spot_img
Home Blog Page 14

അശ്വതി നക്ഷത്രം: ആരോഗ്യം, സ്വഭാവം, തൊഴിൽ, വിവാഹം, ദോഷശാന്തിയ്ക്കായി ഓരോ മതസ്ഥരും ചെയ്യേണ്ട പരിഹാരങ്ങൾ

ജ്യോതിഷ ശാസ്ത്രത്തിലെ 27 നക്ഷത്രങ്ങളിൽ ആദ്യത്തേതാണ് അശ്വതി. തുടക്കം, വേഗത, നവോ ന്മേഷം, ചികിത്സ എന്നിങ്ങനെ ഒട്ടേറെ അർത്ഥതലങ്ങൾ അശ്വതി നക്ഷത്രവുമായി ബന്ധിപ്പിക്ക പ്പെടുന്നു. ഒരു പുതിയ യാത്രയുടെ ആദ്യചുവടുവെപ്പെന്നപോലെ, ജീവിതത്തിൽ ഊർജ്ജസ്വലമായ തുടക്കങ്ങളെ സൂചിപ്പിക്കുന്ന നക്ഷത്രമാണിത്.

അടിസ്ഥാന വിവരങ്ങൾ
* രാശി: മേടം (0° മുതൽ 13°20′ വരെ)
* നക്ഷത്രാധിപൻ: കേതു
* ദേവത: അശ്വിനി ദേവന്മാർ (ദേവലോകത്തെ വൈദ്യന്മാർ)
* ചിഹ്നം: കുതിരയുടെ തല
* ഗുണം: രാജസികം
* തത്വം: അഗ്നി .അശ്വിനി ദേവന്മാർ ദേവലോകത്തിലെ ചികിത്സകരായ തിനാൽ, ഈ നക്ഷത്രത്തിൽ ജനിച്ചവർക്കു സ്വാഭാവികമായി മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകുമെന്നു വിശ്വസിക്ക പ്പെടുന്നു.

സ്വഭാവം…. പ്രത്യേകതകൾ: അശ്വതി നക്ഷത്രക്കാര്‍ പലവിഷയ ങ്ങളെക്കുറിച്ചും സാമാന്യ ജ്ഞാന മുള്ളവരാണ്. ഇവര്‍ക്ക് ഊര്‍ജസ്വല തയോടും ബുദ്ധിപൂര്‍വ്വമായും ഉത്സാഹത്തോടുകൂടിയും പ്രവര്‍ത്തി ക്കാന്‍ സാധിക്കും. ഇവരില്‍ കലാരസികതയും വിനോദപ്രിയവും ഉണ്ടായിരിക്കും. വിവേകശക്തി, ചുറുചുറുക്ക്, പ്രസരിപ്പ് ചൈതന്യം, ശാന്ത ഗാംഭീര്യം എന്നിവ ഇവരുടെ വിശേഷ ഗുണങ്ങളാണ്. ഒരുകാര്യം വേണമെന്നു നിശ്ചയിച്ചാല്‍ അതിലേയ്ക്ക് നിരന്തരംപ്രയത്‌നി ക്കുന്ന സ്വഭാവം ഇവരില്‍ കാണും. മറ്റുള്ളവര്‍ക്ക് ഇതു നിര്‍ബന്ധ ബുദ്ധിയാണെന്നു തോന്നി പോകും. താന്‍ ആഗ്രഹിക്കുന്നതു നടന്നില്ലെ ങ്കില്‍ ഇവര്‍ക്ക് മുന്‍കോപം വരിക സ്വാഭാവികമാണ്. ഓരോ വിഷയ ത്തെപ്പറ്റിയും ഇവര്‍ പെട്ടെന്നു തന്നെ തീരുമാനമെടുക്കും. കാര്യങ്ങളെപ്പറ്റിയും അവ നേടാനുള്ള പോംവഴികളെപ്പറ്റിയും ചിന്തിച്ചുനില്‍ക്കാറില്ല. ഇതുകൊണ്ട് മറ്റുള്ളവര്‍ ഇവരെ വീണ്ടുവിചാര മില്ലാത്തവരാണെന്നു പറയും. ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അതില്‍ നിന്നും പുറകോട്ടുപോ കുന്ന സ്വഭാവം ഇവര്‍ക്കില്ല. മാത്രമല്ല ആ ലക്ഷ്യം നേടാന്‍ കിണഞ്ഞു ശ്രമിക്കുന്ന നിശ്ചയ ദാര്‍ഢ്യവും ഇവര്‍ക്കുണ്ട്. ഈ സ്വഭാവം കാരണം അശ്വതിക്കാര്‍ ഒരു കാര്യം ശ്രദ്ധിക്കുന്നതു നന്നായിരിക്കും. അശ്വതി നക്ഷത്ര ക്കാർ മനസ്സിൽ ഉള്ളത് തുറന്നു പറയുന്നവരാണ്. ചുറ്റുപാടുകളെ പ്രീതിപ്പെടുത്താൻ വേണ്ടി കപടത കാണിക്കാത്തത് ഇവരുടെ ഒരു പ്രത്യേകതയാണ്.പൊതുവെയുള്ള ധൃതി സ്വഭാവവും പെട്ടെന്നു തീരുമാനമെടുക്കുന്ന സ്വഭാവ ത്തെയും ഒന്നു നിയന്ത്രിച്ച് ഓരോ കാര്യവും വിവേക പൂര്‍വ്വം തീരുമാനിക്കുകയും യുക്തിപൂര്‍വ്വം വരും വരായ്കകള്‍ ചിന്തിക്കുകയും ചെയ്ത് സാവധാനം പ്രവര്‍ത്തന ത്തില്‍ ഏര്‍പ്പെട്ടാല്‍ ജീവിതത്തില്‍ ഉയര്‍ന്ന ലക്ഷ്യത്തില് എത്തിച്ചേരാം. അശ്വതി നക്ഷത്രക്കാർക്ക് അനുയോജ്യമായ മേഖലകൾ: മെഡിക്കൽ, ആയുർവേദ, ഹോമിയോ ചികിത്സ , സൈന്യം, പോലീസ്, ഫയർ ഫോഴ്‌സ്,സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ,സ്പോർട്സ്, അഡ്വഞ്ചർ മേഖലകൾ,സാമൂഹിക സേവനം, ട്രെയിനിംഗ്, കോച്ചിംഗ് ജീവിതത്തിൽ പല കാര്യങ്ങൾക്കും തുടക്കമിടുന്നവരായതിനാൽ, പുതിയ ആശയങ്ങൾ പരീക്ഷിക്കാൻ ഇവർ എപ്പോഴും തയ്യാറായിരിക്കും.

ആരോഗ്യം:                           പെട്ടെന്നുള്ള അപകടങ്ങൾ, അഗ്നിബാധകൾ, ചെറിയ പരുക്കുകൾ എന്നിവയ്ക്ക് സാധ്യത കാണിക്കുന്നു. അമിത സമ്മർദ്ദവും ഉറക്കക്കുറവും ആരോഗ്യത്തെ ബാധിക്കാം. ക്രമബദ്ധമായ ജീവിതശൈലി അനിവാര്യമാണ്.

