ആഡംബരങ്ങൾ ആസ്വദിക്കാൻ ആഗ്രഹമില്ലാത്തവർ ആരുണ്ട്? എന്നാൽ പലപ്പോഴും ‘ലക്ഷ്വറി’ എന്ന വാക്കിനൊപ്പമുള്ള വലിയ വില കേൾക്കുമ്പോൾ നമ്മൾ പിൻവാങ്ങാറുണ്ട്. എന്നാൽ ദുബായ് നഗരത്തിൽ അമിതമായി പണം ചിലവാക്കാതെ തന്നെ അവിടുത്തെ പഞ്ചനക്ഷത്ര സൗകര്യങ്ങളും അന്തരീക്ഷവും ആസ്വദിക്കാൻ കഴിയുന്ന ചിലയിടങ്ങളുണ്ട്. അവയെക്കുറിച്ച് കൂടുതലറിയാം.
1) മദീനത്ത് ജുമൈറയിലെ ബോട്ട് യാത്രയും ലഞ്ചും
മദിനത്ത് ജുമൈറയിലെ കായലി ലൂടെ പരമ്പരാഗതമായ ‘അബ്ര’ ബോട്ടിൽ യാത്ര ചെയ്ത് ബുർജ് അൽ അറബിന്റെ ഭംഗി ആസ്വ ദിക്കാം. ഈ യാത്ര ചെന്നവസാനി ക്കുന്നത് ‘പായ് തായ്’ (Pai Thai) എന്ന പ്രശസ്തമായ തായ് റെസ്റ്റോറന്റിലാണ്. സാധാരണ നിലയിൽ വലിയ ചിലവ് വരുമെന്ന് തോന്നുമെങ്കിലും, അവിടുത്തെ ‘ലഞ്ച് ഡീൽ’ തിരഞ്ഞെടുത്താൽ കുറഞ്ഞ ചിലവിൽ ഭക്ഷണം കഴിക്കാം.
* ചിലവ്: 135 ദിർഹം (2 കോഴ്സ്), 150 ദിർഹം (3 കോഴ്സ്).
* സമയം: തിങ്കൾ-വെള്ളി (12:30pm – 2:30pm), ഞായർ (12:30pm – 5:30pm).
2) ഫാഷൻ അവന്യൂവിലൂടെ ഒരു നടത്തം
ലോകപ്രസിദ്ധമായ ലക്ഷ്വറി ബ്രാൻഡുകളുടെ ഷോറൂമുകൾ സ്ഥിതിചെയ്യുന്ന ഇടം.
ദുബായ് മാളിലെ ഏറ്റവും ആഡംബരമേറിയ ഭാഗമാണ് ഫാഷൻ അവന്യൂ. കാർട്ടിയർ, ഡിയോർ, ഗുച്ചി തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ ഷോറൂമുകൾ ക്കിടയിലൂടെയുള്ള നടത്തം സൗജന്യമാണ്. ആഡംബര അന്തരീക്ഷം ആസ്വദിക്കാൻ അവിടെയുള്ള ‘ലാഡൂറെ’ (Ladurée) കഫേയിൽ ഇരുന്ന് ഒരു ചായയോ മോക്ടെയിലോ കുടിക്കാം. അവരുടെ പ്രശസ്തമായ ‘മാക്രോൺസ്’ (Macarons) പരീക്ഷിക്കാൻ മറക്കരുത്..
3) ടിഫാനിയിലെ ബ്രേക്ക്‌ഫാസ്റ്റ്
ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഒരു അനുഭവം വേണോ? ദുബായ് മാളിലെ ‘ബ്ലൂ ബോക്സ് കഫേ’ (Blue Box Café) അതിനു പറ്റിയ ഇടമാണ്. ടിഫാനി ആന്റ് കോയുടെ സിഗ്നേച്ചർ ടർക്കോയ്സ് നിറത്തിലുള്ള അലങ്കാരങ്ങൾ ക്കിടയിൽ വെറും 23 ദിർഹത്തിന് നിങ്ങൾക്ക് ഒരു കോഫി കുടിക്കാം. വലിയ ബ്രേക്ക്‌ഫാസ്റ്റ് മെനുവിന് വില കൂടുമെങ്കിലും, ഒരു ചെറിയ കാപ്പിയിലൂടെ ആ ലക്ഷ്വറി ഫീൽ സ്വന്തമാക്കാം.
