യാത്രകൾ ചെയ്യാൻ ആഗ്രഹിക്കാ ത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ബുക്കിംഗ് മുതൽ യാത്രാ വേളകൾ വരെയുള്ള കാര്യങ്ങൾ പലപ്പോഴും വലിയൊരു തലവേദന യായി മാറാറുണ്ട്. യാത്രാച്ചെലവ് കുറയ്ക്കാനും, വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാനും, ഫ്രീ അപ്ഗ്രേഡുകൾ നേടാനുമുള്ള ചില എളുപ്പവഴികൾ ഇതാ:
ഫ്ലൈറ്റ് ബുക്കിംഗിലെ സ്മാർട്ട് ടിപ്പുകൾ
ശരിയായ ദിവസം തിരഞ്ഞെടുക്കുക: ഓൺലൈൻ ട്രാവൽ ഏജൻസിയായ എക്സ്പീ ഡിയയുടെ കണക്കുകൾ പ്രകാരം, വെള്ളിയാഴ്ചയ്ക്ക് പകരം ഞായറാഴ്ചകളിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വഴി 16 ശതമാനം വരെ പണം ലാഭിക്കാം. എന്നാൽ യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ ദിവസം വ്യാഴാഴ്ചയാണ് (സ്റ്റാറ്റിസ്റ്റിക്കൽ പ്രകാരം ഏറ്റവും കുറഞ്ഞ നിരക്ക് ലഭിക്കുന്നത് അന്നാണ്). നിരക്ക് കൂടുതലുള്ള ഞായറാഴ്ചകളിലെ യാത്രകൾ കഴിവതും ഒഴിവാക്കുക.
യാത്രാസമയം ശ്രദ്ധിക്കുക: ഉച്ചയ്ക്ക് ശേഷം അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ (രാവിലെ 9 നും ഉച്ചയ്ക്ക് 3 നും ഇടയിലോ, രാത്രി 9 നും പുലർച്ചെ 3 നും ഇടയിലോ) പുറപ്പെടുന്ന ഫ്ലൈറ്റു കൾ കാൻസൽ ചെയ്യപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.
അടുത്തുള്ള വിമാനത്താവ ളങ്ങൾ കണ്ടെത്തുക:ദുബായിൽ ഉള്ളവർക്ക് ഡി.എക്സ്.ബി (DXB) കൂടാതെ ഷാർജ ഇന്റർനാഷണൽ എയർപോർട്ട്, അബുദാബിയിലെ സായിദ് ഇന്റർനാഷണൽ എയർ പോർട്ട് എന്നിവ കൂടി പരിശോധിച്ച് ഏറ്റവും മികച്ച നിരക്ക് നൽകുന്നത് ഏതെന്ന് തിരഞ്ഞെടുക്കാം.
സീറ്റ് അപ്ഗ്രേഡുകൾ: എമിറേറ്റ്സ് പോലുള്ള എയർലൈനുകളുടെ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് എയർ മൈലുകൾ ശേഖരിക്കുക. ഇത് വഴി ഭാവിയിൽ ഫ്രീയായി ബിസിനസ്സ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസിലേക്ക് സീറ്റ് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും.
എയർപോർട്ടിലെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സൗജന്യ സേവനങ്ങൾ : എയർപോർട്ടുകളിൽ കുട്ടികളു മായി യാത്ര ചെയ്യുന്നവർക്കായി ഫ്രീ സ്റ്റ്രോളറുകൾ, പോളറോയ്ഡ് ഫോട്ടോകൂടങ്ങൾ തുടങ്ങി പലവിധ സൗജന്യ സേവനങ്ങൾ ലഭ്യമാണ്. ഇവ ഉപയോഗപ്പെടുത്താൻ മടിക്കേ ണ്ടതില്ല.
ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ: എയർപോർട്ട് ലോഞ്ചുകളുടെ (Lounges) സൗജന്യ പ്രവേശനവും ഡിസ്കൗണ്ടുകളും നൽകുന്ന ക്രെഡിറ്റ് കാർഡുകൾ നിങ്ങളുടെ കൈവശമുണ്ടോ എന്ന് യാത്രയ്ക്ക് മുൻപ് പരിശോ ധിക്കുക.
സ്മാർട്ട് ഗേറ്റുകൾ : ദുബായ് എയർപോർട്ടിലെ പാസ്പോർട്ട് കൺട്രോൾ കടന്നുപോകാൻ ജി.ഡി.ആർ.എഫ്.എ (GDRFA) വെബ്സൈറ്റ് വഴി മുൻകൂട്ടി സ്മാർട്ട് ഗേറ്റുകൾക്കായി രജിസ്റ്റർ ചെയ്യാം. ഇത് വഴി ക്യൂ നിൽക്കാതെ എളുപ്പത്തിൽ കടന്നുപോകാൻ സാധിക്കും.
ഹോട്ടൽ ബുക്കിംഗ് ഹാക്കുകൾ
ലോയൽറ്റി പ്രോഗ്രാമുകൾ: ഹോട്ടലുകളുടെ ലോയൽറ്റി പ്രോഗ്രാമുകളിലോ ആപ്പുകളിലോ സൈൻ അപ്പ് ചെയ്യുന്നത് വഴി മികച്ച ഡിസ്കൗണ്ട് കോഡുകളും സ്പെഷ്യൽ ഓഫറുകളും നേരിട്ട് നിങ്ങളുടെ മെയിലിൽ ലഭിക്കും.
റൂം അപ്ഗ്രേഡ് ചോദിക്കുക: ഉയർന്ന നിലകളിലുള്ള കോർണർ റൂമുകൾ ആവശ്യപ്പെടുന്നത് വഴി കൂടുതൽ സ്ഥലസൗകര്യമുള്ള മുറികൾ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, എന്തെങ്കിലും പ്രത്യേക അവസരങ്ങളിലാണ് യാത്രയെ ങ്കിൽ അത് ഹോട്ടൽ ജീവന ക്കാരോട് സൂചിപ്പിക്കാവുന്നതാണ്.



