spot_img

കൊല്ലം തീരത്ത് എണ്ണയും,പ്രകൃതി വാതകവും കണ്ടെത്തി :ഡ്രില്ലിംഗ് ഉടൻ ആരംഭിക്കും

Published:

കൊല്ലം: ഇന്ത്യൻ ഊർജ്ജരംഗത്ത് കേരളത്തിന് നിർണ്ണായക സ്ഥാനം നൽകിയേക്കാവുന്ന സുപ്രധാന മായ ഒരു നീക്കത്തിന് കളമൊരു ങ്ങുന്നു. കൊല്ലം തീരത്തിന് സമീപം കടലിനടിയിൽ ഒളിഞ്ഞിരിക്കുന്ന എണ്ണയുടെയും പ്രകൃതിവാതക ത്തിന്റെയും സാധ്യതകൾ സ്ഥിരീകരിക്കുന്നതിനുള്ള പ്രാരംഭ ഡ്രില്ലിംഗ് (Drilling) പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് വിശ്വസ നീയ വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ പൊതുമേഖലാ എണ്ണക്ക മ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL) ആണ് ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. കേരള–കൊങ്കൺ ബേസിൻ എന്നറിയ പ്പെടുന്ന സമുദ്രഭൂഖണ്ഡത്തിലെ “KK-OSHP-2018/1” എന്ന ഓഫ്‌ഷോർ ബ്ലോക്കിലാണ് പര്യവേ ക്ഷണം നടത്തുക. ഇന്ത്യയുടെ പടിഞ്ഞാറൻ തീരമേഖലയിലെ ഏറ്റവും പ്രതീക്ഷയുള്ള ഹൈഡ്രോ കാർബൺ മേഖലയായി വിദഗ്ധർ ഇതിനെ വിലയിരുത്തുന്നു.
2025-26-ൽ ഡ്രില്ലിംഗ് തുടങ്ങും
കൊല്ലം തീരത്തുനിന്ന് ഏകദേശം 48 കിലോമീറ്റർ അകലെയുള്ള കടൽപ്രദേശത്ത് ഡ്രില്ലിംഗ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. ഈ വൻകിട പദ്ധതിക്കായി OIL, യുകെയിലെ വിദേശ കമ്പനിയായ Hughes & Company Ltd-മായി ₹1,287 കോടിയുടെ കരാറിൽ ഒപ്പിട്ടു കഴിഞ്ഞു.
ലോക്‌സഭയിൽ OIL നൽകിയ വിവരങ്ങൾ അനുസരിച്ച്, ഡ്രില്ലിംഗ് പ്രവർത്തനങ്ങൾ 2025-26 സാമ്പ ത്തിക വർഷത്തിന്റെ രണ്ടാമത്തെ പാദത്തിൽ (Q2 FY 2025-26) ആരംഭിക്കാനാണ് സാധ്യത. ഈ ബ്ലോക്കിൽ ഇതിനകം സീസ്മിക് സർവേകളും വിശദമായ ജിയോള ജിക്കൽ പഠനങ്ങളും പൂർത്തിയാ ക്കിയിട്ടുണ്ട്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് യഥാർത്ഥ ഖനന സാധ്യത വിലയിരുത്തു ന്നതിന് വേണ്ടിയുള്ള ഡ്രില്ലിംഗ് നടക്കുന്നത്.
ഇതിനായുള്ള പരിസ്ഥിതി അനുമതി ലഭിച്ചു എങ്കിലും ആശങ്കകൾ ബാക്കിയാണ്. സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി (SEIAA–Kerala) പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, പദ്ധതി മുന്നോട്ട് പോകുന്നതിനൊപ്പം പരിസ്ഥിതി സംഘടനകളും മത്സ്യതൊഴിലാളി യൂണിയനുകളും ചില ആശങ്കകളും ഉയർത്തുന്നുണ്ട്. കടൽ ജീവജാലങ്ങളെയും തീരദേശ മത്സ്യബന്ധനത്തെയും ഡ്രില്ലിംഗ് പ്രവർത്തനങ്ങൾ എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാന ചർച്ചാവിഷയം.ഇത്തരം ആശങ്ക കൾക്ക് മറുപടിയായി, പരിസ്ഥിതി അനുമതി ലഭിച്ച സാഹചര്യത്തിൽ “സീറോ ഡിസ്ചാർജ് പോളിസി” (Zero Discharge Policy) നടപ്പാക്കുമെന്ന് Oil India Limited ഉറപ്പ് നൽകിയിട്ടുണ്ട്. അതായത്, ഖനന മാലിന്യങ്ങൾ കടലിലേക്ക് ഒരു കാരണവശാലും ഒഴുക്കിവിടില്ല.
രാജ്യത്തിന് നേട്ടം; കേരളത്തിന് സാമ്പത്തിക കുതിപ്പ്:പദ്ധതി വിജയകരമാവുകയും വ്യാവസായികമായി എണ്ണ ഉത്പാദനം ആരംഭിക്കുകയും ചെയ്താൽ, ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് ഒരു പുതിയ അധ്യായം കുറിക്കും. നിലവിൽ, ഇന്ത്യയുടെ ആകെ എണ്ണ ആവശ്യ കതയുടെ ഏകദേശം 85 ശതമാ നവും ഇറക്കുമതിയി ലൂടെയാണ് നിറവേറ്റുന്നത്. സ്വദേശീയ ഉത്പാ ദനം ആരംഭിക്കുന്നതിലൂടെ ഇറക്കു മതി ചെലവിൽ ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാൻ രാജ്യത്തിന് സാധിക്കും.കൂടാതെ, ഈ മേഖല യുമായി ബന്ധപ്പെട്ട് കേരളത്തിൽ പുതിയ തൊഴിൽ സാധ്യതകളും സാങ്കേതിക വികസനവും ഉണ്ടാകും. പദ്ധതിയുടെ വ്യവസായ ഘട്ടത്തിൽ സംസ്ഥാന സർക്കാരിന് റോയൽറ്റിയുടെ രൂപത്തിൽ വൻ വരുമാന സ്രോതസ്സും ലഭിക്കും.
കൊല്ലം പദ്ധതി വിജയിക്കുക യാണെങ്കിൽ, ഇന്ത്യയുടെ ‘ബ്ലാക്ക് ഗോൾഡ് മാപ്പിൽ’ കേരളം ആദ്യമായി തന്റെ സ്ഥാനമുറ പ്പിക്കും. അടുത്ത രണ്ട് വർഷങ്ങൾ ക്കുള്ളിൽ ഈ സ്വപ്നം യാഥാർത്ഥ്യ മാകുമോ എന്ന് രാജ്യം ഉറ്റുനോക്കു കയാണ്.

Cover Story

Related Articles

Recent Articles