4) ‘ജോസെറ്റ്’ (Josette) – പ്രസ് ഫോർ ബബ്ലി
പാരിസിലെ ഒരു റെസ്റ്റോറന്റിലിരി ക്കുന്ന അനുഭവം നൽകുന്ന മനോഹരമായ ഒരിടമാണിത്. ഇവിടുത്തെ പ്രത്യേകത മേശയി ലുള്ള ‘Press for bubbly’ എന്ന ബട്ടണാണ്. ദുബായിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ (78 ദിർഹം) ബബ്ലി പാനീയങ്ങൾ ലഭിക്കുന്ന ഇടങ്ങളിൽ ഒന്നുകൂടിയാണിത്. ഡി.ഐ.എഫ്.സി (DIFC) ലാണ് ഈ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.
5) സ്വകാര്യ പോഡുകളിലെ ബ്രേക്ക്‌ഫാസ്റ്റ്
നിങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമായി ഒരു സ്വകാര്യ സ്പേസ് വേണമെന്നുണ്ടെങ്കിൽ ബ്ലൂവാട്ടേഴ്സ് ഐലൻഡിലെ ‘ദി പോഡ്‌സ്’ (The Pods) തിരഞ്ഞെ ടുക്കാം. സാധാരണയായി ഇത്തരം പ്രൈവറ്റ് ഡൈനിംഗുകൾക്ക് വലിയ തുക ഈടാക്കാറുണ്ടെങ്കിലും, ഇവിടുത്തെ പുതിയ ബ്രേക്ക്‌ഫാസ്റ്റ് മെനു 49 ദിർഹം മുതൽ ലഭ്യമാണ്. എസി സൗകര്യമുള്ള ഈ പോഡിലി രുന്ന് ജെ.ബി.ആർ (JBR) കാഴ്ചകൾ ആസ്വദിക്കാം.
6) ടൈം ഔട്ട് മാർക്കറ്റിലെ ബ്രേക്ക്‌ഫാസ്റ്റ്
ബുർജ് ഖലീഫയുടെയും ദുബായ് ഫൗണ്ടന്റെയും മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് പ്രഭാതഭക്ഷണം കഴിക്കാൻ ഇതിലും നല്ലൊരു ഇടമില്ല. ശനി, ഞായർ ദിവസങ്ങളിൽ ടൈം ഔട്ട് മാർക്കറ്റിൽ (Time Out Market) വെറും 45 ദിർഹത്തിന് പ്രത്യേക ഡ്രിങ്കുകൾ സഹിതം ബ്രേക്ക്‌ഫാസ്റ്റ് ആസ്വദിക്കാം.
7) ക്ലൗഡ് 22-ലെ മൂൺലൈറ്റ് നീരാട്ട്
അറ്റ്‌ലാന്റിസ് ദി റോയലിലെ ‘ക്ലൗഡ് 22’ (Cloud 22) പൂൾ ഏറെ പ്രശസ്ത മാണ്. പകൽ സമയത്ത് ഇവിടെ 650 ദിർഹം വരെ ചിലവ് വരുമെ ങ്കിൽ, രാത്രിയിലെ സ്പെഷ്യൽ പാസ് എടുത്താൽ (7pm – 11pm) 300 ദിർഹത്തിന് ഈ ആഡംബര പൂളും പാം ജുമൈറയുടെ രാത്രി ഭംഗിയും ആസ്വദിക്കാവുന്നതാണ്.