അശ്വതി നക്ഷത്രക്കാർക്ക് വിവാഹത്തിന് അനുയോജ്യമായ നക്ഷത്രങ്ങൾ:
വിവാഹ പൊരുത്തത്തിൽ നക്ഷത്രം ഒരു പ്രധാന ഘടകമാണ്. അശ്വതി നക്ഷത്രത്തിന്റെ വേഗതയും സ്വാതന്ത്ര്യബോധവും മനസ്സിലാക്കി, അവയെ സന്തുലിതമാക്കുന്ന നക്ഷത്രങ്ങളോടാണ് പൊതുവേ നല്ല ദാമ്പത്യയോഗം കാണുന്നത്.
കൂടുതൽ അനുയോജ്യമായ നക്ഷത്രങ്ങൾ മകം നക്ഷത്രം നേതൃത്വഗുണവും സ്ഥിരതയും ഉള്ള മകം നക്ഷത്രക്കാർ അശ്വതിയുടെ വേഗതയ്ക്ക് തുലനം നൽകും. പരസ്പര ബഹുമാനം ഉള്ള നല്ല ദാമ്പത്യം സാധ്യമാണ്.
മൂലം നക്ഷത്രം ധൈര്യവും ആഴത്തിലുള്ള ചിന്തയും ഉള്ള മൂലം നക്ഷത്രം, അശ്വതിയുടെ ഊർ ജ്ജത്തെ ശരിയായ ദിശയിൽ നയിക്കാൻ സഹായിക്കും. ഉത്രാടം നക്ഷത്രം സ്ഥിരതയും ഉത്തരവാദി ത്വവും ഉള്ള ഉത്രാടം നക്ഷത്രക്കാർ ദാമ്പത്യത്തിൽ സുരക്ഷിതത്വവും വിശ്വാസവും നൽകും. പുണർതം നക്ഷത്രം മൃദുത്വവും മനസ്സിലാ ക്കാനുള്ള കഴിവും ഉള്ള പുണർതം നക്ഷത്രം, അശ്വതി നക്ഷത്രക്കാ രുടെ ക്ഷിപ്രസ്വഭാവം ശമിപ്പിക്കും.
മിതമായ പൊരുത്തമുള്ള നക്ഷത്രങ്ങൾ
ഭരണി, കാർത്തിക,വിശാഖം, അനിഴംഇവരുമായി വിവാഹം സാധ്യമെങ്കിലും പരസ്പര മനസ്സിലാ ക്കലും ക്ഷമയും ആവശ്യമാണ്. അശ്വതി നക്ഷത്രക്കാർക്ക് വേഗതയും സ്വാതന്ത്ര്യബോധവും മനസ്സിലാക്കുന്ന പങ്കാളിയാ  ണെങ്കിൽ വിവാഹജീവിതം കൂടുതൽ വിജയകരമാകും. ക്ഷമയും പരസ്പര ബഹുമാനവും വളർത്തിയാൽ കുടുംബജീവിത ത്തിൽ സ്ഥിരത കൈവരിക്കാം. ശ്രദ്ധിക്കുക:വിവാഹപൊരുത്തം നിശ്ചയിക്കുമ്പോൾ നക്ഷത്രം മാത്രം അന്തിമമല്ല. ജാതകം, ദശ, ഗ്രഹനില, വ്യക്തിത്വം, വിദ്യാഭ്യാസം, കുടുംബപശ്ചാത്തലം എന്നിവയും നിർണായകമാണ്.

അശ്വതി നക്ഷത്രക്കാരുടെ സുഹൃത്ത് നക്ഷത്രങ്ങൾ:  അശ്വതി നക്ഷത്രക്കാരുടെ വേഗതയും തുറന്ന മനസ്സും സ്വീകരിച്ച് പിന്തുണ നൽകുന്ന നക്ഷത്രങ്ങളെയാണ് സുഹൃത്ത് നക്ഷത്രങ്ങൾ എന്നു പറയുന്നത്. പുണർതം ഉത്രാടം, മകം, അനിഴം,വിശാഖം,ഭരണി കാർത്തിക എന്നി നക്ഷത്രങ്ങൾ അശ്വതിക്ക് സുരക്ഷയും പിന്തു ണയും നൽകുന്ന നല്ല സുഹൃത്ത് നക്ഷത്രമാണ്.

അശ്വതി നക്ഷത്രക്കാർക്ക് അനുകൂല ദിവസം, നിറം, നമ്പർ, രത്നം :-
ജ്യോതിഷപരമായി ചില ദിവസ ങ്ങളും നിറങ്ങളും നമ്പറുകളും രത്നങ്ങളും അശ്വതി നക്ഷത്ര ക്കാരുടെ ഊർജ്ജവുമായി നല്ല പൊരുത്തം കാണിക്കുന്നു. ഇവ മനസ്സിന് ആത്മവിശ്വാസവും പ്രവർത്തനങ്ങൾക്ക് അനുകൂലതയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
അനുകൂല ദിവസങ്ങൾ
ചൊവ്വ – ഊർജ്ജം, ധൈര്യം, തീരുമാനക്ഷമത വർധിപ്പിക്കുന്ന ദിവസം ,വ്യാഴം– ജ്ഞാനം, നല്ല തീരുമാനങ്ങൾ, കുടുംബസൗഖ്യം. പുതിയ കാര്യങ്ങൾ ആരംഭിക്കാനും പ്രധാന തീരുമാനങ്ങൾ എടുക്കാനും ഈ ദിവസങ്ങൾ കൂടുതൽ അനുകൂലമെന്ന് കണക്കാക്കപ്പെടുന്നു.
അനുകൂല നിറങ്ങൾ (Colors)
ചുവപ്പ്(അമിതമല്ലാതെ)
വെളുപ്പ്,ഇളം പച്ച -ഇവ വസ്ത്രധാരണത്തിലും ജോലി/പൂജാ സാഹചര്യങ്ങളിലും ഉപയോഗിക്കുന്നത് മാനസിക സമത്വം നൽകും.
അനുകൂല നമ്പറുകൾ
1 നേതൃത്വം, തുടക്കം, ആത്മവിശ്വാസം9 ഊർജ്ജം, പ്രവർത്തനശക്തി ഈ നമ്പറുകൾ ജീവിതത്തിലെ പ്രധാന തീയതി കളിലും തീരുമാനങ്ങളിലും അനുകൂലമായി കണക്കാക്ക പ്പെടുന്നു.
അനുകൂല രത്നം
വൈഡൂര്യം (Cat’s Eye) കേതു ഗ്രഹവുമായി ബന്ധപ്പെട്ട രത്നംഇത് ധരിക്കുന്നത് ആത്മനിയന്ത്രണവും ബുദ്ധിശക്തിയും വർധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ *ജാതകപരിശോധനയ്ക്ക് ശേഷം മാത്രമേ രത്നധാരണം ചെയ്യാവൂ** എന്നതാണ് ജ്യോതിഷപരമായ നിർദ്ദേശം.

അശ്വതി നക്ഷത്രത്തിലെ ദോഷങ്ങളും– പരിഹാര മാർഗങ്ങളും
1 .ധൈര്യ ദോഷം:കാര്യങ്ങളെല്ലാം പെട്ടെന്ന് നടക്കണമെന്ന ആഗ്രഹം മൂലം ക്ഷമയില്ലായ്മയും നിരാശയും ഉണ്ടാകാം. തീരുമാനങ്ങളിൽ പിഴവുകൾ വരാൻ ഇത് കാരണ മാകാം.

2. ക്ഷിപ്രകോപ സ്വഭാവം         ചെറിയ കാര്യങ്ങൾക്കുപോലും പെട്ടെന്ന് കോപം വരാനുള്ള സാധ്യത അശ്വതി നക്ഷത്ര ക്കാർക്കുണ്ട്. ഇത് ബന്ധങ്ങളിലും വിവാഹജീവിതത്തിലും സംഘർഷങ്ങൾക്ക് ഇടയാക്കാം.
3. സ്ഥിരതയുടെ കുറവ് :          പുതിയ കാര്യങ്ങൾ തുടങ്ങുന്ന ആവേശം കൂടുതലായതിനാൽ, ചിലപ്പോൾ തുടർന്നുകൊണ്ടുപോ കാനുള്ള ക്ഷമ കുറയാം. തൊഴിലും ബന്ധങ്ങളും ഇടയ്ക്കിടെ മാറുന്ന പ്രവണത കാണാം.
4. അപകട സാധ്യതകൾ* വേഗതയും അശ്രദ്ധയും മൂലം ചെറിയ അപകടങ്ങൾ, പരുക്കുകൾ, അഗ്നിബാധകൾ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നു ജ്യോതിഷം സൂചിപ്പിക്കുന്നു.
5. ആരോഗ്യ അശാന്തി: നാഡീ സംബന്ധമായ പ്രശ്നങ്ങൾ, തലവേദന, അമിത ക്ഷീണം, ഉറക്കക്കുറവ് തുടങ്ങിയവ ഇടയ്ക്കിടെ അനുഭവപ്പെടാം.
ദോഷങ്ങൾക്ക് പരിഹാരങ്ങൾ
1. അശ്വിനി ദേവ പ്രാർത്ഥന ശുക്ലപക്ഷത്തിലെ അശ്വതി നാളുകളിൽ അശ്വിനി ദേവന്മാരെ സ്മരിച്ച് പ്രാർത്ഥിക്കുന്നത് മാനസിക ശാന്തിയും ആരോഗ്യ മെച്ചവും നൽകും.
2. കേതു ശാന്തി മാർഗങ്ങൾ
ചൊവ്വാഴ്ചകളിലോ ശനിയാഴ്ച കളിലോ കേതുവിന് ദീപം തെളിയിക്കൽ,ഗണപതി സ്തോത്രം, കേതു മന്ത്രം ജപിക്കൽ,
.ദുരിതാശ്വാസ ദാനം (വസ്ത്രം, ഭക്ഷണം)
3. ദാനം & സേവനം: രോഗികൾക്ക് സഹായം നൽകൽ, ആശുപത്രി സേവനം, മരുന്ന് വിതരണം എന്നിവ അശ്വതി നക്ഷത്രക്കാർക്ക് പ്രത്യേക ഗുണഫലം നൽകുമെന്ന് വിശ്വസി ക്കപ്പെടുന്നു.
4. ക്ഷമ അഭ്യാസം; യോഗ, ധ്യാനം, പ്രാണായാമം എന്നിവ ജീവിത ത്തിൽ ഉൾപ്പെടുത്തുന്നത് അധൈ ര്യവും കോപവും നിയന്ത്രിക്കാൻ സഹായകരമാണ്.
5. ചുവപ്പ് നിറ നിയന്ത്രണം; അമിതമായ അഗ്നിതത്വം കുറയ്ക്കാൻ ചുവപ്പ് നിറം അധികമായി ഉപയോഗിക്കുന്നത് കുറയ്ക്കുകയും, വെള്ള, പച്ച തുടങ്ങിയ ശാന്ത നിറങ്ങൾ പ്രാധാന്യം നൽകുകയും ചെയ്യാം.
ക്രിസ്ത്യൻമുസ്ലിം വിശ്വാസികളായ അശ്വതി നക്ഷത്രക്കാർക്കുള്ള ദോഷപരിഹാരങ്ങൾ

