ദുബായ്: ദുബായിലെ വളർന്നു വരുന്ന പ്രധാന നഗരപ്രദേശങ്ങളി ലൊന്നായ നാദ് അൽ ഷെബയിൽ പുതിയ രണ്ട് നില കമ്മ്യൂണിറ്റി മാൾ പ്രവർത്തനത്തിനൊരുങ്ങുന്നു. ‘ദി ഗ്രാന്റ്’ (The Grand) എന്ന് പേരിട്ടിരി ക്കുന്ന മാൾ അടുത്ത മാസം ഓഗസ്റ്റ് 19-ന് പൊതുജനങ്ങൾക്കായി തുറന്നുനൽകും.
ഷമാൽ ഹോൾഡിംഗിന്റെ (Shamal Holding) നേതൃത്വത്തിൽ നിർമ്മി ക്കുന്ന ഈ മാൾ, പ്രദേശവാ സികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം മികച്ച ഒരു ലൈഫ്‌സ്റ്റൈൽ ഡെസ്റ്റിനേഷൻ കൂടിയായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.
മാളിന്റെ പ്രധാന പ്രത്യേകതകൾ:
- ആദ്യ ഘട്ട ഉദ്ഘാടനം (ഓഗസ്റ്റ് 19): വെയിട്രോസ് (Waitrose) സൂപ്പർമാർക്കറ്റ്, എം.എം.ഐ, ഹാർട്ട് കോട്ടേജ് ലെയ്ൻ, മെയ്പിൾ ബെയർ നഴ്സറി, അൽ ജാബർ ഒപ്റ്റിക്കൽ, ഫിക്സ്പെർട്സ് എന്നിവ ആദ്യ ദിവസം തന്നെ പ്രവർത്തന മാരംഭിക്കും.
- സെപ്റ്റംബർ ഘട്ടം: താഷാസ് (Tashas), സംവെയർ ഹോം ബെക്കറി, കൊകൊറോ, ബ്ലൂ പിസ്സേരിയ, ബെക്ക് മൈ ഡേ, ഡൈമ, സ്റ്റേവെൽ ഫാർമസി, ടിപ്സ് ആൻഡ് ടോസ് തുടങ്ങിയ ജനപ്രിയ സ്ഥാപനങ്ങൾ സെപ്റ്റംബർ ആദ്യം മുതൽ മാളിൽ തുറക്കും.
- ആരോഗ്യ സേവനങ്ങൾ: ഫിറ്റ്‌കോഡ്, അമേരിക്കൻ ഹോസ്പിറ്റൽ എന്നിവയുടെ സേവനങ്ങൾ 2027ന്റെ തുടക്കത്തിൽ ഇവിടെ ലഭ്യമാകും.
പ്രത്യേക ആകർഷണമായി ‘കൊകൊറോ – ബെക്ക് മൈ ഡേ’ ഡ്യുവൽ കൺസെപ്റ്റ്
ദുബായിലെ പ്രശസ്തമായ രണ്ട് ഫുഡ് ബ്രാൻഡുകളായ കൊകൊറോ ഹാൻഡ്‌റോൾ ബാറും (Kokoro Handroll Bar) ബെക്ക് മൈ ഡേയും (Bake My Day) ഒരു കുടക്കീഴിൽ ഒന്നിച്ച് എത്തുന്നു എന്നതാണ് മാളിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ഒരേ വിസ്തൃതിയിൽ വ്യത്യസ്ത രൂപകൽ പ്പനയോടെ പ്രവർത്തിക്കുന്ന ഈ സംയുക്ത സംരംഭത്തിൽ കൊകൊറോയുടെ സിഗ്നേച്ചർ ഹാൻഡ്‌റോളുകളും ബെക്ക് മൈ ഡേയുടെ രുചികരമായ കുക്കികളും ആസ്വദിക്കാനാകും.
നാദ് അൽ ഷെബ ഗാർഡൻസ് റെസിഡൻഷ്യൽ ഡെവലപ് മെന്റിന്റെ ഭാഗമായുള്ള മാൾ, ഡൗൺടൗൺ ദുബായിൽ നിന്ന് ഏകദേശം 10 മിനിറ്റ് യാത്രാദൂര ത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാളിന്റെ നിർമ്മാണത്തിൽ പ്രകൃതി ഇണങ്ങിനിൽക്കുന്ന വസ്തുക്കളും പകൽവെളിച്ചം മാളിനുള്ളിലേക്ക് ലഭിക്കുന്നതിനുള്ള പ്രത്യേക വാസ്തുവിദ്യയുമാണ് ഉപയോഗി ച്ചിരിക്കുന്നത്. മാൾ സന്ദർശിക്കാൻ പുറത്തുനിന്നുള്ളവർക്കും പ്രവേശനമുണ്ടായിരിക്കും.



