ദുബായ്: യുഎഇയിൽ ഇത്തിഹാദ് റെയിൽ യാത്രാസേവനങ്ങൾക്ക് യാത്രക്കാരുടെ ഇടയിൽ വലിയ സ്വീകാര്യത ലഭിച്ചതോടെ, തിരക്കേ റിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്കു കളിൽ മാറ്റംവന്നു. യാത്ര ചെയ്യുന്ന സമയം, തീയതി, സീറ്റുകളുടെ ലഭ്യത, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയനിരക്കുകൾ ഈടാക്കുന്നത്.
ഓപ്പറേറ്റർ നടപ്പിലാക്കിയിരിക്കുന്ന ഫ്ലെക്സിബിൾ പ്രൈസിംഗ് (Flexible Pricing) രീതി പ്രകാരം തിരക്കേറിയ സമയങ്ങളിലും ഉയർന്ന ഡിമാൻഡുള്ള സർവീസുകളിലും യാത്രക്കാർ കൂടുതൽ തുക നൽകേണ്ടി വരും.
പുതിയ നിരക്കുകൾ
അബുദാബി – ദുബായ് റൂട്ട്: കംഫർട്ട് ക്ലാസ് (Comfort Class) ടിക്കറ്റ് നിരക്ക് 39 ദിർഹത്തിൽ തുടങ്ങുമ്പോൾ, പ്രീമിയം ക്ലാസ് (Premium Class) ടിക്കറ്റുകൾക്ക് 109 ദിർഹം മുതലാണ് വില ആരംഭിക്കു ന്നത്.എന്നാൽ തിരക്കിന് അനുസ രിച്ച് കംഫർട്ട് ക്ലാസ് നിരക്ക് 39 ദിർഹത്തിൽ നിന്ന് 59 ദിർഹം വരെയും, പ്രീമിയം ക്ലാസ് നിരക്ക് 109 ദിർഹത്തിൽ നിന്ന് 149 ദിർഹം വരെയും ഉയരാം. ചില വാരാന്ത്യ സർവീസുകൾക്ക് കംഫർട്ട് ക്ലാസിന് 59 ദിർഹവും പ്രീമിയത്തിന് 129 ദിർഹവുമാണ് നിരക്ക്.
സമയത്തിനനുസരിച്ചുള്ള മാറ്റം: ഉദാഹരണത്തിന്, രാവിലെ 6:43-ലെ അബുദാബി-ദുബായ് കംഫർട്ട് ക്ലാസ് ടിക്കറ്റിന് 39 ദിർഹമാണെ ങ്കിൽ, വൈകുന്നേരം 4:43-ലെ സർവീസിന് 49 ദിർഹമാണ് ഈടാ ക്കുന്നത്.
ജനക്കൂട്ടത്തിന്റെ വർദ്ധനവ് കാരണം പ്രശസ്തമായ ചില സർവീസുകൾ നേരത്തെ തന്നെ ഫുൾ ആകാറുണ്ട്. ഇത് പരിഹരി ക്കാൻ ഇത്തിഹാദ് റെയിൽ വാരാ ന്ത്യങ്ങളിൽ കൂടുതൽ സർവീസു കളും ആയിരക്കണക്കിന് പുതിയ സീറ്റുകളും അനുവദിച്ചിട്ടുണ്ട്.
ടിക്കറ്റ് നിരക്കുകളിൽ എങ്ങനെ ലാഭിക്കാം?
ഓൺലൈൻ ബുക്കിംഗ്: ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വലിയ രീതിയിൽ പണം ലാഭിക്കാൻ സഹായിക്കും. ഓൺലൈനിൽ 39 ദിർഹത്തിന് ലഭിക്കുന്ന കംഫർട്ട് ക്ലാസ് ടിക്കറ്റിന് സ്റ്റേഷനിലെ വെൻഡിങ് മെഷീനിൽ 60 ദിർഹം വരെയാകാൻ സാധ്യത യുണ്ട്. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
സേവർ, വാല്യൂ, ഫ്ലെക്സ് ടൈപ്പുകൾ: യാത്രക്കാർക്ക് മാറ്റ ങ്ങളും റീഫണ്ടുകളും അനുവദി ക്കുന്ന വിവിധ തരം ടിക്കറ്റുകളും ലഭ്യമാണ്.
പൊതുഗാനുഗത സംവിധാനങ്ങളി ലൂടെയുള്ള കണക്റ്റിവിറ്റി
യാത്രക്കാർക്ക് യാത്രാച്ചെലവ് കുറയ്ക്കുന്നതിനായി മറ്റ് പൊതുഗാ ഗത സംവിധാനങ്ങളുമായി ബന്ധിപ്പി ച്ചിട്ടുണ്ട്. ദുബായിൽ യാത്ര ചെയ്യുന്നവർക്ക് ഇത്തിഹാദ് റെയിൽ യാത്രയോടൊപ്പം ‘നോൽ വൺ-ഡേ പാസ്’ (nol One-Day Pass – 22 ദിർഹം മുതൽ) ഉപയോ ഗിക്കാം. അൽ യലായിസ് സ്റ്റേഷ നിൽ നിന്ന് ദുബായ് മെട്രോ സ്റ്റേഷ നിലേക്ക് പ്രത്യേക നടപ്പാലവും എഫ്38 ഫീഡർ ബസ് സർവീസും (3 ദിർഹം മുതൽ) ലഭ്യമാണ്. അബുദാബിയിൽ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തുന്ന വർക്ക് 10 ദിർഹം നിരക്കിൽ ഷട്ടിൽ ബസ് സർവീസുകളും ഉപയോഗ പ്പെടുത്താം.കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തിരക്കില്ലാത്ത സമയങ്ങൾ തിരഞ്ഞെടുക്കുകയും യാത്രയ്ക്ക് മുൻകൂട്ടി തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യുക.
ഇത്തിഹാദ് റെയിൽയാത്രാ നിരക്കുകളിൽ വർദ്ധനവ്; ടിക്കറ്റ് നിരക്കുകൾ ഇനി മുതൽ തിരക്കിനും സമയത്തിനും അനുസരിച്ച് മാറും
Published:
Cover Story