ജ്യോതിഷം ഒരു വിശ്വാസപാരമ്പര്യ മായതിനാൽ, മതപരമായ ആചാര ങ്ങളോട് ചേർത്ത് ദോഷപരി ഹാരങ്ങൾ അനുഷ്ഠിക്കുന്നത് മാനസിക ശാന്തിയും ആത്മവി ശ്വാസവും വർധിപ്പിക്കുമെന്നതാണ് പൊതുവായ കാഴ്ചപ്പാട്. അതനുസരിച്ച് ക്രിസ്ത്യൻ, മുസ്ലിം വിശ്വാസികൾക്ക് അനുയോജ്യമായ ലളിതപരിഹാരങ്ങൾ ചുവടെ ചേർക്കുന്നു.
ക്രിസ്ത്യൻ വിശ്വാസികൾക്കുള്ള പരിഹാരങ്ങൾ
1. പ്രാർത്ഥനയും നന്ദി ചിന്തയും അധൈര്യവും കോപവും നിയന്ത്രിക്കാൻ ദിവസേന ചെറിയ സമയം പ്രാർത്ഥനയ്ക്കായി മാറ്റിവയ്ക്കുക. ദൈവത്തോട് ക്ഷമയും സഹനശക്തിയും അഭ്യർത്ഥിക്കുന്നത് മനസ്സിന് ശാന്തി നൽകും.
2. രോഗികൾക്ക് സേവനം: അശ്വതി നക്ഷത്രത്തിന്റെ ചികിത്സാഭാവം കണക്കിലെടുത്ത് രോഗികളെ സന്ദർശിക്കൽ, മരുന്ന് സഹായം നൽകൽ, ആശുപത്രി സേവനം തുടങ്ങിയവ ദോഷശമനത്തിന് സഹായകരമെന്ന് വിശ്വസിക്ക പ്പെടുന്നു.
3. തിരുവചന വായന സങ്കീർത്തനങ്ങൾ, പ്രത്യേകിച്ച് ആശ്വാസവും ധൈര്യവും നൽകുന്ന ഭാഗങ്ങൾ വായിക്കുന്നത് മാനസിക സ്ഥിരത വർധിപ്പിക്കും.
4. ദാനം; ഭക്ഷണം,വസ്ത്രം, വിദ്യാഭ്യാസ സഹായം എന്നിവ ആവശ്യമുള്ളവർക്ക് നൽകുന്നത് ജീവിതത്തിലെ തടസ്സങ്ങൾ കുറയാൻ സഹായിക്കും.
മുസ്ലിം വിശ്വാസികൾക്കുള്ള പരിഹാരങ്ങൾ
1. ദുആയും തസ്ബീഹും:  ദിവസേന ദുആ ചെയ്യുകയും, പ്രത്യേകിച്ച് സബർ (ക്ഷമ) പ്രാർത്ഥനകൾ ചൊല്ലുകയും ചെയ്യുന്നത് അധൈര്യവും അശാന്തിയും കുറയ്ക്കും.
2. സദഖയും സേവനവും  രോഗികൾക്ക്സഹായം നൽകൽ, ദരിദ്രർക്ക് ഭക്ഷണം നൽകൽ തുടങ്ങിയ സദഖ പ്രവർത്തികൾ അശ്വതി നക്ഷത്രവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കുറയ്ക്കുമെന്ന് വിശ്വാസമുണ്ട്.
3. ഖുര്‍ആന്‍ പാരായണം : മനസ്സിന് ശാന്തി നൽകുന്ന സൂറകൾ (ഉദാ: സൂറ അൽ-ഫാത്തിഹ, അൽ-ഇഖ്‌ലാസ്) പാരായണം ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.                                      4 ക്രമബദ്ധമായ ജീവിതം :നമസ്കാര സമയക്രമം പാലിക്കു ന്നത് ജീവിതത്തിൽ ശാസനയും സ്ഥിരതയും നൽകുകയും, നക്ഷത്രദോഷങ്ങൾ മൂലമുള്ള അസ്ഥിരത കുറയ്ക്കു കയും ചെയ്യും.

 

പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാനക്കമ്പനികൾ; മടക്കയാത്രയ്ക്ക് ‘തീവെട്ടി കൊള്ള’, ടിക്കറ്റ് നിരക്ക് 60,000 കടന്നു!

0

കോഴിക്കോട്: ക്രിസ്‌മസ്-പുതുവത്സര അവധി കഴിഞ്ഞ് മടങ്ങാനിരിക്കുന്ന പ്രവാസികളുടെ നടുവൊടിച്ച് വിമാനക്കമ്പനികൾ. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികമാണ് വർധിപ്പിച്ചി രിക്കുന്നത്. അവധിക്കാലം കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ ഗതികേട് മുതലെ ടുത്ത് വിമാനക്കമ്പനികൾ നടത്തുന്ന പരസ്യമായ കൊള്ളയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

കുടുംബ ബജറ്റ് തകരുന്നു; നാലിരട്ടി നിരക്ക്  സാധാരണ 8,000 രൂപ മുതൽ 14,000 രൂപ വരെ ഈടാക്കുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ടിക്കറ്റിനായി 45,000 രൂപയ്ക്ക് മുകളിൽ നൽകണം. നാലംഗങ്ങ ളുള്ള ഒരു കുടുംബത്തിന് ഗൾഫി ലേക്ക് മടങ്ങണമെങ്കിൽ ടിക്കറ്റിന് മാത്രം രണ്ട് ലക്ഷത്തോളം രൂപ കണ്ടെത്തേണ്ട അവസ്ഥയാണിന്ന്.
പ്രധാന റൂട്ടുകളിലെ നിരക്ക് നിലവാരം
* കോഴിക്കോട് – ദുബായ്: ₹45,000 (തിരിച്ച് ഇങ്ങോട്ട് 3 പേർക്ക് വരാൻ ഇത്രയും തുക മതി).
* കോഴിക്കോട് – ഷാർജ: ₹46,000 (മടക്കയാത്രയ്ക്ക് ₹18,000 മാത്രം).
* കോഴിക്കോട് – അബുദാബി: ₹41,000.
* കോഴിക്കോട് – ജിദ്ദ: ₹62,000 വരെ.
വിരോധാഭാസമെന്ന് പ്രവാസികൾ
യുഎഇയിൽ നിന്ന് കേരളത്തി ലേക്ക് വരാൻ ചെലവാകുന്ന തുകയുടെ മൂന്നിരട്ടിയോളം നൽകിയാലേ തിരിച്ചു പോകാൻ കഴിയൂ എന്നതാണ് നിലവിലെ സാഹചര്യം. കോഴിക്കോട്-ദോഹ റൂട്ടിൽ 35,000 രൂപയും, റിയാദിലേക്ക് 33,000 രൂപയും, ദമാമിലേക്ക് 34,000 രൂപയുമാണ് നാളത്തെ നിരക്ക്. എന്നാൽ ഈ നഗരങ്ങളിൽ നിന്ന് കേരളത്തിലേ ക്കുള്ള നിരക്ക് ഇതിന്റെ പകുതിയിൽ താഴെ മാത്രമാണ്.
ഇടപെടലില്ലാതെ സർക്കാരുകൾ
അവധിക്കാലം ആഘോഷിക്കാനും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുമായി നാട്ടിലെത്തിയ പ്രവാസികളാണ് ഈ കൊള്ളയ്ക്ക് ഇരയാകുന്നത്. വിമാനക്കമ്പനികളുടെ ഈ അന്യായമായ നിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം. സീസൺ സമയങ്ങളിൽ വിമാനക്ക മ്പനികൾ നടത്തുന്ന ഈ ചൂഷണം പല കുടുംബങ്ങളുടെയും സാമ്പത്തിക ഭദ്രതയെ തന്നെ തകർക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.

