റെ ഭാഗമായി പത്ത് ദിർഹത്തിന് ഭക്ഷണം ലഭിക്കുന്ന പ്രിയപ്പെട്ട ഓഫർ തിരിച്ചെത്തിയിരിക്കുന്നു. ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 30 വരെ നഗരത്തിലെ വിവിധ ഔട്ട്‌ലെറ്റു കളിൽ ഈ ആനുകൂല്യം ലഭ്യമാകും.
​3. ‘ദി ഗ്രാൻഡ്’ മാൾ വരുന്നു
നാദ് അൽ ഷെബയിൽ പുതിയൊരു കമ്മ്യൂണിറ്റി മാൾ ഓഗസ്റ്റ് 19-ന് പ്രവർത്തനം തുടങ്ങുന്നു. വെയിറ്റ്‌റോസ് സൂപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപന ങ്ങൾ മാളിന്റെ ഉദ്ഘാടന ദിനം തന്നെ പ്രവർത്തനമാരംഭിക്കും.
​4. ‘എ ദുബായ് ഇൻവൈറ്റ്’ (ADubai Invite)
ബന്ധുക്കളും സുഹൃത്തുക്കളും ദുബായ് സന്ദർശിക്കുമ്പോൾ താമസക്കാർക്ക് 3,000 ദിർഹം വരെ വിലമതിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്ന പുതിയ ടൂറിസം പദ്ധതി ആരംഭിച്ചു. ഒക്ടോബർ 31 വരെ യാണ് ഈ പദ്ധതിയുടെ കാലാവധി.
​5. സ്കൂളുകൾ തുറക്കുന്നു
2026/27 അധ്യയന വർഷത്തേ ക്കായി ഓഗസ്റ്റ് 31 തിങ്കളാഴ്ച സ്കൂളുകൾ വീണ്ടും തുറക്കും. ഇതോടെ റോഡുകളിൽ തിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ട്.
​6. ദുബായ് സമ്മർ സർപ്രൈസസ് (DSS )സമാപനം
നഗരത്തിലെ വാർഷിക ആഘോഷ മായ ദുബായ് സമ്മർ സർപ്രൈ സസ് ഓഗസ്റ്റ് 30-ന് സമാപിക്കും. ഇതിന്റെ ഭാഗമായി അവസാന ദിവസങ്ങളിൽ വൻ ഓഫറുകളും വിവിധ പരിപാടികളും ഉണ്ടായി രിക്കും.
​7. സൗജന്യ വാഹന പരിശോധന
അമിത വേനൽച്ചൂടിൽ വാഹന ങ്ങൾ തകരാറിലാകുന്നത് ഒഴിവാക്കാൻ ദുബായ് പോലീസ് സൗജന്യ വാഹന പരിശോധന വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റ് 10 മുതൽ 23 വരെ ഇനോക് (ENOC) പെട്രോൾ സ്റ്റേഷനുകളിലെ ഓട്ടോ പ്രോയിൽ (AutoPro) ഈ സേവനം ലഭ്യമാണ്.
​8. ദുബായ് സ്പോർട്ട്സ് വേൾഡ് അവസാനിക്കുന്നു
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻഡോർ സ്പോർട്സ് കേന്ദ്രമായ ദുബായ് സ്പോർട്സ് വേൾഡ് ഓഗസ്റ്റ് 25-ന് പ്രവർത്തനം അവസാനിപ്പിക്കും. ബാഡ്മിന്റൺ, ഫുട്ബോൾ, ടെന്നീസ് തുടങ്ങിയ വിവിധ കായിക ഇനങ്ങൾക്കായി എയർകണ്ടീഷൻ ചെയ്ത സൗകര്യം ഉപയോഗപ്പെടു ത്താനുള്ള അവസാന അവസര മാണിത്.

Cover Story

Related Articles

Recent Articles