സ്വപ്നങ്ങളുടെ നഗരമായ ദുബായി ലേക്ക് തൊഴിലിനായും പ്രിയപ്പെട്ട വരെ കാണാനുമായി ഓരോ വർഷവും ആയിരക്കണക്കിന് മലയാളി വനിതകളാണ് വിമാനം കയറുന്നത്. എന്നാൽ, കൃത്യമായ നിയമധാരണയില്ലാതെ വിസിറ്റിംഗ് വിസയിൽ എത്തുന്നവർ പലപ്പോഴും വലിയ ചതിക്കുഴികളിൽ അകപ്പെടു ന്നതായി റിപ്പോർട്ടുകൾ സൂചിപ്പി ക്കുന്നു. ഈ സാഹചര്യത്തിലാണ് ദുബായിലെയും ഇന്ത്യയിലെയും നിയമവ്യവസ്ഥകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണ മെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ (GMF)ലീഗൽ ടീം അറിയ്ക്കുന്നു .വിസിറ്റിംഗ് വിസയിൽ വന്ന് ചതിക്കപ്പെടുന്ന കേസുകൾ വർധിക്കുന്ന സാഹചര്യ ത്തിലാണ് ഈ മുന്നറിയിപ്പ്. വിസിറ്റിംഗ് വിസയിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, അറിയേണ്ട നിയമങ്ങളും
1. വിസിറ്റിംഗ് വിസയിലെ ചതിക്കുഴികൾ
വിസിറ്റിംഗ് വിസ എന്നാൽ തൊഴിൽ വിസയല്ല എന്ന് ഓരോ ഉദ്യോഗാർ ത്ഥിയും തിരിച്ചറിയണം. സന്ദർശക വിസയിൽ ജോലി ചെയ്യുന്നത് യുഎഇ നിയമപ്രകാരം കുറ്റകര മാണ്. വിസിറ്റിംഗ് വിസയിൽ എത്തിയ ശേഷം ജോലി വാഗ്ദാനം ചെയ്ത് പാസ്പോർട്ടും രേഖകളും കൈക്കലാക്കുന്ന ഏജന്റുമാരെ സൂക്ഷിക്കണം.UAE നിയമം അനുസ രിച്ച് വിസിറ്റ്/ടൂറിസ്റ്റ് വിസയിൽ വന്ന് ജോലി ചെയ്യുന്നത് നിയമവിരുദ്ധ മാണ്. പിടിക്കപ്പെട്ടാൽ 50,000 AED വരെ പിഴ, നാടുകടത്തൽ, 1 വർഷം വരെ വിലക്ക് എന്നിങ്ങനെയുള്ള നിയമ നടപടികൾ വിധേയമാകേ ണ്ടിവരും ആയതിനാൽ
വിസയുടെ കാലാവധി കൃത്യമായി അറിയുക. 30 ദിവസം/60 ദിവസം വരെയാണ് വിസയുടെ കാലാവധി. അത് കഴിഞ്ഞാൽ പ്രതിദിനം 50 AED പിഴ നൽകേണ്ടിവരും. അതിനാൽ കാലാവധി കഴിയുന്ന തിന് 5 ദിവസം മുമ്പ് വിസ റിന്യൂ ചെയ്യുകയോ രാജ്യം വിടുകയോ ചെയ്യുക.“വിസിറ്റിൽ വന്ന് ജോലി ശരിയാക്കിത്തരാം” എന്ന ഏജ ന്റിന്റെ വാഗ്ദാനം 99% തട്ടിപ്പാണ്. ഓർക്കുക:ഔദ്യോഗികമായി ‘എംപ്ലോയ്മെന്റ് ഓഫർ ലെറ്റർ’ ഇല്ലാതെ ആർക്കും പാസ്പോർട്ട് കൈമാറരുത്.
2. 2026-ലെ തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ
യുഎഇ യുടെ പുതിയ തൊഴിൽ നിയമങ്ങൾ അനുസരിച്ച്, തൊഴില ന്വേഷകർക്കായി പ്രത്യേക ‘ജോബ് സീക്കർ വിസ’ (Job Seeker Visa) നിലവിലുണ്ട്. ഡിഗ്രി യോഗ്യതയു ള്ളവർക്കും നിശ്ചിത സ്കിൽ ലെവൽ ഉള്ളവർക്കും സ്പോൺ സർ ഇല്ലാതെ തന്നെ ഈ വിസയ്ക്ക് അപേക്ഷിക്കാം. സന്ദർശക വിസയിൽ വന്ന് രഹസ്യമായി ജോലി തിരയുന്നതിനേക്കാൾ സുരക്ഷിതം ഇത്തരം നിയമപരമായ മാർഗങ്ങൾ തേടുന്നതാണ്. ഓർമ്മിക്കുക :- ഇന്ത്യയിൽ നിന്ന് വരുന്ന തൊഴിലാളികൾക്ക് യുഎഇ യിലെ തൊഴിൽ നിയമം ബാധക മാണ്. അതിനാൽ തൊഴിലിനായി വരുന്നവർ ഇക്കാര്യങ്ങൾ കൂടി അറിയണം
1.തൊഴിൽ കരാർ അറബി-ഇംഗ്ലീഷ്-മലയാളത്തിൽ നൽകണം.