മയ്യഴിപ്പുഴയുടെ തീരത്ത് വിരിഞ്ഞ അക്ഷരസന്ധ്യ: മൂപ്പൻ സായിപ്പിന്റെ മുറ്റത്ത് എഴുത്തുകാരുടെ സംഗമം

0

കണ്ണൂർ :-മാഹിയുടെ സാംസ്കാരിക ചരിത്രത്തിൽ ഇടംപിടിച്ച ഒരു അപൂർവ്വ സാഹിത്യ സംഗമത്തിന് മാഹി ഗവൺമെന്റ് ഹൗസ് സാക്ഷ്യം വഹിച്ചു. റിവേറി പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പുതുച്ചേരി കലാ–സാംസ്കാരിക വകുപ്പ്, മാഹി അഡ്മിനിസ്ട്രേഷൻ, നഗരസഭ എന്നിവർ സംയുക്തമായി “അറബിയുടെ അമ്മ” നോവൽ വായനക്കൂട്ടത്തിന്റെ സഹകരണ ത്തോടെയാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.
സവിശേഷതകൾ:
* വേറിട്ട ശൈലി: ആൾക്കൂട്ടങ്ങളോ ദീർഘമായ ഔദ്യോഗിക പ്രസംഗ ങ്ങളോ ഇല്ലാതെ, എഴുത്തുകാർ തമ്മിലുള്ള ഹൃദയതുറന്ന സംവാദത്തിനാണ് ഈ സായാഹ്നം വേദിയായത്.
* ചരിത്രപരമായ പശ്ചാത്തലം: എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിലൂടെ പ്രശസ്തമായ മൂപ്പൻ സായിപ്പിന്റെ ബംഗ്ലാവ് മുറ്റത്ത്, വെള്ളിയാം കല്ലിനെ സാക്ഷിയാക്കിയായിരുന്നു ഈ ഒത്തുചേരൽ.
പങ്കെടുത്ത പ്രമുഖർ:
മലയാള സാഹിത്യത്തിലെ അതികായരായ എം. മുകുന്ദൻ, സക്കറിയ, ബെന്യാമിൻ, ശിഹാബുദ്ദീൻ പൊയിത്തുംകടവ്, എസ്. ഹരീഷ്, ഷീല ടോമി തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ ലിജേഷ് കുമാർ, കെ.വി. സജയ്, വി.കെ. സുരേഷ്, ജിൻഷ ഗംഗ, താഹ മാടായി, ബിജു പുതുപ്പണം എന്നിവരും പ്രമുഖ മാധ്യമപ്രവർ ത്തകരും സംഗമത്തിന്റെ ഭാഗമായി.
പ്രധാന നിമിഷങ്ങൾ:
* ആത്മകഥയുടെ വായന: അസ്തമയ സൂര്യനെ സാക്ഷി യാക്കി കഥാകൃത്ത് സക്കറിയ തന്റെ പ്രശസ്തമായ ‘ആത്മകഥ’ എന്ന കഥ സഹപ്രവർത്തകർക്കായി വായിച്ചുകേൾപ്പിച്ചത് സാഹിത്യസ ന്ധ്യയിലെ അവിസ്മരണീയ നിമിഷമായി.
* സർഗ്ഗസംവാദം: ബെന്യാമിൻ, എസ്. ഹരീഷ്, ഷീല ടോമി എന്നിവർ തങ്ങളുടെ രചനാവഴിക ളെയും അനുഭവങ്ങളെയും കുറിച്ച് സദസ്സുമായി സംവദിച്ചു.
* ആദരിക്കൽ: മാഹി എം.എൽ.എ രമേഷ് പറമ്പത്തും അഡ്മിനി സ്ട്രേറ്റർ ഡി. മോഹൻകുമാറും ചേർന്ന് എഴുത്തുകാരെ ആദരിച്ചു. നോവലിസ്റ്റ് മൻസൂർ പള്ളൂർ ചടങ്ങുകൾ ഏകോപിപ്പിച്ചു.
കാഴ്ചക്കാർക്കും തിരക്കുകൾക്കും അപ്പുറം, എഴുത്തുകാരുടെ ആത്മബന്ധവും സർഗ്ഗാത്മക ചർച്ചകളും കൊണ്ട് സമ്പന്നമായ ഈ സായാഹ്നം മയ്യഴിയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറി.

വികസനത്തിലേക്കുള്ള വേഗതയുടെ പുത്തൻ അദ്ധ്യായം തുറന്ന് ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ വരുന്നു

0

ന്യൂഡൽഹി: ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന പദ്ധതിയാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ. അത്യാധുനിക സാങ്കേതികവിദ്യയും അതിവേഗ യാത്രാ സൗകര്യവും ഒരുമിക്കുന്ന ഈ പദ്ധതി, ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറ്റുമെന്ന് വിലയിരുത്തപ്പെടുന്നു. മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് കോരിഡോർഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കോരിഡോ റിൽ ആണ് പ്രവർത്തനം ആരംഭിക്കുക. ഏകദേശം 508 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ നിലവിൽ 7 മുതൽ 8 മണിക്കൂർ വരെ എടുക്കുന്ന യാത്ര, ബുള്ളറ്റ് ട്രെയിൻ വരുന്നതോടെ 2–3 മണിക്കൂറായി ചുരുങ്ങും. മഹാരാഷ്ട്രയും ഗുജറാത്തും തമ്മിലുള്ള വ്യാവസായിക, വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതാകും ഈ പദ്ധതി.

ജപ്പാന്റെ ഷിൻകാൻസെൻ സാങ്കേതികവിദ്യ:പദ്ധതിക്കായി ഇന്ത്യ സ്വീകരിക്കുന്നത് ജപ്പാനിലെ ലോകപ്രശസ്തമായ ഷിൻകാൻ സെൻ ബുള്ളറ്റ് ട്രെയിൻ സാങ്കേതി കവിദ്യയാണ്. സുരക്ഷ, സമയകൃത്യത, വിശ്വാസ്യത എന്നിവയിൽ ലോകത്ത് തന്നെ മാതൃകയായ സംവിധാനമാണിത്. ജപ്പാൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയും സാങ്കേതിക സഹകരണത്തോടെയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

വേഗതയും സുരക്ഷയും:ബുള്ളറ്റ് ട്രെയിനുകൾക്ക് മണിക്കൂറിൽ 320 മുതൽ 350 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. പൂർണ്ണമായും വേർതിരിച്ച ട്രാക്കുകൾ, ഓട്ടോമാറ്റിക് ട്രെയിൻ നിയന്ത്രണ സംവിധാനം, ഭൂചലന മുന്നറിയിപ്പ് സാങ്കേതികവിദ്യ എന്നിവ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു. മനുഷ്യ പിഴവുകൾ പരമാവധി ഒഴിവാക്കുന്ന രീതിയി ലാണ് ട്രെയിൻ ഓപ്പറേഷൻ സംവിധാനം രൂപകൽപ്പന ചെയ്തി രിക്കുന്നത്.

