spot_img

ആഗോള സോഫ്റ്റ് പവർ സൂചിക: തുടർച്ചയായ നാലാം വർഷവും ആദ്യ പത്തിൽ ഇടംപിടിച്ച് യുഎഇ

Published:

ദുബായ്: ലോകരാജ്യങ്ങൾക്കിട യിലുള്ള സ്വാധീനശക്തി അളക്കുന്ന ‘ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്സ് 2026’-ൽ യുഎഇമികച്ച നേട്ടം നിലനിർത്തി. തുടർച്ചയായ നാലാം വർഷവും പട്ടികയിൽ പത്താം സ്ഥാനം നിലനിർത്തിയ യുഎഇ, ആഗോളതലത്തിൽ തങ്ങളുടെ സാമ്പത്തിക-സാമൂഹിക പ്രസക്തി വർധിപ്പിക്കുന്നത് തുടരുകയാണ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയയിലൂടെ യാണ് ഈ നേട്ടം പ്രഖ്യാപിച്ചത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വ ത്തിൽ രാജ്യത്തിന്റെ ആഗോള സാന്നിധ്യം ഓരോ ദിവസവും വളരുകയാണെന്നും, യുഎഇയുടെ സാമ്പത്തിക-നയതന്ത്ര സംവിധാന ങ്ങളിൽ ലോകത്തിനുള്ള വിശ്വാസം വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ:
ഡാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ‘ബ്രാൻഡ് ഫിനാൻസ്’ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലോകത്തെ 193 രാജ്യങ്ങളെ സാമ്പത്തികം, നയതന്ത്രം, നവീകരണം, സാമൂഹിക സ്ഥിരത എന്നീ ഘടകങ്ങൾ അടിസ്ഥാനമാ ക്കിയാണ് വിലയിരുത്തിയത്.
* ആഗോള റാങ്കിംഗ്: അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. ചൈന, ജപ്പാൻ, യുകെ, ജർമ്മനി എന്നിവർ തൊട്ടുപിന്നാ ലെയുണ്ട്.
* മറ്റ് നേട്ടങ്ങൾ: ആഗോളതലത്തിൽ സഹായങ്ങൾ നൽകുന്നതിൽ (Giving) രണ്ടാം സ്ഥാനത്തും, സാമ്പത്തിക വളർച്ചാ അവസരങ്ങളിൽ മൂന്നാം സ്ഥാനത്തും യുഎഇ എത്തി.
* നയതന്ത്രം: ആഗോള നയതന്ത്ര വൃത്തങ്ങളിലെ സ്വാധീനത്തിൽ എട്ടാം സ്ഥാനവും രാജ്യം കരസ്ഥമാക്കി.മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ള ഏക രാജ്യമാണ് ആദ്യ പത്തിൽ ഇടംപിടിച്ചത് എന്നത് യുഎഇയുടെ ഈ നേട്ടത്തിന് മാറ്റ് കൂട്ടുന്നു.

Cover Story

Related Articles

Recent Articles