ദുബായ്:-യുഎഇയിലെ വേനൽ ക്കാല യാത്രാത്തിരക്ക് ശക്തമായ സാഹചര്യത്തിൽ എമിറേറ്റ്സ്, ഫ്ലൈദുബായ്, ഇത്തിഹാദ് തുടങ്ങിയ മുൻനിര വിമാനക്കമ്പ നികൾ യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി രാജ്യത്തേക്ക് മടങ്ങിയെത്തുന്ന വരുടെ തിരക്ക് കണക്കിലെടുത്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താ വളത്തിൽ (DXB) വിപുലമായ ഒരുക്കങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.വിമാനത്താവളത്തിലെ പാസ്പോർട്ട് പരിശോധനയും സുരക്ഷാ നടപടി കളും വേഗത്തിലാ ക്കുന്നതിനായി കൂടുതൽ ജീവന ക്കാരെയും സാങ്കേതിക വിദഗ്ധരെയും വിന്യസിച്ചിട്ടുണ്ട്. മുഖം തിരിച്ചറി യുന്ന ബയോമെട്രിക് സാങ്കേതിക വിദ്യയുള്ള സ്മാർട്ട് ഗേറ്റുകളും പ്രത്യേക റെഡ് കാർപെറ്റ് കോറിഡോറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
യാത്രക്കാർക്കായി പ്രധാനവിമാനക്കമ്പനികൾനൽകുന്നനിർദ്ദേശങ്ങൾപറയുന്നവയാണ്:
എമിറേറ്റ്സ് എയർലൈൻസ്
ടെർമിനൽ 3-ൽ നിന്ന് യാത്ര ചെയ്യുന്നവർ വിമാന സമയത്തിന് മൂന്ന് മണിക്കൂർ മുൻപ് എയർ പോർട്ടിൽ എത്തണമെന്ന് എമിറേ റ്റ്സ് അറിയിച്ചു. തിരക്ക് ഒഴിവാ ക്കാൻ എമിറേറ്റ്സ് ആപ്പ് വഴി ബയോമെട്രിക് സ്മാർട്ട് ഗേറ്റുകൾ ക്കായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഡിഐഎഫ്സിയിലെ (DIFC) ട്രാവൽ സ്റ്റോറിലോ അജ്മാൻ സെൻട്രൽ ബസ് ടെർമിനലിലോ യാത്രയ്ക്ക് 4 മുതൽ 24 മണിക്കൂർ മുൻപ് വരെ ലഗേജുകൾ മുൻകൂട്ടി നൽകാനുള്ള സിറ്റി ചെക്ക്-ഇൻ സൗകര്യവും ലഭ്യമാണ്. കൂടാതെ, ദുബായിലേ ക്കുള്ള യാത്രക്കാർക്ക് പരിധി യില്ലാതെ സൗജന്യമായി യാത്രാതീ യതികൾ മാറ്റാനുള്ള സൗകര്യവും എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദുബായ് മെട്രോ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.
ഫ്ലൈദുബായ്
യാത്രക്കാർ വിമാനം പുറപ്പെടുന്ന തിന് നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണ മെന്ന് ഫ്ലൈദുബായ് നിർദ്ദേശി ക്കുന്നു. വിമാനം പുറപ്പെടുന്നതിന് കൃത്യം ഒരു മണിക്കൂർ മുൻപ് ചെക്ക്-ഇൻ അവസാനിക്കും. യാത്രക്കാർക്ക് 48 മണിക്കൂർ മുതൽ 75 മിനിറ്റ് മുൻപ് വരെ ഓൺലൈ നായി ചെക്ക്-ഇൻ ചെയ്യാം. ടെർമിനൽ 2-ലെ സെൽഫ് സർവീസ് കിയോസ്കുകൾ വഴി ലഗേജ് ടാഗുകൾ പ്രിന്റ് ചെയ്ത് നേരിട്ട് ബാഗ് ഡ്രോപ്പ് ഡെസ്കി ലേക്ക് പോകാവുന്നതാണ്. ഷാർജയിലെ ഫ്ലൈദുബായ് ട്രാവൽ ഷോപ്പിലും സിറ്റി ചെക്ക്-ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇത്തിഹാദ് എയർവേയ്സ്
അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 80-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇത്തിഹാദ് സർവീസുകൾ സാധാരണ പോലെ തുടരുന്നുണ്ട്. വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യ ങ്ങളിൽ യാത്രക്കാരുടെ കണക്റ്റിംഗ് ഫ്ലൈറ്റ് ബുക്കിംഗുകൾ എയർലൈൻ നേരിട്ട് ക്രമീകരിച്ചു നൽകും.
യാത്രാവകാശ നിയമങ്ങൾ
ദുബായ്സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ നിയമപ്ര കാരം, വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോഴും, ലഗേജുകൾ നഷ്ടപ്പെടുമ്പോഴും, ഓവർബുക്കിംഗ് കാരണം യാത്ര നിഷേധിക്കപ്പെടുമ്പോഴും യാത്ര ക്കാർക്ക് വ്യക്തമായ നഷ്ടപരിഹാ രവും സംരക്ഷണവും ഉറപ്പാക്കു ന്നുണ്ട്. എമിറേറ്റ്സ്, ഫ്ലൈദുബായ് തുടങ്ങിയ പ്രാദേശിക എയർലൈ നുകൾക്കും ദുബായ് വിമാനത്താ വളങ്ങളിൽ സർവീസ് നടത്തുന്ന വിദേശ എയർലൈനുകൾക്കും ഈ നിയമം ബാധകമാണ്. അതേ സമയം, ചില അന്താരാഷ്ട്ര എയർലൈനുകൾ ദുബായിലേക്കുള്ള സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എയർ അസ്താന സെപ്റ്റംബർ 30-നും, ഏജിയൻ എയർലൈൻസ് ഒക്ടോബർ 7-നും സർവീസുകൾ ആരംഭിക്കും. എയർ ബാൾട്ടിക്, യൂറോവിങ്സ്, കെഎൽഎം, ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ്, സ്വിസ് എന്നിവ ഒക്ടോബർ 24-നും, ബ്രിട്ടീഷ് എയർവേയ്സ്, കാതേ പസഫിക് എന്നിവ ഒക്ടോബർ 25-നും സർവീസുകൾ പുനരാരംഭിക്കും. എയർ കാനഡ 2027 ജനുവരിയിലും ഫിൻഎയർ 2027 ശൈത്യകാലത്തും സർവീസുകൾ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൊറിയൻ എയറിന്റെ സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുകയാണ്.