പദ്ധതിച്ചിലവ് എത്ര?
മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആകെ ചെലവ് ഏകദേശം *₹1.08 ലക്ഷം കോടി രൂപയെന്നാണ് കണക്കാ ക്കുന്നത്. ഇതിൽ വലിയൊരു പങ്ക് ജപ്പാൻ സർക്കാരിന്റെ കുറഞ്ഞ പലിശയുള്ള ദീർഘകാല വായ്പ യായാണ്  ഇന്ത്യയ്ക്ക് ലഭിക്കുന്നത്.
വർഷത്തിൽ ഏകദേശം 0.1 ശതമാനം പലിശ നിരക്കിൽ 50 വർഷത്തെ തിരിച്ചടവ് കാലാവധി യോടെയാണ് ജപ്പാൻ സാമ്പത്തിക സഹായം നൽകുന്നത്. കേന്ദ്ര സർക്കാർ, ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ എന്നിവയും പദ്ധതിയുടെ ചെലവിൽ പങ്കുവഹിക്കുന്നുണ്ട്.

സാമ്പത്തിക നേട്ടങ്ങളും തൊഴിൽ സാധ്യതകളും:ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് പുറമേ, ബുള്ളറ്റ് ട്രെയിൻ പദ്ധതി വ്യാപകമായ തൊഴിൽ സൃഷ്ടിക്കും സാമ്പത്തിക വളർച്ചക്കും വഴിയൊരുക്കും. പാതയോട് ചേർന്ന പ്രദേശങ്ങളിൽ നഗരവികസനം, റിയൽ എസ്റ്റേറ്റ് വളർച്ച, ടൂറിസം വികസനം എന്നിവയ്ക്ക് വേഗം ലഭിക്കും.‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ എഞ്ചിനീയർമാർക്കും തൊഴിലാളി കൾക്കും ആധുനിക സാങ്കേതിക വൈദഗ്ധ്യം നേടാൻ അവസരമാകും.

എപ്പോൾ സർവീസ് ആരംഭിക്കും?സർക്കാർ വൃത്തങ്ങളുടെ അറിയി പ്പുകൾ പ്രകാരം, മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2027–28 കാലയളവിൽ ഘട്ടംഘട്ടമായി സർവീസ് ആരംഭി ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കു കയാണ്. പരീക്ഷണ ഓട്ടങ്ങൾ പൂർത്തിയാക്കിയതിന് ശേഷമായി രിക്കും പൂർണ സർവീസ് ആരംഭിക്കുക.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിർണായക പങ്ക്ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച പങ്ക് നിർണായകമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാ ക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയാ യിരുന്ന കാലഘട്ടം മുതൽ തന്നെ ഹൈസ്പീഡ് റെയിൽ ആശയം അദ്ദേഹം ശക്തമായി പിന്തുണ ച്ചിരുന്നു.2015-ൽ ജപ്പാൻ സന്ദർശനത്തിനിടെയാണ് ഇന്ത്യ–ജപ്പാൻ ബുള്ളറ്റ് ട്രെയിൻ കരാർ അന്തിമ രൂപം കൊണ്ടത്. പ്രധാനമന്ത്രി മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിലുള്ള തന്ത്രപ്രധാന സഹകര ണമാണ് ഈ മഹാപദ്ധതിക്ക് അടിത്തറയായത്. പദ്ധതിയുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുകയും സമയബന്ധിത പൂർത്തീകരണത്തിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

ഭാവിയിൽ കൂടുതൽ ഹൈസ്പീഡ് പാതകൾ: മുംബൈ–അഹമ്മദാബാദ് കോരിഡോർ വിജയകരമായാൽ, ഡൽഹി–വാരാണസി, ചെന്നൈ–ബെംഗളൂരു, മുംബൈ–നാഗ്പൂർ തുടങ്ങിയ മറ്റ് ഹൈസ്പീഡ് റെയിൽ പദ്ധതികൾക്കും വഴിയൊ രുങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.ഇത് ഇന്ത്യയെ ആധുനിക ഗതാഗത സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ മുൻനിരയിലേക്ക് ഉയർത്തുമെ ന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി, ഒരു റെയിൽ സർവീസ് എന്നതിലുപരി, വികസനത്തിന്റെ വേഗതയും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന ദേശീയ ദർശനമായി മാറുകയാണ്. സമയം ലാഭിക്കുമ്പോൾ അവസരങ്ങൾ വർധിക്കും — അതിന്റെ തെളിവാകാ നാണ് ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ യാത്ര തയ്യാറെടുക്കുന്നത്.

 

 

ഒമാനിൽ ഭൂചലനം: യുഎഇയിൽ പ്രകമ്പനം : ആശങ്കവേണ്ടെന്ന് അധികൃതർ

0

അബുദാബി:പുതുവർഷ       ത്തിന്റെ തുടക്കത്തിൽ തന്നെ ഒമാൻ തീരത്തോട് ചേർന്നുള്ള മുസന്ദം മേഖലയിൽ വീണ്ടും ഭൂചലനം രേഖപ്പെടുത്തി. ജനുവരി 3 ശനിയാഴ്ച രാവിലെ യുഎഇ സമയം 10.43-നാണ് റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെ ടുത്തിയ നേരിയ ചലനം ഉണ്ടായ തെന്ന് യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) സ്ഥിരീകരിച്ചു.
മുസന്ദം മേഖലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടർച്ചയായി അനുഭവപ്പെടുന്ന ഭൂചലനങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.
തുടർച്ചയാകുന്ന ഭൂചലനങ്ങൾ
കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎഇയുടെ അതിർത്തി പങ്കിടുന്ന മുസന്ദം ഗവർണറേറ്റിൽ ഭൂചലനങ്ങ ളുടെ ആവൃത്തി വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
* ഡിസംബർ 28: പുലർച്ചെ 4.44-ന് 2.9 തീവ്രതയുള്ള ചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ വെറും 5 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം.
* നവംബർ 4: ഈ മേഖലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ ചലനം രേഖപ്പെടുത്തി (തീവ്രത 4.6). യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അന്ന് പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
* ഓഗസ്റ്റ് 22: ഫുജൈറയിലെ സഫദ് മേഖലയിൽ 3.3 തീവ്രതയുള്ള ചലനം രേഖപ്പെടുത്തി.
എന്തുകൊണ്ട് യുഎഇയിൽ പ്രകമ്പനം അനുഭവപ്പെടുന്നു?
യുഎഇ നേരിട്ട് ഒരു ഭൗമ അപകട മേഖലയിലല്ല (Major Earthquake Zone) സ്ഥിതി ചെയ്യുന്നത്. എങ്കിലും അയൽരാജ്യങ്ങളിലെ ചലനങ്ങൾ ഇവിടെ അനുഭവപ്പെടാൻ പ്രധാന മായും രണ്ട് കാരണങ്ങളാണുള്ളത്:
* സാഗ്രോസ് പർവതനിരകൾ: ലോകത്തിലെ തന്നെ ഏറ്റവും സജീവമായ സീസ്മിക് മേഖലകളി ലൊന്നായ ഇറാാനിലെ സാഗ്രോസ് പർവതനിരകളുമായുള്ള സാമീപ്യം. ഇവിടെയുണ്ടാകുന്ന വലിയ ചലനങ്ങൾ യുഎഇയുടെ വടക്കൻ മേഖലകളിൽ എളുപ്പത്തിൽ അനുഭവപ്പെടും.
* ഭൗമപാളികളുടെ സമ്മർദ്ദം: അറേബ്യൻ ഭൗമപാളിയും യുറേഷ്യൻ പാളിയും തമ്മിലുള്ള സമ്മർദ്ദം മുസന്ദം ഉൾപ്പെടെയുള്ള മേഖലകളിൽ ചെറിയ ചലനങ്ങൾക്ക് കാരണമാകുന്നു.
ആശങ്ക വേണ്ടെന്ന് വിദഗ്ധർ
ഇപ്പോൾ അനുഭവപ്പെട്ട 2.2 തീവ്രതയുള്ള ചലനം വളരെ നിസ്സാരമാണെന്നും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടാക്കാൻ ശേഷിയുള്ളതല്ലെന്നും എൻ.സി.എം (NCM) വ്യക്തമാക്കി. യുഎഇയിലെ കെട്ടിടങ്ങൾ ഇത്തരം ചെറിയ ചലനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. എങ്കിലും എൻ.സി.എമ്മിന്റെ കീഴിലുള്ള നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് 24 മണിക്കൂറും സാഹചര്യം നിരീക്ഷിച്ചു വരികയാണ്.
യുഎഇ, ഒമാൻ, ഇറാൻ, ഇറാഖ് തുടങ്ങിയ മേഖലകളിലെ ഭൂമിശാസ്ത്രപരമായ പ്രത്യേക തകൾ കാരണം ഇത്തരം നേരിയ പ്രകമ്പനങ്ങൾ സാധാരണ മാണെന്നും വ്യാജവാർത്തകളിൽ ഭീതിപ്പെടേണ്ടതില്ലെന്നും അധികൃതർ ജനങ്ങളെ ഓർമ്മിപ്പിച്ചു.

