ദുബായ് : -ശാസ്ത്ര-സാങ്കേതിക മേഖലകളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കനുസൃതമായി വിദ്യാ ഭ്യാസ-ഗവേഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി യുഎഇ സമഗ്ര ദേശീയ പദ്ധതി പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവനുസരിച്ചാണ് ‘നാഷണൽ പ്രോഗ്രാം ഫോർ അഡ്വാൻസ്ഡ് സയൻസസ് ആൻഡ് ടെക്നോളജീസ്’ രൂപീകരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ തന്ത്രപ്രധാനമായ വ്യവസായ മേഖലകളിൽ ദേശീയ പ്രതിഭകളെ വളർത്തുകയും, എമിറേറ്റി ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുക യുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഉന്നത സമിതി (Higher Committee):
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രി യുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷ നായുള്ള ഉന്നത സമിതിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കു ന്നത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ആണ് ഡെപ്യൂട്ടി ചെയർമാൻ. പദ്ധതിയുടെ നയങ്ങൾ, ബജറ്റ്, പ്രധാന ദിശകൾ എന്നിവ ഈ സമിതി അംഗീകരിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി:
കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാ വിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് സമിതി പദ്ധതിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും.
നാഷണൽ പ്രോഗ്രാം ഓഫീസ്:
പദ്ധതിയുടെ പ്രാദേശിക, അന്തർ ദേശീയ പങ്കാളിത്തങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ഓഫീസും സ്ഥാപിക്കും.
പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ആറ് പ്രധാന ട്രാക്കുകൾ
- സാങ്കേതിക വിദ്യാഭ്യാസവും ദേശീയ പ്രതിഭകളും (Technical Education and National Talent)
- നാഷണൽ സർവീസ് (National Service)
- ഫ്ലാഗ്ഷിപ്പ് ഇനിഷ്യേറ്റീവ് (Flagship Initiative)
- ഗ്ലോബൽ ചലഞ്ച് (Global Challenge)
- ആഗോള പ്രതിഭകളെ ആകർഷിക്കൽ (Global Talent Attraction)
- സാങ്കേതിക ഗവേഷണവും നവീകരണവും (Technical Research and Innovation)
വരുംകാലങ്ങളിൽ യുഎഇ പ്രസിഡന്റിന്റെ നിർദ്ദേശാനുസ രണം കൂടുതൽ ട്രാക്കുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ്.


