spot_img

ഇന്ത്യൻ വ്യവസായികളുടെ കുടുംബ ബിസിനസുകൾക്ക് കരുത്തേകാൻ ദുബായ് ചേംബേഴ്സ് പ്രത്യേക ഫോറം സംഘടിപ്പിച്ചു

Published:

ദുബായ്: – യുഎഇയിലെ കുടുംബ ബിസിനസുകളുടെ (Family Busine sses) സുസ്ഥിരത ഉറപ്പാക്കുന്ന തിനും ആഗോളതലത്തിൽ മികച്ച രീതിയിലുള്ള ഭരണസംവിധാ നങ്ങൾ (Governance) നടപ്പിലാക്കു ന്നതിനുമായി ദുബായ് ചേംബേഴ്സ് പ്രത്യേക ഫോറം സംഘടിപ്പിച്ചു. സാമ്പത്തിക മന്ത്രാലയം, ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആന്റ് ടൂറിസം, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺ സിൽ (IBPC) എന്നിവയുടെ സഹക രണത്തോടെയായിരുന്നു പരിപാടി.
ദുബായിലെ ഇന്ത്യൻ കുടുംബ ബിസിനസ് സമൂഹത്തിനായി സംഘടിപ്പിച്ച ഈ സെഷനിൽ യുഎഇ സാമ്പത്തിക കാര്യ മന്ത്രി എച്ച്.ഇ. അബ്ദുള്ള ബിൻ തൗഖ് അൽ മറി ദുബായ് ചേംബേഴ്സ് പ്രസിഡന്റും സിഇഒയുമായ എച്ച്.ഇ. മുഹമ്മദ് അലി റാഷിദ് ലൂത്ത എന്നിവർ പങ്കെടുത്തു.
യുഎഇ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്
യുഎഇയുടെ സാമ്പത്തിക വളർച്ച യിൽ കുടുംബ ബിസിനസുകൾ ക്കുള്ള നിർണായക പങ്കിനെക്കു റിച്ച് മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മറി സംസാരിച്ചു. അദ്ദേഹ ത്തിന്റെ പ്രസംഗത്തിലെ പ്രധാന പോയിന്റുകൾ താഴെ പറയുന്നവ യാണ്:
ജിഡിപി വിഹിതം: യുഎഇയുടെ ആകെ ആഭ്യന്തര ഉത്പാദന ത്തിന്റെ (GDP) 60% സംഭാവന ചെയ്യുന്നത് കുടുംബ ബിസിനസു കളാണ്.
തൊഴിലവസരം: രാജ്യത്തെ മൊത്തം ജീവനക്കാരുടെ 80 ശതമാനവും ഈ മേഖലയിൽ ജോലി ചെയ്യുന്നു.
സ്ഥാപനങ്ങളുടെ എണ്ണം: യുഎഇയിലെ സ്വകാര്യ കമ്പനി കളിൽ 90 ശതമാനവും കുടുംബ സംരംഭങ്ങളാണ്.
യൂണിഫൈഡ് ഫാമിലി ബിസിനസ് രജിസ്ട്രി
കുടുംബ ബിസിനസുകളുടെ സുഗമ മായ നടത്തിപ്പിനായി മന്ത്രാലയം നടപ്പിലാക്കിയ യൂണിഫൈഡ് ഫാമിലി ബിസിനസ് രജിസ്ട്രിയിൽ പങ്കാളികളാകാൻ മന്ത്രി എല്ലാ സംരംഭകരോടും ആഹ്വാനം ചെയ്തു. ഇതിലൂടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ നേടാനും, കുടുംബ ചാർട്ടറുകൾ (Family Charters) സമർപ്പിക്കാനും സാധിക്കും. ഇത് തലമുറകളിലേക്ക് ബിസിനസ് കൈമാറുന്ന പ്രക്രിയ കൂടുതൽ എളുപ്പമാക്കും.
“കുടുംബ ബിസിനസുകളുടെ തുടർച്ച ഉറപ്പാക്കുന്നതിനും അവരെ ആഗോളതലത്തിൽ മത്സരക്ഷമ തയുള്ളവരാക്കി മാറ്റുന്നതിനുമുള്ള അത്യാധുനിക നിയമവ്യവസ്ഥ യാണ് 2022-ലെ 37-ാം നമ്പർ ഫെഡറൽ ഡിക്രിയിലൂടെ യുഎഇ നടപ്പിലാക്കിയിരിക്കുന്നത്.” സദസിനെ അഭിസംഭോതന ചെയ്തു കൊണ്ട് എച്ച്.ഇ. അബ്ദുള്ള ബിൻ തൗഖ് അൽ മറി
പറഞ്ഞു.
ഇന്ത്യൻ ബിസിനസ് സമൂഹത്തിന് പിന്തുണ
ദുബായുടെ സാമ്പത്തിക വളർച്ച യിൽ ഇന്ത്യൻ കുടുംബ ബിസിന സുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് മുഹമ്മദ് അലി റാഷിദ് ലൂത്ത വ്യക്തമാക്കി. 87-ഓളം ഇന്ത്യൻ ബിസിനസ് പ്രതിനി ധികൾ പങ്കെടുത്ത ഈ ഫോറം, ബിസിനസ് ഭരണഘടന (Govern ance), അടുത്ത തലമുറയിലേക്കുള്ള നേതൃമാറ്റം, നൂതന പ്രവർത്തന ശൈലികൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി.
പുതിയ സേവനങ്ങളും ഡയറക്ടറിയും
ദുബായ് ചേംബേഴ്സിന് കീഴിലുള്ള ദുബായ് സെന്റർ ഫോർ ഫാമിലി ബിസിനസസ്, സംരംഭകർക്കായി മൂന്ന് പുതിയ സേവനങ്ങൾ അവതരിപ്പിച്ചു:
1. ബിസിനസ് സാഹചര്യ വിലയിരുത്തലും ചാർട്ടർ അവലോകനവും.
2. ഫാമിലി ചാർട്ടർ ഡ്രാഫ്റ്റിംഗ് (Family Charter Drafting).
3. ഫാമിലി ഓഫീസ് പ്ലാനിംഗ് (Family Office Planning).
കൂടാതെ, കുടുംബ ബിസിനസു കൾക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുന്ന അംഗീകൃത ഉപദേശക രുടെ (Advisers) ആദ്യത്തെ ഡയറ ക്ടറിയും ദുബായ് ചേംബേഴ്സ് പുറത്തിറക്കി. ഇത് ബിസിനസ് രംഗത്തെ പ്രശ്നങ്ങൾ പരിഹരി ക്കാനും ശരിയായ മാർഗനിർദ്ദേ ശങ്ങൾ തേടാനും സംരംഭകരെ സഹായിക്കും.

Cover Story

Related Articles

Recent Articles