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: റെഡ് അലർട്ട് പ്രഖ്യാപിച്ചു; വേഗത പരിധി കുറച്ചു

0

അബുദാബി :യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: റെഡ് അലർട്ട് പ്രഖ്യാപിച്ചു; വേഗത പരിധി കുറച്ചു. പ്രവാസികൾ ജാഗ്രത പലിക്കുക വിമാന സർവ്വീസുകൾ വൈകാൻ സാദ്ധ്യത.പുതുവർഷത്തിന്റെ തുടർച്ചയായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും കനത്ത മൂടൽമഞ്ഞ് (Fog) അനുഭവപ്പെട്ടു. കാഴ്ചപരിധി കുറഞ്ഞതിനെ ത്തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) രാജ്യത്തിന്റെ വിവിധയിടങ്ങളിൽ യെല്ലോ, റെഡ് അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് പുലർച്ചെ 12 മണി മുതൽ രാവിലെ 10 മണി വരെയായിരുന്നു ജാഗ്രതാ നിർദ്ദേശം.
അബുദാബിയിലും ദുബായിലും അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് ജനജീവിതത്തെയും ഗതാഗത ത്തെയും ബാധിച്ചു. ദൂരക്കാഴ്ച പരിമിതമായ സാഹചര്യത്തിൽ റോഡപകടങ്ങൾ ഒഴിവാക്കാൻ അബുദാബി പോലീസ് വേഗത പരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
പ്രധാന വിവരങ്ങൾ:
* വേഗത പരിധി കുറച്ചു: മക്തൂം ബിൻ റാഷിദ് റോഡിൽ (അൽ ഷഹാമ – സെയ്ഹ് അൽ സെദിറ) വേഗത പരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്നും 80 കിലോമീറ്ററായി കുറച്ചു.
* കാലാവസ്ഥ: അബുദാബിയിൽ കുറഞ്ഞ താപനില 15°C ഉം കൂടിയ താപനില 24°C ഉം ആയിരിക്കും. ദുബായിൽ ഇത് 13°C മുതൽ 24°C വരെയാണ്.
വാഹനമോടിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചില പ്രധാന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:
* നിശ്ചയിച്ചിട്ടുള്ള വേഗത പരിധി കർശനമായി പാലിക്കുക.
* മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക.
* വാഹനമോടിക്കുമ്പോൾ ഹസാർഡ് ലൈറ്റുകൾ (Hazard lights) ഉപയോഗിക്കരുത്.
* സ്വന്തം ലെയിനിൽ തന്നെ വാഹനം ഓടിക്കാൻ ശ്രദ്ധിക്കുക.
തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

യുഎഇയിൽ വിൽപത്രം രജിസ്റ്റർ ചെയ്യേണ്ടത് എന്തുകൊണ്ട്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പുതിയ നിയമങ്ങളും മാറ്റങ്ങളും

0

യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ വിൽപത്രങ്ങൾ എഴുതി രജിസ്റ്റർ ചെയ്യണമെന്ന് നിയമവിദഗ്ധർ. രാജ്യത്തെ സിവിൽ ഇടപാട് നിയമങ്ങളിൽ (Civil Transactions Law) അടുത്തിടെ വരുത്തിയ പരിഷ്കാരങ്ങളുടെ പശ്ചാത്തല ത്തിലാണ് ഈ നിർദ്ദേശം.യുഎഇയിൽ സ്വത്തുക്കളുള്ള പ്രവാസികൾ ഒരു വിൽപത്രം തയ്യാറാക്കുന്നത് കേവലം വസ്തുവകകൾക്ക് വേണ്ടി മാത്രമല്ല, മറിച്ച് ബാങ്ക് അക്കൗ ണ്ടുകൾ, സ്വർണം, വാഹനങ്ങൾ, നിക്ഷേപങ്ങൾ എന്നിവയുടെ സുരക്ഷിതത്വത്തിനും ഏറ്റവും പ്രധാനമായി മക്കളുടെ സംരക്ഷണത്തിനും (Guardianship) അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിൽപത്രം ഇല്ലെങ്കിൽ എന്ത് സംഭവിക്കും?
യുഎഇ നിയമപ്രകാരം, വിൽപത്രം ഇല്ലാതെ ഒരാൾ മരണപ്പെട്ടാൽ സംഭവിക്കാവുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്:
* ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും: ജോയിന്റ് അക്കൗ ണ്ടുകൾ ഉൾപ്പെടെയുള്ളവ കോടതി ഉത്തരവ് വരുന്നത് വരെ മരവിപ്പി ക്കപ്പെടും. ബാധ്യതകൾ തീർപ്പാ ക്കുന്നത് വരെ ആഴ്ചകളോ മാസങ്ങളോ ഈ പ്രക്രിയ നീണ്ടു നിൽക്കാം.
* സ്വത്ത് വിഭജനം: മുസ്ലിം ഇതര വിഭാഗത്തിൽപ്പെട്ടവർ വിൽപത്രം കരുതിയിട്ടില്ലെങ്കിൽ, നിലവിലെ നിയമപ്രകാരം സ്വത്ത് പങ്കാളിക്കും കുട്ടികൾക്കുമായി തുല്യമായി വിഭജിക്കും. അവകാശികൾ ഇല്ലാത്ത പക്ഷം സ്വത്ത് ജീവകാ രുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും.
* മക്കളുടെ സംരക്ഷണം: പ്രായപൂർത്തിയാകാത്ത കുട്ടിക ളുടെ കാര്യത്തിൽ കോടതിയാ യിരിക്കും തീരുമാനമെടുക്കുക. ഇത് പലപ്പോഴും മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായേക്കാം.
എവിടെ രജിസ്റ്റർ ചെയ്യാം?
യുഎഇയിൽ പ്രധാനമായും മൂന്ന് വഴികളിലൂടെ വിൽപത്രം രജിസ്റ്റർ ചെയ്യാം:
* ഡിഐഎഫ്‌സി വിൽസ് സർവീസ് സെന്റർ (DIFC): മുസ്ലിം ഇതര വിഭാഗക്കാർക്കായി ഇംഗ്ലീഷ് കോമൺ ലോ മാതൃകയിലുള്ള സംവിധാനം.
* അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (ADJD): ഡിജിറ്റൽ സംവിധാനത്തിലൂടെ യുഎഇയി ലുടനീളം പ്രാബല്യമുള്ള രജിസ്‌ ട്രേഷൻ.
* ദുബായ് കോടതി നോട്ടറി സിസ്റ്റം: അറബിക് അല്ലെങ്കിൽ ബഹുഭാഷാ സംവിധാനം. ഇത് താരതമ്യേന ചിലവ് കുറഞ്ഞ രീതിയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിദേശ രാജ്യങ്ങളിൽ തയ്യാറാക്കിയ വിൽപത്രങ്ങൾ യുഎഇയിൽ നടപ്പിലാക്കുന്നത് സങ്കീർണ്ണവും ചിലവേറിയതുമാണ്. അവ നിയമപരമായി സാക്ഷ്യപ്പെടു ത്താനും വിവർത്തനം ചെയ്യാനും ഒട്ടേറെ സമയം ആവശ്യമായി വരും. അതിനാൽ യുഎഇയിൽ തന്നെ വിൽപത്രം രജിസ്റ്റർ ചെയ്യുന്നതാണ് ഉചിതം.
മുസ്ലിം താമസക്കാർക്ക് ശരീഅത്ത് നിയമപ്രകാരമുള്ള വിൽപത്ര ങ്ങളാണ് ബാധകം. മറ്റ് മതസ്ഥർക്ക് അവരുടെ സ്വന്തം രാജ്യത്തെ നിയമമോ യുഎഇയിലെ സിവിൽ വ്യക്തിനിയമമോ തിരഞ്ഞെ ടു ക്കാൻ അവകാശമുണ്ട്.

