ദുബായ്: ഒരു മാസത്തിലേറെ നീണ്ടുനിന്ന യാത്രാ തടസ്സങ്ങൾക്കും നിയന്ത്രണങ്ങൾക്കും ശേഷം യുഎഇ വ്യോമപാതയിൽ ഏർപ്പെടു ത്തിയിരുന്ന എല്ലാ മുൻകരുതൽ നിയന്ത്രണങ്ങളും പിൻവലിച്ചു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് (GCAA) രാജ്യം സാധാരണ നിലയിലേക്ക് മടങ്ങു ന്നതായി പ്രഖ്യാപിച്ചത്. ഇതോടെ യുഎഇയിലെ വിമാനത്താവളങ്ങൾ പഴയപടി സജീവമാവുകയാണ്.
ദുബായ് വിമാനത്താവളം (DXB) സജ്ജം
നിയന്ത്രണങ്ങൾ നീക്കിയതോടെ ദുബായ് വിമാനത്താവളം പ്രവർത്ത നങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ ലഭ്യമാക്കാനും യാത്രാത്തിരക്ക് നിയന്ത്രിക്കാ നുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
പ്രമുഖ വിമാനക്കമ്പനികളുടെ പുതിയ അറിയിപ്പുകൾ:
എമിറേറ്റ്സ് (Emirates): തങ്ങളുടെ ആഗോള ശൃംഖലയുടെ 96 ശതമാ നവും എമിറേറ്റ്സ് പുനഃസ്ഥാപിച്ചു കഴിഞ്ഞു. നിലവിൽ 137 ലക്ഷ്യസ്ഥാ നങ്ങളിലേക്ക് സർവീസുണ്ട്. ഫെബ്രുവരി 28 നും മെയ് 31 നും ഇടയിൽ യാത്ര ബുക്ക് ചെയ്തിരു ന്നവർക്ക് ജൂൺ 15 വരെ ടിക്കറ്റുകൾ സൗജന്യമായി റീബുക്ക് ചെയ്യാം അല്ലെങ്കിൽ റീഫണ്ട് ആവശ്യപ്പെടാം.
ഫ്ലൈദുബായ് (flydubai): വ്യോമപാത തുറന്നതിനെ സ്വാഗതം ചെയ്ത ഫ്ലൈ ദുബായ്, യാത്രക്കാർ എയർപോർട്ടിലേക്ക് തിരിക്കുന്ന തിന് മുൻപ് വിമാനത്തിന്റെ നിലവിലെ സമയം (Flight Status) പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു.
ഇത്തിഹാദ് എയർവേയ്സ് (Etihad Airways): അബുദാബിയിൽ നിന്ന് ഏകദേശം 80 ഓളം നഗരങ്ങളി ലേക്ക് ഇത്തിഹാദ് സർവീസ് നടത്തുന്നുണ്ട്. ഫെബ്രുവരി 28 നും മെയ് 15 നും ഇടയിൽ യാത്ര ചെയ്യേ ണ്ടവർക്ക് ടിക്കറ്റുകൾ ജൂൺ 15 വരെ സൗജന്യമായി മാറ്റിയെ ടുക്കാം.
അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ തിരിച്ചുവരവ്
വിവിധ വിദേശ വിമാനക്കമ്പനികൾ യുഎഇയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്ന തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടവ താഴെ:
*എയർ ഫ്രാൻസ്:മെയ് 10 .
*ബ്രിട്ടീഷ് : മെയ് 31
*സിംഗപ്പൂർ : മെയ് 31
*എയർ കാനഡ: സെപ്റ്റംബർ 7
കെഎൽഎം :ജൂൺ 22
യാത്രക്കാർ കൂടുതൽ വിവര ങ്ങൾക്കും ടിക്കറ്റ് മാറ്റങ്ങൾക്കു മായി അതത് വിമാനക്കമ്പനി കളുടെ വെബ്സൈറ്റോ ട്രാവൽ ഏജന്റുമാരെയോ ബന്ധപ്പെടേണ്ട താണ്. നിലവിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരികയാണെങ്കിലും യാത്രയ്ക്ക് മുൻപ് ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.
യുഎഇ വ്യോമപാത സാധാരണ നിലയിലേക്ക്: വിമാന സർവീസുകൾ പുനരാരംഭിച്ചു; യാത്രക്കാർ അറിയേണ്ട പ്രധാന കാര്യങ്ങൾ
Published:
Cover Story



