spot_img

വിദ്യാലയങ്ങൾ തുറക്കുമ്പോൾ കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ ജാഗ്രത വേണമെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

Published:

അബുദാബി :-പുതിയ അക്കാദമിക വർഷത്തേക്ക് വിദ്യാർത്ഥികൾ തയ്യാറെടുക്കുമ്പോൾ, ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്നും ഐഡന്റിറ്റി തെഫ്റ്റിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ പ്രത്യേക ജാഗ്രത വേണമെന്ന് യുഎഇ ഗവൺമെന്റ് സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. ഓരോ 50 കുട്ടികളിൽ ഒരാളെങ്കിലും ഡിജിറ്റൽ ഐഡന്റിറ്റി മോഷണത്തിന് ഇരയാ കുന്നുണ്ടെന്നാണ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

​പഠനം കൂടുതലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയ സാഹചര്യത്തിൽ, പാസ്‌വേഡുകൾ, സന്ദേശങ്ങൾ, സ്വകാര്യത ക്രമീകര ണങ്ങൾ (Privacy Settings), ഉപകര ണങ്ങളുടെ സുരക്ഷ എന്നിവയിൽ വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന്കൗൺ സിൽ ഓർമ്മിപ്പിച്ചു.

​പ്രധാന സൈബർ സുരക്ഷാ നിർദ്ദേശങ്ങൾ:

സന്ദേശങ്ങൾ പരിശോധിക്കുക: എല്ലാ സന്ദേശങ്ങളും കണ്ണടച്ച് വിശ്വസി ക്കരുത്. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് സന്ദേശം അയച്ചത് ആരാണെന്ന് ഉറപ്പുവരു ത്തുക. വ്യാജ സന്ദേശങ്ങളും ഫിഷിംഗ് കെണികളും ഗുരുതരമായ ഓൺലൈൻ ഭീഷണികളിലേക്ക് നയിച്ചേക്കാം.

ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക:സ്‌കൂൾ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള അക്കൗണ്ടുകൾക്ക് ശക്തമായ പാസ്‌വേഡുകൾ നൽകുക. കൂടാതെ കൂടുതൽ സുരക്ഷക്കായി ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ (Two-step verification) പ്രവർത്തനക്ഷ മമാക്കുക.

വ്യക്തിവിവരങ്ങൾ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കുക: ആവശ്യഘട്ടങ്ങളിൽ മാത്രം വ്യക്തിഗത വിവരങ്ങൾ പങ്കുവെ ക്കുക. ഓൺലൈൻ പ്ലാറ്റ്‌ഫോ മുകൾ ഉപയോഗിക്കുമ്പോൾ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ പ്രൈവസി സെറ്റിങ്സ് പരിശോ ധിക്കുക.

ഡിജിറ്റൽ ശുചിത്വം പാലിക്കുക: സ്‌കൂൾ തുറക്കുന്നതിന് മുൻപ് ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യുക, ഉപയോഗിക്കാത്ത ആപ്പുകൾ നീക്കം ചെയ്യുക, ആപ്പുകളുടെ പെർമിഷനുകൾ കൃത്യമായി പരിശോധിക്കുക എന്നിവയിലൂടെ വ്യക്തിവിവരങ്ങൾ ചോരുന്നത് തടയാം.

സുരക്ഷിത സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യുക: സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകൾ എപ്പോഴും ഔദ്യോഗികവും വിശ്വസ നീയവുമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.

സ്ക്രീൻ ലോക്കുകൾ ഉപയോഗിക്കുക: പഠനത്തിനായി ഉപയോഗിക്കുന്ന ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ സ്‌ക്രീൻ ലോക്ക് നിർബന്ധമായും സജീവമാക്കുക. ഉപകരണം നഷ്ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്താൽ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഇത് സഹായിക്കും.

​പുതിയ അക്കാദമിക വർഷത്തി ലേക്ക് കടക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ ഓൺലൈൻ ശീലങ്ങൾ പരിശോധിക്കുകയും അക്കൗണ്ടു കളും ഉപകരണങ്ങളും കൂടുതൽ സുരക്ഷിതമാക്കാൻ ഈ മുൻകരുത ലുകൾ സ്വീകരിക്കുകയും വേണ മെന്ന് കൗൺസിൽ നിർദ്ദേശിച്ചു.

Cover Story

Related Articles

Recent Articles