6 ലക്ഷം രൂപാ ടിക്കറ്റ് നിരക്ക് വരുന്ന സിംഗപ്പൂർ -മലേഷ്യ ആഡംബര ട്രെയിൻ യാത്ര

6 ലക്ഷം രൂപാടിക്കറ്റ് നിരക്കിൽ സിംഗപ്പൂരിൽ നിന്ന് മലേഷ്യയി ലേക്ക് ഒരു ആഡംബര ട്രെയിൻ യാത്ര ആഗ്രഹിക്കുന്നവർക്കായി ‘ഈസ്റ്റേൺ ആൻഡ് ഓറിയന്റൽ എക്സ്പ്രസ്’ ഒരുക്കുന്ന വിസ്മയങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാൻ ആഗ്രഹം ഉണ്ടോ?എങ്കിൽ തുടർന്ന് വായിക്കു.
ഇത് ഒരു ട്രെയിൻ യാത്രയല്ല. മറിച്ച് ഇതൊരു ‘കൊട്ടാര യാത്രയാണ്. സാധരണയായി സിംഗപ്പൂരിൽ നിന്ന് മലേഷ്യയിലേക്ക് പോകാൻ ബസ്സുകളോ ടാക്സികളോ അതിവേഗ ട്രെയിനുകളോ ആണ് മലയാളികളടക്കമുള്ള സഞ്ചാ രികൾ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ വേഗതയേക്കാൾ യാത്രയുടെ ആനന്ദത്തിന് മുൻഗണന നൽകുന്നവർക്കായി ബെൽമണ്ട് (Belmond) ഒരുക്കുന്ന ‘ഈസ്റ്റേൺ ആൻഡ് ഓറിയന്റൽ എക്സ്പ്രസ്’ (Eastern & Oriental Express) തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്.
യാത്ര ഒരു അനുഭവം
ലക്ഷ്യസ്ഥാനത്ത് എത്ര വേഗത്തിൽ എത്തുന്നു എന്നതിലല്ല, മറിച്ച് യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുക എന്നതാണ് ഈ ആഡംബര ട്രെയിനിന്റെ പ്രത്യേകത. നാല് പകലും മൂന്ന് രാത്രിയും നീണ്ടുനിൽക്കുന്ന ഈ യാത്രയിൽ മലേഷ്യയിലെ ഗെമാസ്, ഈപ്പോ, ബട്ടർവർത്ത് തുടങ്ങി പ്രകൃതിരമണീയമായ സ്ഥലങ്ങളി ലൂടെയാണ് ട്രെയിൻ കടന്നുപോകു ന്നത്.
രാജകീയ ഭക്ഷണവും വിനോദങ്ങളും
പ്രശസ്ത ഷെഫ് ആന്ദ്രേ ചിയാങ് തയ്യാറാക്കുന്ന വിഭവങ്ങളാണ് യാത്രയിലെ പ്രധാന ആകർഷണം. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായ, മൾട്ടി-കോഴ്‌സ് ഡിന്നർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യാത്രയ്ക്കിടയിലുള്ള വിനോദങ്ങളും ഒട്ടും കുറവല്ല:
* വൈൽഡ് മലേഷ്യ ട്രിപ്പ്: തമൻ നെഗാരയിലെ ഫോറസ്റ്റ് യോഗ, പെനാങ്ങിലെ പാചക ക്ലാസുകൾ, ഈപ്പോയിലെ പരമ്പരാഗത ഭക്ഷണശാലകളിലൂടെയുള്ള യാത്ര എന്നിവ സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാകും.
* ആഡംബര സൗകര്യങ്ങൾ: ഓരോ ക്യാബിനിലും പ്രത്യേകം ബാത്ത്റൂ മുകളും 24 മണിക്കൂർ സേവനത്തി നായി ബട്ട്‌ലർമാരും ഉണ്ടായിരിക്കും.
* വിനോദ കേന്ദ്രങ്ങൾ: ട്രെയിനിനുള്ളിലെ ബാർ കാറുകൾ, തത്സമയ പിയാനോ സംഗീതം, കരോക്കെ റൂം എന്നിവ യാത്രക്കാർക്ക് ഒത്തുചേരാനുള്ള വേദികളാണ്. കൂടാതെ, വിശ്രമ ത്തിനായി അതിപ്രശസ്ത മായ ‘ഡിയോർ സ്പാ’യും (Dior Spa) സജ്ജീകരിച്ചിട്ടുണ്ട്.
ചിലവ് എത്രയാകും?
ഒരു ലക്ഷ്വറി പാക്കേജ് ആയതു കൊണ്ട് തന്നെ ഇതിന്റെ ടിക്കറ്റ് നിരക്കും അല്പം കൂടുതലാണ്. ഒരാൾക്ക് ഏറ്റവും കുറഞ്ഞ നിരക്ക് വരുന്നത് ഏകദേശം 4,650 യുഎസ് ഡോളറാണ് (ഏകദേശം 5 ലക്ഷം മുതൽ 6 ലക്ഷം വരെ ഇന്ത്യൻ രൂപ). ഭക്ഷണവും താമസവും വിനോദയാത്രകളും ഉൾപ്പെടെയുള്ള ‘ഓൾ ഇൻക്ലൂസീവ്’ പാക്കേജാ ണിത്.ജീവിതത്തിൽ ഒരിക്കലെ ങ്കിലും ആസ്വദിക്കേണ്ട ഒരു ‘ബക്കറ്റ് ലിസ്റ്റ്’ യാത്രയായാണ് സഞ്ചാരികൾ ഈ ആഡംബര ട്രെയിൻ യാത്രയെ വിശേഷിപ്പിക്കുന്നത്.

2026-ൽ ലണ്ടൻ മാറുന്നു; ട്യൂബ് നിരക്ക് വർദ്ധന മുതൽ ഡ്രൈവർ ഇല്ലാത്ത ടാക്സികൾ വരെ:അറിയേണ്ടതെല്ലാം

