അബുദാബി:എമിറേറ്റിലെ സുരക്ഷ ശക്തിപ്പെടുത്തുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നായി അബുദാബി തുടരുക എന്നീ ലക്ഷ്യങ്ങളോടെ അബുദാബി പോലീസ് 2026–2030 കാലയളവിലേക്കുള്ള പുതിയ തന്ത്രപ്രധാന പദ്ധതി (Strategic Plan) പ്രഖ്യാപിച്ചു. 2026 നവംബർ 10-നാണ് ഈ സുപ്രധാന പ്രഖ്യാ പനം വന്നത്.
ഭാവിയിലെ വെല്ലുവിലികളെ കൃത്രിമ ബുദ്ധി (AI), നവീകരണം, അത്യാധു നിക സാങ്കേതികവിദ്യ എന്നിവ യുടെ സഹായത്തോടെ നേരിടുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ 4 പ്രധാന മുൻഗണനകൾ
പ്രോആക്ടീവ് സെക്യൂരിറ്റി (മുൻകരുതൽ സുരക്ഷ): കുറ്റകൃത്യങ്ങൾ നടക്കുന്നതിന് മുൻപ് തന്നെ തടയുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സൈബർ കുറ്റകൃത്യങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. മുൻകൂട്ടി അപകടസാ ധ്യതകൾ തിരിച്ചറിയാൻ അത്യാധു നിക സാങ്കേതികവിദ്യകളും ഏർലി വാണിംഗ് സിസ്റ്റങ്ങളും ഉപയോ ഗിക്കും.
സ്മാർട്ട് റോഡ് സെക്യൂരിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റ അനാലിസിസും ഉപയോഗിച്ച് റോഡുകൾ കൂടുതൽ സുരക്ഷിതമാ ക്കുകയാണ് ലക്ഷ്യം. ട്രാഫിക് നിയമങ്ങൾ കർശനമാക്കാനും, റോഡ് അപകടങ്ങളും മരണ നിരക്കും ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കും.
റെഡിനസ് ആൻഡ് പ്രിപ്പേർഡ്നസ് (സന്നദ്ധതയും തയ്യാറെടുപ്പും): അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി വർദ്ധിപ്പിക്കുക, വേഗത്തി ലുള്ള പ്രതികരണം ഉറപ്പാക്കുക, മറ്റ് അധികാരികളുമായി മികച്ച ഏകോ പനം ഉണ്ടാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇൻസ്റ്റിറ്റ്യൂഷണൽ എഫിഷ്യൻസി ആൻഡ് എജിലിറ്റി: മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനും, ഉദ്യോഗസ്ഥ രുടെ ശേഷി വർദ്ധിപ്പി ക്കുന്നതി നുമുള്ള പദ്ധതികൾ. തീരുമാന ങ്ങൾ എടുക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്ന തിനും ആർട്ടിഫിഷ്യൽ ഇന്റലി ജൻസ് ഇതിൽ പ്രയോജനപ്പെ ടുത്തും.
2030-ഓടെയുള്ള പ്രധാന ലക്ഷ്യ ങ്ങൾ (Key Targets)അബുദാ ബിയുടെ സുരക്ഷാ നിരക്ക് 98 ശതമാനമായി നിലനിർത്തുക.
പൊതുജനങ്ങളുടെ സംതൃപ്തിയും വിശ്വാസവും 97 ശതമാനത്തി ലെത്തിക്കുക.
*കുറ്റകൃത്യങ്ങളുടെ നിരക്ക് എല്ലാ വർഷവും 1 ശതമാനം വീതം കുറയ്ക്കുക.
*റോഡ് അപകട മരണങ്ങൾ വർഷം തോറും 2 ശതമാനം വീതം കുറയ്ക്കുക.
*അടിയന്തര ഘട്ടങ്ങളിൽ പോലീ സിന്റെ പ്രതികരണ സമയം (Emergency Response Time) 5 മിനിറ്റോ അതിൽ താഴെയോ ആയി നിലനിർത്തുക.
*ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സന്നദ്ധത 90 ശതമാനമായി ഉയർത്തുക.
എമിറേറ്റിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ ഫലപ്ര ദമായി നേരിടാനും ഈ സമഗ്ര പദ്ധതി സഹായിക്കു മെന്ന് അബുദാബി പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അഹമ്മദ് സൈഫ് ബിൻ സൈതൂൺ അൽ മുഹൈരി വ്യക്തമാക്കി. സുസ്ഥിര സുരക്ഷ യിൽ ആഗോളതലത്തിൽ തന്നെ മുൻപന്തിയിലെത്തുക എന്ന അബുദാബിയുടെ വിശാലമായ ലക്ഷ്യത്തിന് ഈ പുതിയ തന്ത്രപ്ര ധാന പദ്ധതി അടിത്തറയാകും.
അബുദാബി പോലീസ് പുതിയ തന്ത്രപ്രധാന പദ്ധതി പ്രഖ്യാപിച്ചു; ലക്ഷ്യം ആഗോളതല ത്തിലെ ഏറ്റവും സുരക്ഷിത നഗരപദവി നിലനിർത്താൻ
Published:
Cover Story



