ദുബായ്: ഓഗസ്റ്റ് മാസത്തിൽ ദുബായിൽ നിരവധി പ്രധാന മാറ്റങ്ങളും വിശേഷങ്ങളുമാണ് വരാനിരിക്കുന്നത്. പൊതു അവധി, പുതിയ മാൾ തുറക്കൽ, സ്കൂളുകൾ വീണ്ടും തുറക്കൽ തുടങ്ങി ഈ മാസം നഗരത്തിൽ സംഭവിക്കുന്ന എട്ടു പ്രധാന കാര്യങ്ങൾ ഇവയാണ്:
1. പൊതു അവധി
പ്രവാചക മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ ഓഗസ്റ്റ് 28-ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നു. വാരാന്ത്യ അവധിയോട് ചേർന്നുവരുന്ന തിനാൽ ദുബായിൽ താമസ ക്കാർക്ക് മൂന്നു ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കും.
2. 10 ദിർഹം വിഭവങ്ങൾ (10Dirham dishes)
ദുബായ് സമ്മർ സർപ്രൈസസിന്റെ ഭാഗമായി പത്ത് ദിർഹത്തിന് ഭക്ഷണം ലഭിക്കുന്ന പ്രിയപ്പെട്ട ഓഫർ തിരിച്ചെത്തിയിരിക്കുന്നു. ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 30 വരെ നഗരത്തിലെ വിവിധ ഔട്ട്ലെറ്റു കളിൽ ഈ ആനുകൂല്യം ലഭ്യമാകും.
3. ‘ദി ഗ്രാൻഡ്’ മാൾ വരുന്നു
നാദ് അൽ ഷെബയിൽ പുതിയൊരു കമ്മ്യൂണിറ്റി മാൾ ഓഗസ്റ്റ് 19-ന് പ്രവർത്തനം തുടങ്ങുന്നു. വെയിറ്റ്റോസ് സൂപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപന ങ്ങൾ മാളിന്റെ ഉദ്ഘാടന ദിനം തന്നെ പ്രവർത്തനമാരംഭിക്കും.
4. ‘എ ദുബായ് ഇൻവൈറ്റ്’ (ADubai Invite)
ബന്ധുക്കളും സുഹൃത്തുക്കളും ദുബായ് സന്ദർശിക്കുമ്പോൾ താമസക്കാർക്ക് 3,000 ദിർഹം വരെ വിലമതിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്ന പുതിയ ടൂറിസം പദ്ധതി ആരംഭിച്ചു. ഒക്ടോബർ 31 വരെ യാണ് ഈ പദ്ധതിയുടെ കാലാവധി.
5. സ്കൂളുകൾ തുറക്കുന്നു
2026/27 അധ്യയന വർഷത്തേ ക്കായി ഓഗസ്റ്റ് 31 തിങ്കളാഴ്ച സ്കൂളുകൾ വീണ്ടും തുറക്കും. ഇതോടെ റോഡുകളിൽ തിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ട്.
6. ദുബായ് സമ്മർ സർപ്രൈസസ് (DSS )സമാപനം
നഗരത്തിലെ വാർഷിക ആഘോഷ മായ ദുബായ് സമ്മർ സർപ്രൈ സസ് ഓഗസ്റ്റ് 30-ന് സമാപിക്കും. ഇതിന്റെ ഭാഗമായി അവസാന ദിവസങ്ങളിൽ വൻ ഓഫറുകളും വിവിധ പരിപാടികളും ഉണ്ടായി രിക്കും.
7. സൗജന്യ വാഹന പരിശോധന
അമിത വേനൽച്ചൂടിൽ വാഹന ങ്ങൾ തകരാറിലാകുന്നത് ഒഴിവാക്കാൻ ദുബായ് പോലീസ് സൗജന്യ വാഹന പരിശോധന വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റ് 10 മുതൽ 23 വരെ ഇനോക് (ENOC) പെട്രോൾ സ്റ്റേഷനുകളിലെ ഓട്ടോ പ്രോയിൽ (AutoPro) ഈ സേവനം ലഭ്യമാണ്.
8. ദുബായ് സ്പോർട്ട്സ് വേൾഡ് അവസാനിക്കുന്നു
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻഡോർ സ്പോർട്സ് കേന്ദ്രമായ ദുബായ് സ്പോർട്സ് വേൾഡ് ഓഗസ്റ്റ് 25-ന് പ്രവർത്തനം അവസാനിപ്പിക്കും. ബാഡ്മിന്റൺ, ഫുട്ബോൾ, ടെന്നീസ് തുടങ്ങിയ വിവിധ കായിക ഇനങ്ങൾക്കായി എയർകണ്ടീഷൻ ചെയ്ത സൗകര്യം ഉപയോഗപ്പെടു ത്താനുള്ള അവസാന അവസര മാണിത്.
ദുബായിൽ ഓഗസ്റ്റിൽ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ: അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ
Published:
Cover Story



