ദുബായ്:-ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്റ്സ്, വേനൽ ക്കാലത്ത് യാത്ര ചെയ്യുന്നവർ ക്കായി പുതിയ യാത്രാ ആനുകൂ ല്യങ്ങൾ പ്രഖ്യാപിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘുക്കരിക്കുന്നതിനും യാത്ര കൂടുതൽ സുരക്ഷിതമാക്കുന്ന തിനുമാണ് ഈ പുതിയ പ്രഖ്യാപനങ്ങൾ.
പ്രധാന യാത്രാ ആനുകൂല്യങ്ങൾ:
- ദുബായ് യാത്രകൾക്ക് പരിധിയില്ലാത്ത സൗജന്യ തീയതി മാറ്റങ്ങൾ: സേവർ, ഫ്ലെക്സ്, എക്കോണമി, ബിസിനസ്സ് ക്ലാസ് തുടങ്ങി എല്ലാതരം ഫെയറുകളിലും ദുബായ് യാത്രയ്ക്കുള്ള തീയതികൾ യാതൊരു ഫീസും കൂടാതെ എത്ര തവണ വേണമെങ്കിലും മാറ്റാവുന്ന താണ്.
- റീഫണ്ട് ഫീസ് കുറച്ചു: ദുബായ്ക്കുള്ള ഫ്ലൈറ്റുകളുടെ റീഫണ്ട് ഫീസ് എമിറേറ്റ്സ് ഗണ്യമായി കുറച്ചിട്ടുണ്ട്. എക്കോണമി, ബിസിനസ്സ് ക്ലാസ് സേവർ ഫെയറുകൾക്ക് 180 ദിർഹവും ($50) ഫ്ലെക്സ് ഫെയറുകൾക്ക് 90 ദിർഹവുമാണ് ($25) പുതിയ റീഫണ്ട് ഫീസ്.
- ഗ്ലോബൽ നെറ്റ്വർക്കിൽ സൗജന്യ തീയതി മാറ്റം: എയർലൈൻസിന്റെ ആഗോള നെറ്റ്വർക്കിൽ എവിടേക്കും യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റുകളിൽ ഒരു സൗജന്യ തീയതി മാറ്റം അനുവദിച്ചിരി ക്കുന്നു. പ്ലാനുകൾ അന്തിമമാ ക്കുന്നത് വരെ 24 മണിക്കൂർ ഫെയർ ഹോൾഡ് ചെയ്യാനും സൗകര്യമുണ്ട്.
- സമഗ്രമായ പുതിയ യാത്രാ ഇൻഷുറൻസ്: സൗജന്യ റീബുക്കിംഗ്, മെഡിക്കൽ കവർ, അപ്രതീക്ഷിതമായി യാത്ര നീളുകയാണെങ്കിൽ അതിനുള്ള നഷ്ടപരിഹാരം എന്നിവ ഉൾപ്പെടുന്ന പുതിയ സമഗ്ര യാത്രാ ഇൻഷുറൻസ് പദ്ധതി എമിറേറ്റ്സ് അവതരിപ്പിച്ചു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട റദ്ദാക്കലുകളിൽ മറ്റ് എയർലൈനുകളിൽ സൗജന്യ മായി റീബുക്ക് ചെയ്യാനും ഇതിൽ വ്യവസ്ഥയുണ്ട്.
- സ്കൈവാർഡ്സ് അംഗങ്ങൾക്ക് കൂടുതൽ ഇളവുകൾ: എമിറേറ്റ്സ് സ്കൈവാർഡ്സ് അംഗങ്ങൾക്ക് സിൽവർ, ഗോൾഡ്, പ്ലാറ്റിനം പദവികൾ നേടാൻ 20% കുറഞ്ഞ ടയർ മൈലുകൾ മതിയാകും. കൂടാതെ എമിറേറ്റ്സ്, ഫ്ലൈദുബായ് ഫ്ലൈറ്റുകളിൽ 20% ബോണസ് ടയർ മൈലുകളും ക്യാഷ്+മൈൽസ് വഴിയുള്ള പ്രത്യേക ഇളവുകളും ആഗസ്റ്റ് 31 വരെ ലഭിക്കും.