ലണ്ടൻ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ ലണ്ടനിലെ ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് (TfL) 2026-ൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാ നൊരുങ്ങുന്നു. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ ട്രെയിനുകളും ബസ് റൂട്ടുകളും എത്തുമ്പോൾ തന്നെ, ടിക്കറ്റ് നിരക്കിലെ വർദ്ധനയും നിയന്ത്രണങ്ങളും ലണ്ടൻവാസികൾക്ക് തിരിച്ചടി യാകും. 2026-ൽ ലണ്ടൻ ഗതാഗതത്തിൽ പ്രതീക്ഷിക്കേണ്ട പ്രധാന മാറ്റങ്ങൾ ഇവയാണ്:
1. ട്യൂബ് നിരക്കുകൾ വർദ്ധിക്കും
മാർച്ച് മാസം മുതൽ ലണ്ടനിലെ ട്യൂബ്, ട്രെയിൻ നിരക്കുകളിൽ ശരാശരി 5.8 ശതമാനം വർദ്ധനവ് ഉണ്ടാകും. പണപ്പെരുപ്പ നിരക്കിനേക്കാൾ കൂടുതലാണിത്. ഇതോടെ സോൺ 1 മുതൽ 2 വരെയുള്ള യാത്രയ്ക്ക് പീക്ക് സമയങ്ങളിൽ £3.70 നൽകേണ്ടി വരും. ദൂരപരിധി അനുസരിച്ച് മറ്റ് നിരക്കുകളിലും മാറ്റമുണ്ടാകും.
2. ഡ്രൈവർ ഇല്ലാത്ത ടാക്സികൾ എത്തുന്നു
ലണ്ടനിലെ നിരത്തുകളിൽ വിപ്ലവക രമായ മാറ്റത്തിന് തുടക്കമിട്ട് ‘വേമോ’ (Waymo) തങ്ങളുടെ ഡ്രൈവർ ഇല്ലാത്ത ജാഗ്വാർ കാറുകൾ 20 ലണ്ടൻ റോഡുകളിൽ പരീക്ഷണാർത്ഥം ഇറക്കും. ചൈനീസ് കമ്പനിയായ ‘ബൈഡു’വും ഉബർ, ലിഫ്റ്റ് എന്നി വയുമായി സഹകരിച്ചാണ് ഡ്രൈവർ ഇല്ലാത്ത ടാക്സികൾ നിരത്തിലിറക്കാൻ പദ്ധതിയിടുന്നത്
3. പുതിയ പിക്കഡിലി, ഡി.എൽ.ആർ ട്രെയിനുകൾ
യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പിക്കഡിലി ലൈനിൽ അത്യാധു നിക എയർകണ്ടീഷൻഡ് ട്രെയിനുകൾ 2026 പകുതിയോടെ ഓടിത്തുടങ്ങും. കൂടാതെ, ഡി.എൽ.ആർ (DLR) ശൃംഖലയിലെ പഴയ ട്രെയിനുകൾ മാറ്റി കൂടുതൽ സൗകര്യങ്ങളുള്ള പുതിയവ 2026 അവസാനത്തോടെ പൂർണ്ണമായും നിലവിൽ വരും.
4. കൺജഷൻ ചാർജിൽ വലിയ വർദ്ധനവ്
2020-ന് ശേഷം ആദ്യമായി ലണ്ടനിലെ കൺജഷൻ ചാർജിൽ മാറ്റം വരുത്തുന്നു. ജനുവരി 2 മുതൽ ഇത് 15 പൗണ്ടിൽ നിന്ന് 18 പൗണ്ടായി ഉയരും. ഇലക്ട്രിക് കാർ ഉടമകൾക്ക് ഇതുവരെ ലഭിച്ചിരുന്ന 100 ശതമാനം ഇളവ് ഇതോടെ നിർത്തലാക്കും.
5. പുതിയ സൂപ്പർലൂപ്പ് ബസ് റൂട്ടുകൾ
പുറം ലണ്ടൻ ഭാഗങ്ങളെ ബന്ധിപ്പി ക്കുന്ന വേഗമേറിയ ‘സൂപ്പർലൂപ്പ്’ ശൃംഖലയിലേക്ക് രണ്ട് പുതിയ റൂട്ടുകൾ കൂടി വരുന്നു. നോർത്ത് ഗ്രീനിച്ചിനെയും ആബി വുഡി നെയും ബന്ധിപ്പിക്കുന്ന SL11, ഗാന്റ്സ് ഹില്ലിനെയും റെയിൻഹാ മിനെയും ബന്ധിപ്പിക്കുന്ന SL12 എന്നിവയാണവ.
6. നിയന്ത്രണങ്ങളുമായി റിക്ഷകളും (Pedicabs) സൈക്കിൾ പദ്ധതികളും
ലണ്ടൻ നഗരത്തിലെ നിയന്ത്രണ മില്ലാത്ത റിക്ഷകൾക്ക് (Pedicabs) കടുത്ത നിയന്ത്രണങ്ങൾ വരുന്നു. ഇവയ്ക്ക് ലൈസൻസും നിശ്ചിത നിരക്കും ഏർപ്പെടുത്തും. കൂടാതെ, സാന്റാൻഡർ സൈക്കിളു കൾക്കായി (Santander Cycles) പുതിയ ആപ്പും ഇ-ബൈക്കുകൾ ക്കായി ഇൻ-ഡോക്ക് ചാർജിംഗ് സംവിധാനവും 2026-ൽ നടപ്പിലാക്കും.
7. നോർത്തേൺ, പിക്കഡിലി ലൈൻ അടച്ചിടുന്നു
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി മുതൽ മെയ് വരെ നോർത്തേൺ ലൈനിലെ ബാങ്ക് ബ്രാഞ്ചിൽ രാത്രികാല നിയന്ത്രണങ്ങൾ ഉണ്ടാകും. കൂടാതെ സൗത്ത്ഗേറ്റ്, ബാരൺസ് കോർട്ട് എന്നീ സ്റ്റേഷനുകളിലും മാസങ്ങളോളം അറ്റകുറ്റപ്പണികൾ നടക്കും.
> കുറിപ്പ്: ഓക്സ്ഫോർഡ് സ്ട്രീറ്റ് പൂർണ്ണമായും കാൽനടയാത്ര ക്കാർക്കായി മാത്രമായി മാറ്റാനുള്ള മേയറുടെ പദ്ധതിയും 2026 അവസാനത്തോടെ ആരംഭി ച്ചേക്കും.

പൗരന്മാർക്കായി യു എ ഇ കമ്മ്യൂണിറ്റി-മാനേജ്ഡ് വെർച്വൽ അതോറിറ്റി രൂപികരിക്കുന്നു

0

അബുദാബി :- പൗരന്മാർക്കായി യു എ ഇ കമ്മ്യൂണിറ്റി-മാനേജ്ഡ് വെർച്വൽ അതോറിറ്റി രൂപികരി ക്കുന്നു.രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനായിട്ടാണ് പൗരന്മാർ മാത്രം നയിക്കുന്ന ഈ അതോറിറ്റി ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു. കമ്മ്യൂണിറ്റി-മാനേജ്ഡ് വെർച്വൽ അതോറിറ്റി എന്ന് പേരിട്ടിരിക്കുന്ന ഇത്, യുഎഇയുടെ സ്ഥാപക പിതാവ് പരേതനായ ഷെയ്ഖ് സായിദിന്റെ ദർശനത്തിൽ നിന്നും, “ആളുകളെ ശാക്തീകരിക്കാനും നിക്ഷേപിക്കാനും അവരുടെ കഴിവുകൾ സമൂഹത്തിന്റെ പ്രയോജനത്തിനായി പ്രയോജന പ്പെടുത്താനുമുള്ള” ഷെയ്ഖ് മുഹമ്മദിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ളതാണ്.

ഇത്തരത്തിലുള്ള ആദ്യത്തെ ഭരണ മാതൃക, ഘടനാപരമായ ഒരു സ്ഥാപന ചട്ടക്കൂടിനുള്ളിൽ ഒരു പൊതു അതോറിറ്റിയെ പൂർണ്ണ മായും കൈകാര്യം ചെയ്യാൻ സമൂഹത്തെ ഏൽപ്പിക്കും. ഈ മാതൃകയിൽ, വൈദഗ്ധ്യമുള്ള എമിറാത്തികൾ ആദ്യമായി ഒരു അതോറിറ്റിയെ കൈകാര്യം ചെയ്യുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കും. ഇതിൽ വിദഗ്ധർ, സ്പെഷ്യലി സ്റ്റുകൾ, പ്രൊഫഷണലുകൾ, അക്കാദമിക് വിദഗ്ധർ, യുവാക്കൾ, സംരംഭകർ, ഗണ്യമായ അനുഭവ പരിചയമുള്ള വിരമിച്ചവർ എന്നിവ ഉൾപ്പെടും. കഴിവ്, വൈദഗ്ദ്ധ്യം, അതോറിറ്റിയുടെ ലക്ഷ്യങ്ങളിലേക്ക് ഫലപ്രദമായി സംഭാവന ചെയ്യാനുള്ള കഴിവ് തുടങ്ങിയ നിർദ്ദിഷ്ട മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, അവർ ഡയറക്ടർ ജനറലിന്റെയോ ടീം അംഗങ്ങളുടെയോ റോൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഏറ്റെടുക്കും.ഈ സ്ഥാപനം കമ്മ്യൂണിറ്റി വർഷത്തിന്റെ ലക്ഷ്യങ്ങളുമായി പൊരുത്ത പ്പെടുന്നു.യുഎഇയിലുടനീളമുള്ള ജീവിതനിലവാരം ഉയർത്തുന്നതിനും ദീർഘകാല സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനുമായി നൂതനവും നടപ്പിലാക്കാൻ തയ്യാറായതുമായ സംരംഭങ്ങൾ, പരിപാടികൾ, പ്രായോഗിക പരിഹാരങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുക എന്നതാണ് അതോറിറ്റിയുടെ പ്രധാന ദൗത്യം.