ദുബായ്: നഗരത്തിന്റെ യാത്രാസൗ കര്യങ്ങളിൽ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ദുബായ് മെട്രോയുടെ പുതിയ ‘ഗോൾഡ് ലൈൻ’ (Gold Line) പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരി യുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ബുധനാഴ്ച തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന വിവരം പങ്കുവെച്ചത്.
പദ്ധതിയുടെ പ്രധാന വിവരങ്ങൾ:
ചെലവ്: 34 ശതകോടി ദിർഹം.
ദൂരം: 24 കിലോമീറ്റർ.
സ്റ്റേഷനുകൾ: 18 സ്റ്റേഷനുകൾ (ഇതോടെ ആകെ മെട്രോ സ്റ്റേഷനു കളുടെ എണ്ണം 67-ൽ നിന്ന് 85 ആയി ഉയരും).
പൂർത്തിയാകുന്ന തീയതി: 2032 സെപ്റ്റംബർ 9 (09/09/2032).
റൂട്ട്: ചരിത്രപ്രസിദ്ധമായ അൽ ഗുബൈബ (വടക്ക്) മുതൽ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് വരെ.
തന്ത്രപ്രധാനമായ മുന്നേറ്റം
ദുബായ് മെട്രോ ശൃംഖലയുടെ ആകെ ദൈർഘ്യം 120 കിലോമീറ്റ റിൽ നിന്ന് 162 കിലോമീറ്ററായി ഉയർത്തുന്നതാണ് ഈ പദ്ധതി. നഗരത്തിലെ 15 പ്രധാന മേഖലക ളിലൂടെ കടന്നുപോകുന്ന ഗോൾഡ് ലൈൻ, നിലവിൽ നിർമ്മാണത്തി ലിരിക്കുന്ന 55 പ്രമുഖ റിയൽ എസ്റ്റേറ്റ് പദ്ധതികളെ മെട്രോയു മായി ബന്ധിപ്പിക്കും. 2040-ഓടെ പ്രതിദിനം 4.65 ലക്ഷത്തിലധികം യാത്രക്കാർക്ക് ഈ ലൈൻ പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്.
പൂർണ്ണമായും ഭൂഗർഭപാതയായി നിർമ്മിക്കുന്ന ആദ്യ മെട്രോ ലൈൻ എന്ന പ്രത്യേകതയും ഇതിനുണ്ട്. തുരങ്കം നിർമ്മിക്കുന്നതിനായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ ബ്ലൂ ലൈൻ നിർമ്മാണത്തേക്കാൾ 30 ശതമാനം വേഗത്തിൽ പണി പൂർത്തിയാക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പ്രധാന സ്റ്റേഷനുകളും കണക്റ്റിവിറ്റിയും
റെഡ്, ഗ്രീൻ ലൈനുകളുമായും ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷനുകളുമായും ഗോൾഡ് ലൈൻ ബന്ധിപ്പിക്കും:
റെഡ് ലൈനുമായി:ബിസിനസ് ബേ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ബന്ധപ്പെടും.
ഗ്രീൻ ലൈനുമായി: അൽ ഗുബൈ ബ സ്റ്റേഷനിൽ ബന്ധപ്പെടും.
ഇത്തിഹാദ് റെയിലുമായി: മെയ്ദാൻ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനുകളിൽ ബന്ധിപ്പിക്കും.പോർട്ട് റാഷിദ്, സിറ്റി വാക്ക്, ബിസിനസ് ബേ, മുഹമ്മദ് ബിൻ റാഷിദ് സിറ്റി, നാദ് അൽ ഷെബ, മെയ്ദാൻ, അൽ ബർഷ സൗത്ത്, ജുമൈറ വില്ലേജ് സർക്കിൾ തുടങ്ങിയ മേഖലകൾക്ക് ഈ പുതിയ പാത വലിയ പ്രയോ ജനം നൽകും.
സാമ്പത്തികവും പാരിസ്ഥിതികവുമായ നേട്ടം
പ്രതിവർഷം ഏകദേശം 4 കോടിയി ലധികം യാത്രകൾ റോഡ് മാർഗ ത്തിൽ നിന്ന് മെട്രോയിലേക്ക് മാറുന്നതോടെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയും. ഇത് പരിസ്ഥിതി സൗഹൃദമായ ഒരു ഗതാഗത സംസ്കാരം വളർത്താൻ സഹായിക്കും. പ്രവർത്തന മാരംഭിക്കുന്ന 20 വർഷത്തിനു ള്ളിൽ 430 ശതമാനം സാമ്പത്തിക ലാഭം ഗോൾഡ് ലൈനിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കു ന്നത്.”ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായെ മാറ്റാനുള്ള ഞങ്ങളുടെ പദ്ധതികൽ കൃത്യമായ പാതയിലാണ്. ദശലക്ഷക്കണക്കിന് ആളുകൾക്ക് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം. ഞങ്ങൾ നൽകുന്ന വാക്കുകൾ ഞങ്ങൾ പാലിക്കുക തന്നെ ചെയ്യുമെന്ന്.” ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
2009 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങിയ ദുബായ് മെട്രോ, 2025 അവസാനത്തോടെ 280 കോടി യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. നിലവിൽ പ്രതിദിനം ശരാശരി 10 ലക്ഷം ആളുകളാണ് മെട്രോ ഉപയോഗിക്കുന്നത്.
ദുബായ് മെട്രോയ്ക്ക് ഇനി ‘സ്വർണ്ണത്തിളക്കം’; 34 ശതകോടി ദിർഹം ചെലവിൽ ‘ഗോൾഡ് ലൈൻ’ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
Published:
Cover Story