2. ഒപ്പിടാതെ പാസ്പോർട്ട് ആർക്കും കൊടുക്കരുത്.
3.UAE നിയമം അനുസരിച്ച് തൊഴിലുടമയ്ക്ക് പാസ്പോർട്ട് കൈവശം വെക്കാൻ പാടില്ല.
4.ആഴ്ചയിൽ 48 മണിക്കൂർ മാത്രം ജോലി. ഓവർടൈമിന് 25% അധിക വേതനം. 5.ഉപേക്ഷിക്കണമെങ്കിൽ 1 മാസത്തെ നോട്ടീസ്.
ശ്രദ്ധിക്കുക:- 2021 മുതൽ UAE-യിൽ “Job Offer Letter” MOE-യിൽ രജിസ്റ്റർ ചെയ്യാതെ വിസ ലഭിക്കില്ല. കരാറും ജോബ് ഓഫറും വ്യത്യസ്ത മാണെങ്കിൽ ഉടൻ മന്ത്രാലയത്തിൽ പരാതി നൽകാം
3. കുടുംബ സന്ദർശനത്തിന് എത്തുന്നവർ ശ്രദ്ധിക്കാൻ
കുടുംബാംഗങ്ങളെ കാണാൻ എത്തുന്ന വനിതകളും വിസ കാലാവധി (30 അല്ലെങ്കിൽ 60 ദിവസം) കൃത്യമായി പാലിക്കണം.
ഇത് ഓവർസ്റ്റേ പിഴ ഒഴുവാക്കാൻ സഹായിക്കും. ഓർമ്മിക്കുക :-വിസ കാലാവധി കഴിഞ്ഞ് ഒരു ദിവസം പോലും രാജ്യത്ത് തുടരുന്നാൽ വലിയ തുക പിഴ ഒടുക്കേണ്ടി വരും. മാത്രമല്ല ഭാവിയിൽ പ്രവേശന വിലക്കിനും (Travel Ban) കാരണമാകും. അതോടെപ്പം യാത്ര രേഖകളും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, താമസ സൗകര്യത്തിന്റെ വിവരങ്ങൾ, അത്യാവശ്യം വേണ്ട കൈവശം വയ്ക്കേണ്ട പണം എന്നിവ ഉറപ്പുവരുത്തണം.
ശ്രദ്ധിക്കുക:- ഭർത്താവിന്റെ സ്പോൺസർഷിപ്പിൽ വരുന്ന വർക്ക് വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യാൻ പാടില്ല.
ഫാമിലി വിസ കാലാവധി 2 വർഷമാണ്. പാസ്പോർട്ടിന്റെ കാലാവധി 6 മാസത്തിന് മുകളിൽ ഉണ്ടായിരിക്കണം.വിവാഹമോചനം, ഗാർഹിക പീഡനം എന്നിവ ഉണ്ടായാൽ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഫാമിലി പ്രൊട്ട ക്ഷൻ യൂണിറ്റ്: 8006232 ൽ ബന്ധപ്പെടാം.
4. സൈബർ തട്ടിപ്പുകളും വ്യക്തിവിവരങ്ങളും
അടുത്ത കാലത്തായി ദുബായ് ഇമിഗ്രേഷന്റെ പേരിൽ വ്യാജ സന്ദേശങ്ങളും കോളുകളും വരുന്നത് വർധിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ ബാങ്ക് ഒടിപി (OTP) യോ അപരിചിതർക്ക് കൈമാറ രുത്. ഔദ്യോഗിക ആവശ്യങ്ങൾ ക്കായി GDRFA ( GDRFA എന്ന് പറയുന്നത് General Directorate of Residency and Foreigners Affairs – Dubai എന്ന സർക്കാർ വകുപ്പിനെ യാണ്.
കൈകാര്യം ചെയ്യുന്ന സേവനങ്ങൾ: ദുബായിലെ:
Visa സേവനങ്ങൾ, Residency / Emirates ID സംബന്ധമായ കാര്യങ്ങൾ, Entry Permit , Family Visa ,Visa Renewal Cancellation,Overstay fines ,Immigration services എന്നിവ കൈ കാര്യം ചെയ്യുന്ന ഔദ്യോഗികവകുപ്പാ ണിത് . അല്ലെങ്കിൽ ICP (ICP എന്ന് പറയുന്നത്:Federal Authority for Identity, Citizenship, Customs&Port Security എന്ന ഫെഡറൽ സർക്കാർ വകുപ്പിനെയാണ്.
കൈകാര്യം ചെയ്യുന്ന സേവനങ്ങൾ:
Emirates ID,Visa services Residency permits,Citizenship matters ,Entrypermits, Passport services Customs & Port Security ഇവയാണ്.
ദുബായിൽ സാധാരണയായി immi grationകാര്യങ്ങൾക്ക് GDRFA Dubai ഉപയോഗിക്കു മ്പോൾ,മറ്റ് എമിറേറ്റു കളായ അബുദാബി, ഷാർജ, അജ്മാൻ തുടങ്ങിയവയിൽ കൂടുതലായി ICP സേവനങ്ങ ളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ GDRFA → Dubai immigration authority
ICP → UAE federal immigration &ID authority Visa check, Emirates ID status, UAE Pass linking തുടങ്ങിയ കാര്യങ്ങളും ICP വഴി കൈകാര്യം ചെയ്യുക.



