spot_img

പ്രവാസികൾ ജാഗ്രത പാലിക്കുക: അബുദാബിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കും ബോട്ടുകൾക്കുമെതിരെ നഗരസഭ കർശന മുന്നറിയിപ്പു നൽകുന്നു

Published:

അബുദാബി:പൊതുസ്ഥലങ്ങ ളിലും  പാർപ്പിട മേഖലകളിലും ഉപേ ക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെ ടുന്ന വാഹനങ്ങളും ബോട്ടുകളും ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനായ് നഗരസഭ പുതിയ ബോധവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ‘നമ്മുടെ വീട്, നമ്മുടെ ഉത്തരവാദിത്തം – നമ്മുടെ ചുറ്റുപാടുകൾ നമ്മെ അടയാളപ്പെ ടുത്തുന്നു’ (Our Home, Our Responsibility – Our Neighbourhood Defines Us) എന്ന പേരിലാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്.

മുന്നറിപ്പ് ബാധകമായവർ: താമസക്കാരും സന്ദർശകരും വാണിജ്യ സ്ഥാപന നടത്തിപ്പു കാരും ആരും തന്നെ പൊതുസ്ഥ ലങ്ങളിൽ വാഹനങ്ങളോ ബോട്ടുകളോ ഉപേക്ഷിച്ചു പോകരുതെന്ന് അബുദാബിയിലെ അധികൃതർ കർശനമായി ഓർമ്മിപ്പിക്കുന്നു.

ഉത്തരവാദിത്തം ഓർമ്മിപ്പിച്ച് മുനിസിപ്പാലിറ്റി: ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളും ബോട്ടുകളും ഉടമകൾ സ്വയം മാറ്റിസ്ഥാപിക്കുകയോ, കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തുകയോ അല്ലെങ്കിൽ അംഗീകൃത രീതിയിൽ നിർമാർജ്ജനം ചെയ്യുകയോ വേണം.

നഗര സൗന്ദര്യത്തിനും ആരോഗ്യത്തിനും ഭീഷണി: ഇത്തരം വാഹനങ്ങളിലും ബോട്ടുക ളിലും പൊടിപടലങ്ങളും മാലിന്യ ങ്ങളും അടിഞ്ഞുകൂടുന്നത് നഗര ത്തിന്റെ സൗന്ദര്യം കെടുത്തുന്നതി നൊപ്പം പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാകുന്നു.

യാത്രാ തടസ്സങ്ങൾ: ഇവ ഗതാഗത ത്തിനും പൊതു സൗകര്യങ്ങളിലേ ക്കുള്ള പ്രവേശനത്തിനും തടസ്സം സൃഷ്ടിക്കുന്നതായും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

പൊതുജന പങ്കാളിത്തം: സുസ്ഥിരവും സുരക്ഷിതവുമായ നഗര അന്തരീക്ഷം കെട്ടിപ്പടുക്കു ന്നതിന്റെ ഭാഗമായി മുനിസിപ്പാ ലിറ്റിയുടെ ഈ നടപടികളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

​അബുദാബിയെ ശുചിത്വമുള്ളതും ആകർഷകവുമായ ഒരു നഗരമാക്കി നിലനിർത്തുക എന്നത് എല്ലാവരു ടെയും കടമയാണെന്നും, ചെറിയ കാര്യങ്ങളിലൂടെയാണ് അത് ആരംഭിക്കുന്നതെന്നും മുനിസിപ്പാ ലിറ്റി ഓർമ്മിപ്പിച്ചു.

Cover Story

Related Articles

Recent Articles